ചെറുകിട നിക്ഷേപകരുടെ പ്രിയപ്പെട്ട മ്യൂചല്‍ ഫണ്ട് നിക്ഷേപ രീതിയാണല്ലോ എസ്‌ഐപി എന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. ബാങ്ക് ആര്‍ഡികളുമായി ഇതിനുള്ള സാമ്യം പരമ്പരാഗതമായി ബാങ്ക് നിക്ഷേപങ്ങളെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് എസ്‌ഐപികളെ കൂടുതല്‍ പ്രിയങ്കരവുമാക്കി. കാര്യങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട നിക്ഷേപകരുടെ പ്രിയപ്പെട്ട മ്യൂചല്‍ ഫണ്ട് നിക്ഷേപ രീതിയാണല്ലോ എസ്‌ഐപി എന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. ബാങ്ക് ആര്‍ഡികളുമായി ഇതിനുള്ള സാമ്യം പരമ്പരാഗതമായി ബാങ്ക് നിക്ഷേപങ്ങളെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് എസ്‌ഐപികളെ കൂടുതല്‍ പ്രിയങ്കരവുമാക്കി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എത്ര കാലത്തേക്കാണ് എസ്‌ഐപി. എന്നു ചോദിക്കുകയാണെങ്കില്‍ നമ്മില്‍ പലരും നെറ്റി ചുളിക്കും. മ്യൂചല്‍ ഫണ്ട് അഡ്വൈസറോ ബാങ്കിലെ റിലേഷന്‍ഷിപ് മാനേജറോ പറയുന്നതനുസരിച്ചായിരിക്കും പലരുടേയും എസ്‌ഐപി കാലാവധി എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാലിപ്പോൾ എത്ര കാലം എസ് ഐപിയിൽ നിക്ഷേപിക്കണമെന്നതിനെ കുറിച്ചെല്ലാം ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ ജൂൺ 27ന് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ നിങ്ങൾക്ക് അറിയാനാകും. വെബിനാറിൽ നിങ്ങളുടെ സംശയങ്ങൾക്ക് പരിഹാരമുറപ്പാക്കുകയും ചെയ്യാം.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

ജീവിത ലക്ഷ്യങ്ങള്‍ക്കനുസരിച്ചാവണം എസ്‌ഐപി കാലാവധി

ADVERTISEMENT

ഓരോ നിക്ഷേപവും ആരംഭിക്കുമ്പോള്‍ അതിനൊരു ലക്ഷ്യമുണ്ടായിരിക്കണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുക എന്നതിനായിരിക്കണം ഓരോ നിക്ഷേപവും ആരംഭിക്കേണ്ടത്. ബാങ്ക് എഫ്ഡി ആയാലും മ്യൂചല്‍ പണ്ട് ആയാലും റെക്കറിങ് ഡെപോസിറ്റായാലും ഇതു ബാധകമാണ്. ആ ലക്ഷ്യങ്ങള്‍ നിറവേറ്റാനായുള്ള സാമ്പത്തിക സമാഹരണമാണ് ഓരോ നിക്ഷേപത്തിലൂടേയും നടത്തേണ്ടത്.

വിദേശ യാത്ര മുതല്‍ വീടു വാങ്ങല്‍ വരെ

ഈ കോവിഡ് കാലത്ത് വിനോദയാത്രയെ കുറിച്ച് ആരും ചിന്തിക്കുന്നില്ലായിരിക്കാം. പക്ഷേ, രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് കുടുംബത്തോടെ ഒരു വിദേശ യാത്ര പോകണമെങ്കില്‍ ഇപ്പോഴെ അതിനായുള്ള സാമ്പത്തിക ആസൂത്രണം തുടങ്ങണം. അതു മാത്രമല്ല, വീടു വാങ്ങല്‍ മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസവും റിട്ടയര്‍മെന്റ് ജീവിതവും വരെ നിരവധി ലക്ഷ്യങ്ങള്‍ നമുക്കു മുന്നിലുണ്ടാവും. അവയ്ക്കു ഭാവിയില്‍ എത്ര തുക വേണ്ടി വരും എന്നു കണക്കാക്കി അതിന് അനുസരിച്ചുള്ള സമ്പാദ്യം വളര്‍ത്തിയെടുക്കാനാവുന്ന രീതിയിലാവണം എസ്‌ഐപി ആരംഭിക്കേണ്ടത്.