ഇതര മേഖലകളില്‍ വിശ്വാസ തകര്‍ച്ചയുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ തേടുന്നത് സ്വാഭാവികമാണ്. ലോകത്ത് പ്രധാന കറന്‍സികള്‍ക്കെല്ലാം പകരക്കാരനായി സ്വര്‍ണം മാറിയത് ഈ വിശ്വാസം കൊണ്ടു മാത്രമാണ്. ഏറ്റവും വേഗത്തില്‍ പണമാക്കി മാറ്റാമെന്നുള്ള ഗുണം മഞ്ഞ ലോഹത്തെ ഓരോ വ്യക്തിയുടെയും സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതര മേഖലകളില്‍ വിശ്വാസ തകര്‍ച്ചയുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ തേടുന്നത് സ്വാഭാവികമാണ്. ലോകത്ത് പ്രധാന കറന്‍സികള്‍ക്കെല്ലാം പകരക്കാരനായി സ്വര്‍ണം മാറിയത് ഈ വിശ്വാസം  കൊണ്ടു മാത്രമാണ്. ഏറ്റവും വേഗത്തില്‍ പണമാക്കി മാറ്റാമെന്നുള്ള ഗുണം മഞ്ഞ ലോഹത്തെ ഓരോ വ്യക്തിയുടെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാക്കുന്നു. ഇന്ന് സ്വര്‍ണം വാങ്ങുന്നതിന് പിന്നില്‍ കേവലമായ ആഭരണ ഭ്രമമല്ലാതെ സാമ്പത്തികമായ ലക്ഷ്യങ്ങളുമുണ്ട്. 

പവന് 30,680

ADVERTISEMENT

അതുകൊണ്ടാണ് ചൈനയിലെ കൊറോണ ബാധയും സ്വര്‍ണത്തിന് രക്ഷയാകുന്നത്. പുതുയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശങ്ക നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നു.  ബുധനാഴ്ച സ്വര്‍ണവില ഇന്ത്യന്‍ വിപണിയില്‍ ഗ്രാമിന് 35 രുപ ഉയര്‍ന്ന് പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 30,680 ല്‍ എത്തി റിക്കോര്‍ഡിട്ടു. ഗ്രാമിന് 3835 രുപയാണ് ബുധനാഴ്ചത്തെ വില.  തലേ ദിവസത്തേക്കാള്‍ 35 രൂപ കുടുതല്‍. 30400 ആയിരുന്നു ഇന്നലെ പവന് വില. പത്ത് ഗ്രാമിന് വില 38350 രൂപയായി ഉയര്‍ന്നു. ജനുവരിയിലെ കൂടിയ നിരക്ക് 30,400ഉം ഡിസംബറിലെ ഉയര്‍ന്ന വില 29080 വും ആയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ സ്വര്‍ണ വില ഉയരാനാണ് സാധ്യത. 

കഴിഞ്ഞ വര്‍ഷത്തെ നേട്ടം 22 ശതമാനം

ADVERTISEMENT

2020 സ്വര്‍ണവര്‍ഷമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആഗോള സാമ്പത്തിക തളര്‍ച്ചയും വ്യാപാര യുദ്ധവുമടക്കമുള്ള പല സംഭവ വികാസങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സ്വര്‍ണ വില വീണ്ടും ഉയര്‍ത്തിയേക്കുമെന്നായിരുന്ന കണക്കു കൂട്ടല്‍. കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യയില്‍ സ്വര്‍ണം 22 ശതമാനത്തോളമാണ് റിട്ടേണ്‍ നല്‍കിയത്. ലോക വിപണിയില്‍ സ്വര്‍ണത്തിന്  16 ശതമാനം നേട്ടമാണുണ്ടായത്. ഇതിന് പ്രധാന കാരണം അമേരിക്കയും ചൈനയും തുടങ്ങി വച്ച 'ചുങ്ക'യുദ്ധമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് 20-22 ശതമാനമായി. രൂപയുടെ ഇടിവും ഇറക്കുമതി തീരുവ ഉയര്‍ത്തിയതടക്കമുള്ള പ്രതിസന്ധികളാണ് കാരണമായത്.പലപ്പോഴും  ഒരു സുരക്ഷാ തട്ടായി സ്വര്‍ണ നിക്ഷേപങ്ങള്‍ പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. മറ്റ് നിക്ഷേപങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള തട്ടുകേടുകള്‍ അതിജീവിക്കാനുള്ള നിക്ഷേപം എന്ന നിലയിലാണ് ഈ സൂരക്ഷാ തട്ട് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക അസ്ഥിരത 2020 ലും നേട്ടമുണ്ടാക്കുമോ?

ADVERTISEMENT

അന്തര്‍ദേശീയ അവസ്ഥയ്ക്ക് 2020 ലും കാര്യമായ വ്യത്യാസം ഇല്ല. അമേരിക്കയിലേയും യൂറോ രാജ്യങ്ങളുടെയും രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത ഉടന്‍ അവസാനിക്കുമെന്ന്് കരുതാനുമാവില്ല. യൂറോ മേഖലയില്‍ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വം തുടാരാനാണ് സാധ്യത. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സ്വാധീനിക്കും.

ഇന്ത്യയിലേക്ക് വന്നാല്‍ നിലവിലെ സാമ്പത്തിക അസ്ഥിരതയില്‍ സ്വര്‍ണം മികച്ച നിക്ഷേപമായി തുടരാനാണ് സാധ്യത. കാരണം നിക്ഷേപ പലിശ ഉടന്‍ ഉയരാനുള്ള ഒരു സാധ്യതയുമില്ല. റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മറ്റു മേഖലകളിലൊന്നും പെട്ടന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കാനാവില്ല.  സാമ്പത്തിക മാന്ദ്യം രാജ്യത്ത് പിടിമുറുക്കുന്നമ്പോള്‍ വര്‍ധിച്ച് വരുന്ന പണപ്പെരുപ്പ നിരക്കും സെന്‍ട്രല്‍ ബാങ്കിന് വെല്ലുവിളിയാകുന്നു.  ഒരിക്കലുമുണ്ടാകാത്ത വിധത്തില്‍ വര്‍ധിച്ച് വരുന്ന രാഷ്ട്രീയ അനി്ശ്ചിതത്വം 2020 ലും നിക്ഷേപകര്‍ക്ക് സ്വര്‍ണം പ്രിയപ്പെട്ടതാക്കി മാറ്റിയേക്കാം. ഗോള്‍ഡ് ഇ ടി എഫിലും നിക്ഷേപകര്‍ മുമ്പെങ്ങുമില്ലാത്ത താത്പര്യം കാണിക്കുന്നത് ഇതുകൊണ്ടാകാം.