ഇന്നലെ നേട്ടത്തോടെ തുടങ്ങിയ വിപണിക്ക് ബാങ്കിങ്ങ് , ഫിനാൻസ് ഓഹരികളിലും , റിലയൻസ് അടക്കമുള്ള മുൻനിര ഓഹരികളിലും നടന്ന ലാഭമെടുക്കൽ വിനയായി. എഫ് എം സി ജി, എനർജി, ഇൻഫ്രാ, ഫാർമ മേഖലകളും നഷ്ടം നേരിട്ടു. ഓട്ടോ, റിയാലിറ്റി, മെറ്റൽ, മീഡിയ, മേഖലകൾക്കൊപ്പം ഇടത്തരം ഓഹരികൾ 2.6% വും , ചെറുകിട മേഖല 5.4% വും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ  നേട്ടത്തോടെ  തുടങ്ങിയ വിപണിക്ക് ബാങ്കിങ്ങ് , ഫിനാൻസ്  ഓഹരികളിലും , റിലയൻസ്  അടക്കമുള്ള  മുൻനിര  ഓഹരികളിലും നടന്ന  ലാഭമെടുക്കൽ  വിനയായി. എഫ് എം സി ജി, എനർജി, ഇൻഫ്രാ, ഫാർമ മേഖലകളും നഷ്ടം നേരിട്ടു. ഓട്ടോ, റിയാലിറ്റി, മെറ്റൽ, മീഡിയ,  മേഖലകൾക്കൊപ്പം ഇടത്തരം ഓഹരികൾ 2.6% വും , ചെറുകിട മേഖല 5.4% വും മുന്നേറിയത് റീടെയിൽ നിക്ഷേപകർക്ക്  അനുകൂലമായി. ഗ്യാപ് അപ്പ്  ഓപ്പണിംഗിന്  ശേഷം  മുന്നേറ്റകാരണം കാണാതെ  ഉഴറിയ വിപണിക്ക് യൂറോപ്യൻ  സൂചികകളിലെ ആദ്യ മണിക്കൂറിലെ വില്പന സമ്മർദ്ദം വിനയായി. രാജ്യാന്തര വിപണി സ്വാധീനത്തിൽ  ഇന്ത്യൻ  സൂചികകൾ ഇന്നും നേട്ടത്തോടെ  വ്യാപാരമാരംഭിച്ചേക്കാം.

രാജ്യാന്തര വിപണി

ADVERTISEMENT

വാക്സിൻ  പ്രതീക്ഷയും, ബോയിങ്ങിന്റെയും, അമേരിക്കൻ എക്സ്പ്രസ്സിന്റെയും  മികച്ച  ഫലപ്രഖ്യാപനങ്ങളും, ടെക്  ഓഹരികളുടെ തിരിച്ചുവരവും  യു എസ്  സൂചികകൾക്ക്  നൽകിയ മുന്നേറ്റം  ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ഏഷ്യയിൽ  സിങ്കപ്പൂർ നിഫ്റ്റി മുന്നേറുകയാണെങ്കിലും മറ്റ് വിപണികൾ വീഴുന്നത് ആശങ്കയാണ്.

ചെറുകിട ഓഹരികളിലെ മുന്നേറ്റം 

പ്രതീക്ഷിച്ചതുപോലെതന്നെ  ചെറുകിട ഓഹരികളിൽ പ്രകടമായ വാങ്ങൽ  നടന്നത് വിപണിയുടെ പൊതു  നിക്ഷേപ സ്വഭാവത്തിൽ മാറ്റം വരുത്തി. മുൻനിര ഓഹരികളിൽ നിന്നും ഫണ്ടുകളുടെയും റീടെയിൽ  നിക്ഷേപകരുടെയും ശ്രദ്ധ തിരിഞ്ഞത് വിപണിക്ക് വിശാലമായൊരു വളർച്ചാ സാധ്യതതയാണൊരുക്കുന്നത് . അശോക് ലെയ് ലാൻഡ് , ഗ്രാനുൾസ് , അപ്പോളോ  ടയേഴ്സ് , ഫെഡറൽ ബാങ്ക്മുതലായവർ  മുന്നേറ്റം നേടി. ഇന്ന് ഇതോടൊപപ്ം വൻകിട ഓഹരികളും  മുന്നേറ്റം നേടിയേക്കുമെന്ന് കരുതുന്നു .

