ഇന്ത്യൻ വിപണി ഇന്നും മുന്നേറ്റം കൊതിക്കുന്നു. ഇന്നലെ അമേരിക്കൻ യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചെങ്കിലും ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ഇന്ന് വ്യാപാരമാരംഭിച്ചത്. സിങ്കപ്പൂർ നിഫ്റ്റി 0.70% നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ സൂചികകളിൽ ഇന്നലത്തെ അവസാന മണിക്കൂറിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണി ഇന്നും മുന്നേറ്റം കൊതിക്കുന്നു. ഇന്നലെ അമേരിക്കൻ–യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചെങ്കിലും ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ഇന്ന് വ്യാപാരമാരംഭിച്ചത്. സിങ്കപ്പൂർ നിഫ്റ്റി 0.70% നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ സൂചികകളിൽ ഇന്നലത്തെ അവസാന മണിക്കൂറിൽ നടന്ന വില്പനയുടെ സ്വാധീനം ഏഷ്യൻവിപണികളിൽ പ്രകടമാണ്. അമേരിക്കൻ ഫെഡിന്റെ രണ്ടുദിവസത്തെ മീറ്റിംഗ് ആരംഭിച്ച് കഴിഞ്ഞു. ഫെഡിന്റെ പ്രഖ്യാപനങ്ങൾക്കായി വിപണി കാത്തിരിക്കുകയാണ്. 

സ്റ്റോപ്പ് ലോസ് പരിഗണിക്കാം

ADVERTISEMENT

ഇന്നലെ  നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു വിൽപനസമ്മർദ്ദം ഉരുണ്ടുകൂടിയെങ്കിലും സമഗ്രമായൊരു റാലി വിപണിക്ക്  മുന്നേറ്റം നൽകി. തിങ്കളാഴ്ച സംഭവിച്ചതു പോലെ കരടികളുടെ കൈയിലേക്ക് വിപണി വീണില്ല. നിഫ്റ്റി 11500 പോയിന്റ് പിന്നിട്ടത് വിപണിക്ക് ഇന്ന് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇന്ന് വിപണി കൂടുതൽ സ്ഥിരത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 11555 പിന്നിട്ടാൽ പിന്നെ 11600 തന്നെയായിരിക്കും നിഫ്റ്റിയുടെ അടുത്ത ലക്‌ഷ്യം. നിഫ്റ്റിയുടെ 20 ദിന മൂവിങ് ആവറേജിന് മുകളിൽ വിപണിയുടെ നേട്ടസാധ്യത വളരെ കൂടുതലാണെങ്കിലും നിക്ഷേപകർ  സംരക്ഷിക്കാനായി സ്റ്റോപ്പ് ലോസ് പരിഗണിക്കുന്നതും ഇന്ന് നന്നായിരിക്കും. 

ആരൊക്കെ മുന്നേറും?

ADVERTISEMENT

പ്രതീക്ഷിച്ച പോലെ ഇന്നലെ ബാങ്കിങ്, ഫിനാൻസ്, എനർജി, ഫാർമ, ഇൻഫ്രാ മേഖലകൾ ചെറു,ഇടത്തരം മേഖലകൾക്കൊപ്പം നേട്ടം സ്വന്തമാക്കിയപ്പോൾ മീഡിയ, മെറ്റൽ, എഫ്എംസിജി, ഓട്ടോ മേഖലകൾ ഇന്നലെ നേരിയ നഷ്ടം രേഖപ്പെടുത്തി. ഇന്നും ബാങ്കിങ്, ഇൻഫ്രാ, എനർജി, ഫാർമ മേഖലകളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. മികച്ച ഫാർമ, ഇൻഫ്രാ, എനർജി, ഓട്ടോ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. ഐഇഎക്സ്, ടാറ്റ പവർ, ബയോകോൺ, ടിവിഎസ്, ബിഎച്ച്ഇഎൽ, ബിഇഎൽ, അലംബിക് ഫാർമ, ടാറ്റ മോട്ടോർസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ മുതലായ ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാം. 

മോർഗൻ സ്റ്റാൻലിയുടെ സ്മോൾ ക്യാപ് പിക്

ADVERTISEMENT

കഴിഞ്ഞ രണ്ടുവർഷത്തിൽ ചെറു,ഇടത്തരം കമ്പനികളുടെ  ലാഭത്തിൽ വന്ന കുറവുകൾ നിക്ഷേപകരെ ലാർജ്ക്യാപ് പക്ഷപാതികളാക്കിയിരുന്നു. എന്നാൽ സെബിയുടെ പുതിയ പ്രഖ്യാപനങ്ങൾ വിപണിയുടെ സമഗ്രമായൊരു മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ മോർഗൻ സ്റ്റാൻലി 22 ഇന്ത്യൻ സ്മോൾ – മിഡ്ക്യാപ് ഓഹരികൾ മികച്ച നിക്ഷേപസാധ്യതകളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ആദിത്യ ബിർള ക്യാപിറ്റൽ, അമരരാജാ ബാറ്ററിസ്, അപ്പോളോ ഹോസ്പിറ്റൽ, ഭാരത് ഇലക്ട്രോണിക്സ്, സി ജി കൺസ്യൂമർ, എക്സൈഡ്, ഗുജറാത്ത് ഗ്യാസ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജിൻഡാൽ സ്റ്റീൽ, ജൂബിലന്റ് ഫുഡ്സ്, ജസ്റ്റ് ഡയൽ, എം & എം ഫിനാൻസ്, എംഫസിസ്, എംസിഎക്സ്, നാരായണ ഹൃദയാലയ, പിഎൻബി ഹൗസിങ്, പ്രസ്റ്റീജ് എസ്റ്റേറ്റ്, ശ്രീറാം സിറ്റി യൂണിയൻ, ശ്രീറാം ട്രാൻസ്‌പോർട്ട്, ശോഭ ഡെവലപ്പേഴ്‌സ്, ടാറ്റ പവർ എന്നിവയാണ് 3.5 ബില്യൺ ഡോളറിൽ താഴെ വിപണി മൂല്യമുള്ള മോർഗൻ സ്റ്റാൻലി പരിഗണിക്കുന്ന ഇന്ത്യൻ ഓഹരികൾ.  ഇവയിൽ ചില  ഓഹരികളെങ്കിലും അതിദീർഘകാല നിക്ഷേപത്തിനായി തീർച്ചയായും പരിഗണിക്കുക.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : How the Market will Move Today?