കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ( എസ്‌ഐപി) വഴിയുള്ള നിക്ഷേപം ഉയര്‍ന്നു. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 23 ശതമാനം ഇടിവ് രേഖപെടുത്തിയെങ്കിലും മാര്‍ച്ചില്‍ എസ്‌ഐപി നിക്ഷേപം റെക്കോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയില്‍  ഓഹരി വിപണി തകര്‍ന്നടിഞ്ഞെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ഉയര്‍ന്നു.ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും മാര്‍ച്ചില്‍ എസ്‌ഐപി നിക്ഷേപം റെക്കോഡ് ഉയരത്തിലെത്തി. മാര്‍ച്ചില്‍ എസ്‌ഐപി വഴി 8,641.20 കോടി രൂപയാണ്  മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത്.എസ്‌ഐപി ഫോലിയോകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായി. മുന്‍ മാസത്തെ അപേക്ഷിച്ച് ഫോലിയോകളുടെ എണ്ണം 2 ലക്ഷത്തിലേറെ ഉയര്‍ന്ന് 3.11 കോടി ആയതായാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന വിവരം.
വിപണി താഴുമ്പോള്‍ ലഭിക്കുന്ന നിക്ഷേപാവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്  ചില്ലറ നിക്ഷേപകര്‍. നിലവിലെ നിക്ഷേപം പിന്‍വലിക്കുന്നതിന് പകരം കൂടുതല്‍ ഫോലിയോകള്‍ കൂട്ടി ചേര്‍ക്കുകയാണ് നിക്ഷേപകര്‍ ചെയ്തിരിക്കുന്നത്. ഇക്വിറ്റി ഫണ്ടുകളിലേക്ക് എസ്‌ഐപി വഴി  11,723 കോടി രൂപയുടെ നിക്ഷേപം എത്തി. ഫെബ്രുവരിയില്‍ ഇത് 10,795 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്‌ഐപി വഴിയുള്ള മൊത്തം നിക്ഷേപം  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തി.