ബാങ്കിങ് വീഴ്ച

ADVERTISEMENT

സർക്കാരിന്റെയും സുപ്രീം കോടതിയുടെയും നടപടികൾ  ബാങ്കിങ്ങ് , ഫിനാൻസ്  മേഖലകൾക്ക്  എതിരാകുമോയെന്ന ആശങ്കയിൽ ബാങ്കിങ്ങ്, എൻബിഎഫ്സി  ഓഹരികളിൽ  ശക്തമായ വിൽപ്പനയാണ് പ്രകടമായത്. എച്ച്ഡിഎഫ്സി ബാങ്ക് , കൊട്ടക് മഹീന്ദ്ര , ബജാജ്  ഫിനാൻസ്  എന്നിവ നഷ്ടം  നേരിട്ടു. ബാങ്കിങ് ഓഹരികൾ മികച്ച വിലയിൽ സ്വന്തമാക്കുക, മിഡ് ക്യാപ് ബാങ്കുകൾ മുന്നേറും.

ഐ ടി കുതിപ്പ്  

ശക്തമായ മുന്നേറ്റത്തോടെ  ടി സി എസ് 9 ലക്ഷം  കോടി രൂപ വിപണിമൂല്യമുള്ള  രണ്ടാമത്തെ കമ്പനിയായി മാറി. എച്ച് സി എൽ ടെകിന്റെ  വരുമാന വളർച്ചയുടെ  വാർത്തയാണ്  ഐ ടിയ്ക്ക്  വൻമുന്നേറ്റം  നൽകിയത് . ടി സി എസ് , ഇൻഫോസിസ് , വിപ്രോ , എച്ച് സി എൽ ടെക് എന്നിവ പുതിയ  റെക്കോർഡ് വിലകൾ നേടി. ഐ ടി യിൽ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കാം.

ബൈക്ക് ജി എസ് ടി

ADVERTISEMENT

ഓട്ടോ  സെക്ടർ  പൊതുവെ ആകർഷകമാണ് . ജെ എൽ ആർ ന്റെ  മോശം  വില്പനപോലും  ടാറ്റ മോട്ടോഴ്സിനെ  ഇന്നലെ  വീഴിച്ചില്ല . ഈ മേഖലയിലിന്നും  മുന്നേറ്റം  തുടർന്നേക്കാം. മാരുതി , ടാറ്റ മോട്ടോർസ്, ,അശോക് ലെയ് ലാൻഡ്  എന്നിവ പരിഗണിക്കാം. ബൈക്കുകളുടെ ജിഎസ് ടി  കുറച്ചേക്കാമെന്നത്  ബൈക്കിംഗ്  ഓഹരികളിലെ  അനുകൂലസാധ്യതയാണ്. ഉത്സവ, വിളവെടുപ്പ്  സീസണുകളും  ഓട്ടോ മേഖലക്ക് അനുകൂല സാഹചര്യമൊരുക്കുന്നു . ടി യു എസ് , ഹീറോ , ബജാജ്  എന്നിവ  മുന്നേറ്റം  തുടർന്നേക്കാം . ഐഷർ  ദീർഘകാല  സാധ്യതയാണ് 

എണ്ണ–സ്വർണം  

രാജ്യാന്തര  വിപണിയിൽ  സ്വർണം  ഔൺസിന് 1950  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്നത്  അടുത്ത മുന്നേറ്റത്തിനുള്ള  ഒരുക്കമാണെന്ന്  കരുതുന്നു. ക്രൂഡ്  വില  കുറഞ്ഞുവരുന്നത്  ആഗോള വ്യവസായിക മാന്ദ്യഭയത്തിലാണ്. ഇന്ത്യൻ  വിപണിക്ക്  ക്രൂഡ്  വിലയിടിവ്  അനുകൂലമാണ്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : What will Affect Share Market Today?