ഒരു നിക്ഷേപ തീരുമാനം എടുക്കുമ്പോള്‍ സാമ്പത്തിക ഘടകങ്ങള്‍ക്ക്‌ ഒപ്പം പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ ഘടകങ്ങള്‍ കൂടി പരിഗണിക്കുന്നതിനെ ഇഎസ്‌ജി നിക്ഷേപം എന്നു നിര്‍വചിക്കാം. ആഗോളതലത്തില്‍ വളരെ സ്വീകാര്യവും സുരക്ഷിതവുമായ ഒരു നിക്ഷേപ മാതൃകയാണ്‌ ഇഎസ്‌ജി ഫണ്ടുകൾ. ലോകത്താകമാനം

ഒരു നിക്ഷേപ തീരുമാനം എടുക്കുമ്പോള്‍ സാമ്പത്തിക ഘടകങ്ങള്‍ക്ക്‌ ഒപ്പം പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ ഘടകങ്ങള്‍ കൂടി പരിഗണിക്കുന്നതിനെ ഇഎസ്‌ജി നിക്ഷേപം എന്നു നിര്‍വചിക്കാം. ആഗോളതലത്തില്‍ വളരെ സ്വീകാര്യവും സുരക്ഷിതവുമായ ഒരു നിക്ഷേപ മാതൃകയാണ്‌ ഇഎസ്‌ജി ഫണ്ടുകൾ. ലോകത്താകമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നിക്ഷേപ തീരുമാനം എടുക്കുമ്പോള്‍ സാമ്പത്തിക ഘടകങ്ങള്‍ക്ക്‌ ഒപ്പം പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ ഘടകങ്ങള്‍ കൂടി പരിഗണിക്കുന്നതിനെ ഇഎസ്‌ജി നിക്ഷേപം എന്നു നിര്‍വചിക്കാം. ആഗോളതലത്തില്‍ വളരെ സ്വീകാര്യവും സുരക്ഷിതവുമായ ഒരു നിക്ഷേപ മാതൃകയാണ്‌ ഇഎസ്‌ജി ഫണ്ടുകൾ. ലോകത്താകമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തില്‍ വളരെ സ്വീകാര്യവും സുരക്ഷിതവുമായ ഒരു നിക്ഷേപ മാതൃകയാണ്‌ ഇഎസ്‌ജി ഫണ്ടുകൾ. ലോകത്താകമാനം നോക്കിയാൽ 3308 ലേറെ ഇഎസ്‌ജി ഫണ്ടുകള്‍ ഉണ്ട്‌. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഈ സംഖ്യ മൂന്നു മടങ്ങോളമാണ് ഉയര്‍ന്നത്.

ഇന്ന്‌ നിക്ഷേപ തീരുമാനങ്ങള്‍ക്കായി ഇഎസ്‌ജി ഉപയോഗിക്കുന്ന ആഗോള ആസ്‌തികളുടെ മൂല്യം 40.5 ട്രില്യണ്‍ ഡോളറാണ്‌. വികസിത വിപണികളില്‍ ഇഎസ്‌ജിക്ക്‌ ലഭിച്ച ജനപ്രീതിയുടെയും സ്വീകാര്യതയുടെയും വ്യാപ്‌തി ഈ സംഖ്യകള്‍ വ്യക്തമാക്കുന്നു. 2009 ല്‍ 21.4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ഇഎസ്‌ജി ഫണ്ടുകളിലേക്കുള്ള നിക്ഷേപവരവ്‌. എന്നാൽ 2019 ആയപ്പോഴേക്കും ഇത് 154 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു എന്നാണ്‌ മോണിസ്‌റ്റാറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ADVERTISEMENT

ഒരു ദശാബ്ദത്തിനുള്ളില്‍ ആസ്‌തിയിലുണ്ടായ ഏഴു മടങ്ങോളം വളര്‍ച്ച നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം പ്രവണതയിലുണ്ടായ മാറ്റത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ആഭ്യന്തരതലത്തില്‍ ഇഎസ്‌ജി പ്രാരംഭഘട്ടത്തിലാണ്‌. ഇഎസ്‌ജി മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിക്ഷേപം തേടുന്ന നിക്ഷേപകന്‌, പ്രത്യേകിച്ച്‌ മ്യൂച്വല്‍ ഫണ്ട്‌ മാര്‍ഗത്തില്‍, തിരഞ്ഞെടുക്കാന്‍ അവസരങ്ങള്‍ വളരെ കുറവാണ്‌. എങ്കിലും ഇഎസ്‌ജിയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുന്നതിന്‌ അനുസരിച്ച്‌ കാര്യങ്ങളില്‍ മാറ്റമുണ്ടായേക്കാം.

എന്താണ്‌ ഇഎസ്‌ജി?

പരിസ്ഥിതി (environmental), സാമൂഹികം (social), ഭരണം (governance) എന്നിവയെ ആണ്‌ ഇഎസ്‌ജി സൂചിപ്പിക്കുന്നത്‌. 

പാരിസ്ഥിതിക ഘടകങ്ങള്‍ (E-environmental)–ഭൂമിയില്‍ ഒരു കമ്പനി ചെലുത്തുന്ന അനുകൂലവും പ്രതികൂലവുമായ സ്വാധീനങ്ങള്‍ വിവരിക്കുന്ന വ്യത്യസ്‌തമാര്‍ന്ന ഘടകങ്ങളെക്കുറിച്ചുള്ള ഗവേഷണം പാരിസ്ഥിതിക ഘടകത്തിന്‌ ആവശ്യമാണ്‌. കമ്പനിയുടെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ ലക്ഷ്യങ്ങള്‍, ഇതു നേടുന്നതിലെ സുതാര്യത, ജല സംബന്ധമായ പ്രശ്‌നങ്ങളും ഉപയോഗം, സംഭരണം പോലുള്ള ലക്ഷ്യങ്ങളും, മാലിന്യ നിര്‍മാർജനം, കാറ്റ്‌, സൗരോര്‍ജം പോലുള്ള പുനരുപയുക്ത ഊർജങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ്‌ ഇതില്‍ പരിഗണിക്കുന്ന ചില ഘടകങ്ങള്‍.

