പുതുതായി മ്യൂചല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്ന പലരുടേയും മനസില്‍ ഉയരുന്ന ആദ്യ ചോദ്യം എത്ര തുകയുടെ എസ്‌ഐപി വേണമെന്നതായിരിക്കും. ഉടനെ തന്നെ അതിനുത്തരവും കണ്ടെത്തും. ഓഫിസില്‍ തന്റെ അതേ ശമ്പളമുള്ള മറ്റേരെങ്കിലും എസ്‌ഐപി നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ അവര്‍ ചേര്‍ന്നിട്ടുള്ള അതേ പദ്ധതിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുതായി മ്യൂചല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്ന പലരുടേയും മനസില്‍ ഉയരുന്ന ആദ്യ ചോദ്യം എത്ര തുകയുടെ എസ്‌ഐപി വേണമെന്നതായിരിക്കും. ഉടനെ തന്നെ അതിനുത്തരവും കണ്ടെത്തും. ഓഫിസില്‍ തന്റെ അതേ ശമ്പളമുള്ള മറ്റേരെങ്കിലും എസ്‌ഐപി നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ അവര്‍ ചേര്‍ന്നിട്ടുള്ള അതേ പദ്ധതിയില്‍ അതേ തുകയുടെ എസ്‌ഐപി ചേരാമെന്നു തീരുമാനിക്കും. ഇതു മതിയോ? തീർച്ചയായും പോരാ, ഇത്തരത്തിൽ മ്യൂച്ചൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് രീതിയിലുള്ള നിക്ഷേപം തിരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങളറിയേണ്ടതുണ്ട്.അത്തരം കാര്യങ്ങളറിയാൻ മനോരമ ഓൺലൈനും ഐസിഐസിഐ മ്യൂച്ചൽ ഫണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാർ പങ്കെടുക്കൂ,ഇന്ന് അതായത് ജുലൈ 15 ബുധനാഴ്ച മൂന്നുമണിക്കാണ് വെബിനാർ.
വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിക്ഷേപത്തിനു മുന്‍പ് ആസൂത്രണം വേണം

ജോലി കിട്ടി, മികച്ച ശമ്പളമുണ്ട്. ഇപ്പോഴെ എന്തെങ്കിലും സമ്പാദിച്ചു  തുടങ്ങണം. ഇതായിരിക്കും ആദ്യമായി എസ്‌ഐപി ആരംഭിക്കുന്ന പലരുടേയും ചിന്ത. എന്നാല്‍ എന്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത് എന്ന കൃത്യമായ ധാരണയുണ്ടാക്കിയ ശേഷം വേണം നിക്ഷേപം ആരംഭിക്കുവാന്‍. എന്നാല്‍ ഇതിന്റെ പേരില്‍ നിക്ഷേപം വൈകിക്കുകയുമരുത്. സമീപ ഭാവിയില്‍ നിറവേറ്റാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ എന്തൊക്കെ, അതിനു ശേഷം നിറവേറ്റാനുള്ളവ എന്തൊക്കെ എന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ടെത്തണം. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ എത്ര പണം ആവശ്യമായി വരും എന്നതിന് അനുസൃതമായ നിക്ഷേപമാണ് നടത്തേണ്ടത്.

ഒരേ ശമ്പളമുള്ളവരുടെ ആവശ്യങ്ങള്‍ സമാനമാവില്ല

ADVERTISEMENT

ഒരേ പ്രായമുള്ള രണ്ടു പേര്‍ക്ക് ഒരേ ശമ്പളമുള്ള ജോലി ലഭിച്ചു എങ്കിലും അവരുടെ ആവശ്യങ്ങള്‍ സമാനമായിരിക്കില്ല. ഏറ്റവും ലളിതമായ ഒരു ഘടകം വിലയിരുത്താം. ഇതിലൊരാള്‍ക്ക് സ്വന്തമായ വീടുണ്ടെന്നു കരുതാം. രണ്ടാമത്തെയാള്‍ താമസിക്കുന്നത് വാടക വീട്ടിലുമായിരിക്കാം. രണ്ടാമത്തെയാള്‍ക്ക് മികച്ച ഒരു ജോലി ലഭിച്ചതിനാല്‍ ആദ്യ പരിഗണന ഒരു വീടോ സ്ഥലമോ സ്വന്തമാക്കുക എന്നതിനായിരിക്കും. ഇതടക്കം ഒട്ടനവധി വ്യത്യാസങ്ങള്‍ ഒരേ വരുമാനക്കാര്‍ക്കിടയിലുണ്ടാകും. ആശ്രിതരുടെ എണ്ണം മുതല്‍ പഴയ കടങ്ങള്‍ വീട്ടല്‍ വരെ സാമ്പത്തിക ജീവിതത്തെ ബാധിക്കുന്ന ഏറെക്കാര്യങ്ങളുണ്ടാകും. ഇവയെല്ലാം കണക്കിലെടുത്തു വേണം നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍.

എസ്‌ഐപി എത്രയെന്ന് തീരുമാനിക്കുന്നത് നിങ്ങളായിരിക്കണം
    ജോലി ലഭിച്ച ഉടനെ നിങ്ങളെ സമീപിക്കുന്ന അഡ്വൈസറോ മറ്റേതെങ്കിലും സാമ്പത്തിക സ്ഥാപനത്തിന്റെ പ്രതിനിധിയോ ചൂണ്ടിക്കാട്ടുന്നതു പോലെ നിങ്ങളുടെ സമാന ശമ്പളമുള്ള വ്യക്തിയുടെ ചുവടു പിടിച്ചായിരിക്കരുത് എസ്‌ഐപി തുക തീരുമാനിക്കുന്നത്. അതു നിങ്ങളുടെ സാമ്പത്തിക, സാമൂഹിക ഘടകങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും വിലയിരുത്തിയായിരിക്കണം.

English Summery: How Much Should be your SIP Amount