പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ ബാലന്‍സ്‌ ഇല്ലെങ്കില്‍ ഇനി പിഴ നല്‍കേണ്ടി വരും . പോസ്‌റ്റല്‍ വകുപ്പ്‌ സേവിങ്‌സ്‌ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ്‌ പരിധി ഉയര്‍ത്തി. 50 രൂപയായിരുന്നത്‌ 500 രൂപയായാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. പുതിയ നിയമം അനുസരിച്ച്‌ സേവിങ്‌സ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ ബാലന്‍സ്‌ ഇല്ലെങ്കില്‍ ഇനി പിഴ നല്‍കേണ്ടി വരും. പോസ്‌റ്റല്‍ വകുപ്പ്‌ സേവിങ്‌സ്‌ അക്കൗണ്ടിന്റെ മിനിമം ബാലന്‍സ്‌ പരിധി ഉയര്‍ത്തി. 50 രൂപയായിരുന്നത്‌ 500 രൂപയായാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. പുതിയ നിയമം അനുസരിച്ച്‌ സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ നിലനിര്‍ത്താന്‍ കഴിഞ്ഞെല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ എസ്‌ബി അക്കൗണ്ടില്‍ നിന്നും 100 രൂപ പിഴ ഈടാക്കും.

സേവിങ്‌സ്‌ അക്കൗണ്ടില്‍ കുറഞ്ഞത്‌ 500 രൂപ നിലനിര്‍ത്തുന്നത്‌ സംബന്ധിച്ച്‌ എല്ലാ അക്കൗണ്ട്‌ ഉടമകള്‍ക്കും അറിയിപ്പ്‌ നല്‍കണം എന്ന്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഡയറക്ട്‌റേറ്റ്‌ എല്ലാ പോസ്‌റ്റ്‌ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതുവരെ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടിലെ മിനിമം ബാലന്‍സ്‌ പരിധി 50 രൂപയായിരുന്നു . എന്നാല്‍ ഇതുമൂലം വര്‍ഷം 2,800 കോടി രൂപയോളം പോസ്‌റ്റ്‌ ഓഫീസുകള്‍ക്ക്‌ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഡയറക്ടറേറ്റ്‌ പറയുന്നത്‌.

പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടിന്റെ സവിശേഷതകള്‍

∙ ഒരു പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ തുറക്കുന്നതിന്‌ കുറഞ്ഞത്‌ 500 രൂപയുടെ നിക്ഷേപം നടത്തണം.

∙ പണമായിട്ട്‌ തുക നല്‍കി മാത്രമെ അക്കൗണ്ട്‌ തുറക്കാന്‍ കഴിയു.

∙ മിനിമം ബാലന്‍സ്‌ 500 രൂപ നിലനിര്‍ത്തണം.

∙ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ ഒരു പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ ഉടമയുടെ അക്കൗണ്ടില്‍ പൂജ്യം ബാലന്‍സ്‌ ആണെങ്കില്‍, ആ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ സ്വമേധയാ ക്ലോസ്‌ ചെയ്യപ്പെടും.

∙ പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ ഒറ്റയ്‌ക്കും, സംയുക്തമായിട്ടും തുറക്കാം.

∙ മൈനറായിട്ടുള്ള കുട്ടിയുടെ പേരിലും അക്കൗണ്ട്‌ തുടങ്ങാം.

∙ പോസ്‌റ്റ്‌ ഓഫീസ്‌ എസ്‌ബി അക്കൗണ്ട്‌ തുറക്കുന്നവര്‍ക്ക്‌ ചെക്‌ ബുക്കും എടിഎം സൗകര്യവും ലഭ്യമാക്കും.

∙ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ നോമിനിയെ നിര്‍ദ്ദേശിക്കാം

∙ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിനായി മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത്‌ ഒരു സാമ്പത്തിക ഇടപാട്‌ ( നിക്ഷേപം അല്ലെങ്കില്‍ പിന്‍വലിക്കല്‍ ) എങ്കിലും നടത്തിയിരിക്കണം.

∙ ഒരു സാമ്പത്തിക വര്‍ഷം പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ടിലെ നിക്ഷേപത്തിന്‌ ലഭിക്കുന്ന 10,000 രൂപ വരെയുള്ള പലിശ നികുതി രഹതിമായിരിക്കും.