രാജ്യത്ത് പലിശ നിരക്കുകള്‍ ഒന്നര പതിറ്റാണ്ടിലെ ഏറ്റവും വലിയ താഴ്ചയിലാണ്. ബാങ്കു വായ്പകള്‍ക്ക് മികച്ച അവസരമാണെങ്കിലും ഈ തുക മനസുറപ്പോടെ വ്യവസായത്തിലിറക്കാനാവുന്ന സാമ്പത്തിക പരിസ്ഥിതയല്ല ഇന്നുള്ളത്. ഇനി നിക്ഷേപത്തിന്റെ കാര്യത്തിലാണെങ്കില്‍ പലിശവരുമാനം പണപ്പെരുപ്പ നിരക്കുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യം മുഴുവന്‍ ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ട് ജീവിക്കാമെന്ന് കരുതിയ മുതിര്‍ന്ന പൗരന്‍മാരാണ് പലിശ കുത്തനെ ഇടിഞ്ഞതോടെ വലിയ പ്രയാസത്തിലായത്. ഇന്നോ നാളെയോ കാര്യങ്ങള്‍ ശരിയാകും എന്ന് ചിന്തിക്കാനാവത്ത വിധം രൂക്ഷമാണ് നിലവിലെ സാഹചര്യം. അതുകൊണ്ട് തന്നെ ബാങ്ക് ഡിപ്പോസിറ്റില്‍ നിന്ന് മാറി മറ്റ് നിക്ഷേപ സാധ്യതകള്‍ ആരായുന്നതാണ് നല്ലത്. ബാങ്ക് നിക്ഷേപങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ആദായം നല്‍കുമ്പോള്‍ ഏഴര ശതമാനം വരെ ആദായം നല്‍കുന്ന നാല് നിക്ഷേപങ്ങളിതാ.

പ്രധാനമന്ത്രി വയവന്ദന്‍ യോജന

ADVERTISEMENT

കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍  ആറ് മാസത്തിലൊരിക്കലോ പ്രതിമാസമെന്ന നിലയിലോ പെന്‍ഷന്‍ ലഭിക്കും. നിക്ഷേപത്തിന്റെ തോതനുസരിച്ചാണ് പെന്‍ഷന്‍. പദ്ധതിയില്‍ എപ്പോള്‍ വേണമെങ്കിലും ചേരാം. അറുപത് വയസ് കഴിഞ്ഞാലാണ് പെന്‍ഷന് അര്‍ഹതയുണ്ടാകുക. 7.40 ശതമാനം വരെയാണ് ഇവിടെ നേട്ടം. ഇതാകട്ടെ മറ്റേതൊരു ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും കൂടുതലുമാണ്.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

ADVERTISEMENT

സ്ഥിര വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മറ്റൊരു സാധ്യതയാണ് പോസ്റ്റ ഓഫീസ് മാസ വരുമാന പദ്ധതി. 6.6 ശതമാനം വരെ പലിശ നിരക്ക് വാഗാദാനം ചെയ്യുന്നതാണ് പദ്ധതി. 4.5 ലക്ഷം രൂപ വരെ ഒറ്റയ്ക്കും 9 ലക്ഷം രൂപ സംയുക്ത അക്കൗണ്ടിലും നിക്ഷേപിക്കാം. അഞ്ച് വര്‍ഷത്തെ നിക്ഷേപ പദ്ധതിയാണിത്. ഇവിടെ പലിശ വരുമാനം മാസം സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും.

ആര്‍ ബി ഐ സേവിംഗ്‌സ് ബോണ്ട്

ADVERTISEMENT

ഇവിടെ നിക്ഷേപത്തിന് ചുരുങ്ങിയത് 7.15 ശതമാനമാണ് നേട്ടം. എന്‍ ആര്‍ ഐ ഒഴികെയുള്ള ആര്‍ക്കും ഈ ബോണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപം എത്ര ഉയര്‍ന്ന തുക വരെയും ആകാം. ചുരുങ്ങിയത് 1,000 രൂപ വേണമെന്നുണ്ട്. പിന്നീട് ഇതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ആറ് മാസം കൂടുമ്പോള്‍ നിരക്ക് റിസെറ്റ് ചെയ്യും. ഏഴു വര്‍ഷമാണ് കാലാവധിയെങ്കിലും അതിനും മുമ്പും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിക്ഷേപം പിന്‍വലിക്കാം.

മുതിര്‍ന്ന പൗരന്‍മാരുടെ സമ്പാദ്യ പദ്ധതി

15 ലക്ഷം രൂപ വരെ ഇവിടെ നിക്ഷേപിക്കാം. ചുരുങ്ങിയ തുക 1000 രൂപയാണ്. ഇതിന്റ പലിശ ഒരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടിലെത്തും. അഞ്ച് വര്‍ഷത്തേയ്ക്കാണ് ഈ നിക്ഷേപം. 7.45 ശതമാനം ആണ് ഇവിടെ ഉറപ്പുള്ള നേട്ടം. ഇതാകട്ടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മറ്റേതൊരു നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നതിലും കുടുതലുമാണ്.

English Summary: 4 Better Invetment Options for Senior Citizens