. പ്രതി ഓഹരി വില 1,257 രൂപ . ഓഹരി അനുപാതം 1: 15 മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അവകാശ ഓഹരി വില്‍പ്പന മെയ് 20 ന് തുടങ്ങും. മുപ്പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് റിലയന്‍സ് അവകാശ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അവകാശ ഓഹരി വില്‍പ്പന മെയ് 20 ന് തുടങ്ങും. മുപ്പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് റിലയന്‍സ്  അവകാശ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പന ആയിരിക്കുമിതെന്നാണ് കരുതുന്നത്. 1:15 അനുപാതത്തിലായിരിക്കും അവകാശ ഓഹരികള്‍ ലഭ്യമാക്കുക. അതായത് നിലവില്‍ റിലന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക്  ഒരു അവകാശ ഓഹരി വീതം ലഭിക്കും. പ്രതിഓഹരി വില 1,257 രൂപ ആയിരിക്കും.  നിലവിലെ ഓഹരി വിലയില്‍ 14 ശതമാനം ഇളവോടെയാണ് ലഭ്യമാക്കുന്നത്.
ജൂണ്‍ 3 വരെ നീണ്ടു നില്‍ക്കുന്ന  അവകാശ ഓഹരി വില്‍പ്പനയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യു തുടങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അവകാശ ഓഹരി വില്‍പ്പന സമിതിയുടെ അനുമതി  ലഭിച്ചതായി കമ്പനി അറിയിച്ചു.
കടബാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ്  അവകാശ ഓഹരി വില്‍പ്പനയിലൂടെ ആര്‍ഐഎല്‍ ധനസമാഹരണം നടത്തുന്നത്. 2021 മാര്‍ച്ചോടെ കടരഹിത കമ്പനിയാവുക എന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യം