. . സമര്‍പ്പിച്ച തീയിതി മുതല്‍ ഒരു വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ( ഇപിഎഫ്ഒ) 65 ലക്ഷത്തോളം അംഗങ്ങള്‍ക്ക് ഇനി അവരുടെ ജീവന്‍ പ്രമാണ്‍ അഥവ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീടിന് സമീപത്തുള്ള പൊതുസേവന കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം. ് പൊതുസേവന കേന്ദ്രങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ( ഇപിഎഫ്ഒ) 65 ലക്ഷത്തോളം അംഗങ്ങള്‍ക്ക് ഇനി അവരുടെ ജീവന്‍ പ്രമാണ്‍ അഥവ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീടിന് സമീപത്തുള്ള പൊതുസേവന കേന്ദ്രങ്ങള്‍ വഴി  സമര്‍പ്പിക്കാം.
പൊതുസേവന കേന്ദ്രങ്ങള്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്  സമര്‍പ്പിക്കുന്നതിന് ഇപിഎഫ്ഒ പെന്‍ഷണര്‍മാരെ ഇനി അനുവദിക്കും. ഇതിനായി പൊതുസേവന കേന്ദ്രങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി ഇപിഎഫ്ഒ പറഞ്ഞു. 3.65 ലക്ഷത്തോളം വരുന്ന പൊതുസേവന കേന്ദ്രങ്ങള്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനായി ഇപിഎഫ്ഒ പെന്‍ഷണര്‍മാര്‍ക്ക് ഇനി ഉപയോഗിക്കാം.
ഇപിഎസ് പെന്‍ഷണര്‍മാര്‍ക്ക് വീടിന് സമീപത്ത് സേവനം ലഭ്യമാക്കുക, പ്രത്യേകിച്ച് കോവിഡ് വ്യാപനം വെല്ലുവിളി ഉയര്‍ത്തുന്ന നിലവിലെ സാഹചര്യത്തില്‍, എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് തൊഴില്‍ മന്ത്രാലയം പറഞ്ഞു. ഇപിഎഫ്ഒയുടെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന പെന്‍ഷനണര്‍ പെന്‍ഷന്‍ തുടരുന്നതിന്  ഓരോ വര്‍ഷവും ജീവന്‍ പ്രമാണ്‍ / ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

സാധുത ഒരു വർഷത്തേയ്ക്ക്

പൊതു സേവനകേന്ദ്രങ്ങള്‍ക്ക് പുറമെ 135  പ്രാദേശിക ഓഫീസുകള്‍ വഴിയും 117 ജില്ലാ ഓഫീസുകള്‍ വഴിയും പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍ വഴിയും ഇപിഎസ് പെന്‍ഷണറിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.
ഇപ്പോള്‍ ഇപിഎസ് പെന്‍ഷണറിന് അവരുടെ സൗകര്യത്തിന് അനുസരിച്ച് വര്‍ഷത്തില്‍ ഏത് സമയത്തും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയും. മുമ്പ്  പെന്‍ഷണര്‍  നവംബര്‍ മാസത്തില്‍   ലൈഫ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കണമായിരുന്നു. ഓരോ വര്‍ഷവും നവംബറോടെ ഇതിന്റെ  സാധുത കാലഹരണപ്പടുകയും ചെയ്യുമായിരുന്നു. ഇത് മൂലം  പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയും  പെന്‍ഷന്‍ നിര്‍ത്തലാക്കിയതിന്റെ പേരില്‍ നിരവധി  പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. മാത്രമല്ല ലൈഫ് സര്‍ട്ടിഫിക്കറ്റ് വൈകിയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ നവംബര്‍ മുതല്‍ ഏതാനം മാസത്തേക്ക് മാത്രമായിരുന്നു സാധുത. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇതിന് സാധുത ഉണ്ടായിരിക്കും.

ADVERTISEMENT

English Summery:You Can Submit Epf Life Certificate Through Public Service Centers