ADVERTISEMENT

സാമൂഹിക ഘടകങ്ങള്‍ (s-social)– ജീവനക്കാര്‍, ഉപഭോക്താക്കള്‍, ഇടപാടുകാര്‍, വിതരണക്കാര്‍ എന്നിവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, കമ്പനിയുടെ സംസ്‌കാരം പോലുള്ള ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയാണ് സാമൂഹിക ഘടകങ്ങളില്‍ അടങ്ങിയിരിക്കുന്നത്‌.

വേതനം, ആനുകൂല്യങ്ങള്‍, സേവനാനന്തര ആനുകൂല്യങ്ങള്‍, നിയമനത്തിലെ വൈവിധ്യം ഉള്‍പ്പെടുത്തല്‍, വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍, ജീവനക്കാരുടെ സുരക്ഷാനയങ്ങള്‍, നൈതിക വിതരണ ശൃംഖലാ സ്രോതസ്സ് തുടങ്ങിയവ ആണ്‌ ഇതില്‍ പരിഗണിക്കപ്പെടുന്ന ചില ഘടകങ്ങള്‍.

കമ്പനി ഭരണം (G-Governance)– കമ്പനിയുടെ മാനേജ്‌മെന്റ്‌ അല്ലെങ്കില്‍ ബോര്‍ഡ്‌, ഓഹരി ഉടമകളുമായി സൗഹാർദപരമാണോ, കോര്‍പറേറ്റ്‌ പ്രചോദനങ്ങള്‍ ബിസിനസ്‌ വിജയത്തിന്‌ അനുയോജ്യമാണോ, ഡയറക്ടര്‍ ബോര്‍ഡിന്റെയും മാനേജ്‌മെന്റ്‌ ടീമിന്റെയും വൈവിധ്യം, ഓഹരി ഉടമകളുടമായുള്ള ആശയവിനിമയത്തിലെ സുതാര്യത, ഓഹരി ഉടമകളുടെ നിയമനടപടികളോട്‌ കമ്പനി എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയവ കൂടി അടിസ്ഥാനമാക്കിയാകും വിലയിരുത്തുക.

റിസ്‌ക്‌ കുറയ്‌ക്കാന്‍ സഹായിക്കും

ADVERTISEMENT

ഈ ഘടകങ്ങള്‍ അടിസ്ഥാനമാക്കി കമ്പനികള്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍, കമ്പനി ഭരണത്തിലെ പ്രശ്‌നങ്ങള്‍ പോര്‍ട്‌ഫോളിയോയില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. നഷ്ടസാധ്യത കുറയ്‌ക്കുന്നതിന്‌ ഇത്‌ നല്ലൊരു തുടക്കമായിരിക്കും. 

സമ്പത്ത്‌ ചോര്‍ന്ന്‌ പോകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ കമ്പനി ഭരണപ്രശ്‌നങ്ങള്‍ ആണെന്നാണ്‌ വിപണികൾ പറയുന്നത്. കമ്പനികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി അവരുടെ പ്രവര്‍ത്തനങ്ങൾ വഴിയുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ ആണ്‌, പ്രത്യേകിച്ചും ഉൽപാദന രംഗത്ത്‌.

പലപ്പോഴും പ്രദേശവാസികളുടെ എതിര്‍പ്പിന്‌ ഇത്‌ കാരണമാകുകയും ഉൽപാദനം കുറയ്‌ക്കുന്നതിലേക്ക്‌ നയിക്കാറുമുണ്ട്‌. ഇടക്കാലയളവില്‍ കമ്പനിയുടെ ബാലന്‍സ്‌ ഷീറ്റിനെ വരെ ഇത്‌ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരം വിഷയങ്ങളില്‍ കോടതി നിരീക്ഷണം പ്രതികൂലമായാലുണ്ടാകുന്ന നഷ്ടങ്ങള്‍ കമ്പനികളെ ദീര്‍ഘകാലത്തേക്കു ബാധിക്കാം.

ഒരു ഇഎസ്‌ജി പോര്‍ട്‌ഫോളിയോ ഇത്തരം സംഭവവികാസങ്ങള്‍ എല്ലാം തിരിച്ചറിയും. മാത്രമല്ല, വേര്‍തിരിച്ചെടുക്കുമ്പോള്‍ അത്തരം കമ്പനികള്‍ എല്ലാം ഒഴിവാക്കാനും സാധ്യതയുണ്ട്‌. അതുവഴി നിക്ഷേപത്തിനു വേണ്ട സുരക്ഷ നിലനിർത്താൻ കഴിയും.

ഈ ആനുകൂല്യങ്ങളിലൂടെ, സുസ്ഥിരവും ശക്തവുമായ പോര്‍ട്‌ഫോളിയോ രൂപീകരിക്കാന്‍ ഇഎസ്‌ജി സഹായിക്കും. തൽഫലമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ ഗണ്യമായി കുറയ്‌ക്കുകയും അങ്ങനെ ദീര്‍ഘകാലത്തില്‍ സമ്പത്തു വളരാന്‍ സഹായിക്കുകയും ചെയ്യും •

ലേഖകൻ പെര്‍പ്പച്വല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ സ്ഥാപകനാണ്

English Summary : ESG is ideal Investment for Sustainable Return