ഇന്ത്യൻ വിപണിയിൽ തകർച്ചയുടെ ദിനമായിരുന്ന ഇന്നലെ അമേരിക്കൻ സൂചികകളെല്ലാം ലാഭത്തിൽ വ്യാപരാമവസാനിപ്പിച്ചത് ആശ്വാസമാണ്. എങ്കിലും കഴിഞ്ഞ ആഴ്ചയിൽ പുതുതായി തൊഴിലില്ലാ വേതനത്തിനപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണം 870000 കവിഞ്ഞത് മുന്നേറി തുടങ്ങിയ വിപണിക്ക് വീണ്ടും തിരിച്ചടിയാണ്. മുൻആഴ്ചയിലിത് 830000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണിയിൽ തകർച്ചയുടെ ദിനമായിരുന്ന ഇന്നലെ അമേരിക്കൻ സൂചികകളെല്ലാം ലാഭത്തിൽ വ്യാപരാമവസാനിപ്പിച്ചത് ആശ്വാസമാണ്. എങ്കിലും കഴിഞ്ഞ ആഴ്ചയിൽ പുതുതായി തൊഴിലില്ലായ്മ വേതനത്തിനപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണം 870,000 കവിഞ്ഞത് മുന്നേറി തുടങ്ങിയ വിപണിക്ക് വീണ്ടും തിരിച്ചടിയാണ്. മുൻആഴ്ചയിലിത് 830,000 ആയിരുന്നു. തൊഴിലില്ലായ്മ ക്ലെയിം വർധിക്കുന്നത് മാന്ദ്യലക്ഷണമായാണ് പരിഗണിക്കപ്പെടുന്നത്.  അമേരിക്കൻ തിരെഞ്ഞെടുപ്പ് അടുത്തെത്തിയത് പുതിയ സാമ്പത്തിക പാക്കേജിനുള്ള സാധ്യത കുറയ്ക്കുന്നത് ലോക വിപണിക്ക് വലിയ ക്ഷീണമാണ്. ഏഷ്യൻ വിപണികളെല്ലാം  ഇന്ന് ലാഭത്തിൽ വ്യാപാരമാരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. വീണ്ടും  കോവിഡ് പടരുന്ന യൂറോപ്യൻ വിപണിയിൽ നഷ്ടം തുടരുകയാണ്.  

നിഫ്റ്റി ഫ്രീ ഫാൾ

ADVERTISEMENT

തുടർച്ചയായ വീഴ്ചയുടെ ആറാമത്തെ ദിവസം ഇന്ത്യൻ വിപണിക്ക് സമ്പൂർണ നഷ്ടത്തിന്റേതായി. സകല മേഖലകളും നഷ്ടം നേരിട്ട ഇന്നലെ വിപണി നാല് മാസത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടം നേരിട്ടു. സെൻസെക്സ് 1114 പോയിൻറ് നഷ്ടത്തോടെ 36,553 പോയിന്റിലും, നിഫ്റ്റി സൂചികയുടെ 200 ദിന  മൂവിങ് ആവറേജായ 10,800 പോയിന്റിനു തൊട്ടു മുകളിലും വ്യാപാരം അവസാനിപ്പിച്ചു. 2500 പോയിന്റാണ് സെൻസെക്‌സിന്റെ കഴിഞ്ഞ ആറു ദിവസത്തെ നഷ്ടം.  ഇന്നലെ മുതൽ നിഫ്‌റ്റിയിൽ നിന്നും പുറത്താകുന്ന ഭാരതി ഇൻഫ്രാടെലും (2.85%), സീ ടിവിയും(0.89%)  പുറമെ ഹിന്ദുസ്ഥാൻ യൂണി ലിവറും മാത്രമാണ് ഇന്നലെ പച്ചതൊട്ട നിഫ്റ്റി ഓഹരി. 10555 -10600 പോയിന്റും, 10250-10300  പോയിന്റുമാണ്  നിഫ്റ്റിയുടെ  അടുത്ത സപ്പോർട് ലെവൽ. 11000 ഇനി നിഫ്റ്റിയുടെ ആദ്യ കടമ്പയാണ്.

എഫ്ഐഐ വിൽപന

ADVERTISEMENT

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വില്‍പന  തുടരുന്നതും ഇന്ത്യൻ വിപണിക്ക് വിനയായി. 8410 കോടി രൂപയാണ് ഈയാഴ്ച മാത്രം വിദേശധനകാര്യ സ്ഥാപനങ്ങളുടെ ഇന്ത്യൻ വിപണിയിലെ വില്‍പന. അമേരിക്കൻ ഫണ്ടുകൾ പ്രസിഡൻഷ്യൽ ഇലക്ഷൻ മുന്നിൽ കണ്ടുള്ള ലാഭമെടുക്കലാണ് നടത്തുന്നത് എന്ന് അനുമാനിക്കുന്നു. 

സ്വർണം

ADVERTISEMENT

തുടർച്ചയായ നാലാം ദിവസവും സ്വർണം നഷ്ടം നേരിട്ടു. രാജ്യാന്തരവിപണിയിൽ ഔൺസിന് 1858 ഡോളറിലേക്ക് വീണു. ഡോളർ കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയർന്ന  നിരക്കിൽ നിൽക്കുന്നത് ഉവിടെ വിനയാകുന്നുണ്ട്. എങ്കിലും വൈറസ് കൂടുതൽ വ്യാപിക്കുന്നതും, ആഗോള സാമ്പത്തിക മാന്ദ്യസൂചനകളും സ്വർണത്തിന്റെ  സുരക്ഷിത നിക്ഷേപസ്ഥാനം  ഉറപ്പിക്കുന്നുണ്ട്.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.