. കൊറോണാ വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയിലും ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളോടുള്ള നിക്ഷേപകരുടെ താത്പര്യം ഉയര്‍ന്നു. എപ്രില്‍ മാസത്തില്‍ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് 731 കോടി രൂപയുടെ നിക്ഷേപം എത്തി. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യങ്ങള്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയിലും ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളോടുള്ള  നിക്ഷേപകരുടെ താത്പര്യം ഉയര്‍ന്നു.  എപ്രില്‍ മാസത്തില്‍ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് 731 കോടി രൂപയുടെ നിക്ഷേപം എത്തി. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി  രാജ്യങ്ങള്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുകയും  ഓഹരി നിക്ഷേപങ്ങളുടെ നഷ്ട സാധ്യത ഉയരുകയും ചെയ്തതോടെ നിക്ഷേപകരില്‍ ഏറെയും സുരക്ഷിത നിക്ഷപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് ചുവട് മാറ്റി തുടങ്ങിയിരിക്കുകയാണ് .
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ ആയി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ആസ്തി വിഭാഗങ്ങളില്‍ ഒന്നാണ് ഗോള്‍ഡ് ഇടിഫ്. 2019 ആഗസ്ത് മുതല്‍ ഇതുവരെ ഗോള്‍ഡ് ഇടിഫിലേക്ക് 2,414 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി വ്യക്തമാക്കുന്നു.
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍  സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നത് തുടരാനുള്ള നിക്ഷേപകരുടെ താല്‍പര്യമാണ് ഗോള്‍ഡ് ഇടിഫില്‍ പ്രകടമാകുന്നതെന്നാണ് വിലയിരുത്തല്‍.  സ്വര്‍ണ്ണ വില ഉയരുന്നതിനാല്‍ ലാഭമെടുപ്പിനുള്ള അവസരവും നിക്ഷേപകര്‍ക്ക് ലഭിക്കുന്നുണ്ട്.

English Summery: Gold Etf Investment is Increasing