ബുദ്ധിമാനായ നിക്ഷേപകൻ നിക്ഷേപ വൈവിധ്യവത്കരണത്തിന് പ്രാധാന്യം നൽകും. വൈവിധ്യവത്കരണം നഷ്ടസാധ്യത കുറയ്ക്കും, മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കും. ഓഹരിയിൽ മാത്രമല്ല കടപ്പത്രങ്ങളിലും അപകടം പതിയിരിപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് കോവിഡ്കാലത്തെ സ്ഥിതിവിശേഷങ്ങൾ. ഇത്തരം സങ്കീർണ്ണ സാഹചര്യങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുദ്ധിമാനായ നിക്ഷേപകൻ നിക്ഷേപ വൈവിധ്യവത്കരണത്തിന് പ്രാധാന്യം നൽകും. വൈവിധ്യവത്കരണം നഷ്ടസാധ്യത കുറയ്ക്കും, മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കും. ഓഹരിയിൽ മാത്രമല്ല കടപ്പത്രങ്ങളിലും അപകടം പതിയിരിപ്പുണ്ടെന്ന് തെളിയിക്കുന്നതാണ് കോവിഡ്കാലത്തെ സ്ഥിതിവിശേഷങ്ങൾ. ഇത്തരം സങ്കീർണ്ണ സാഹചര്യങ്ങളിൽ കമോഡിറ്റികളിലേക്ക് കൂടി നിക്ഷേപം വ്യാപിപ്പിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കുമെന്നു  വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ക്രൂഡ് ഓയിൽ, സ്വർണം, അലുമിനിയം തുടങ്ങി തുടക്കക്കാർക്കും അനുഭവസമ്പത്തുള്ളവർക്കും നിക്ഷേപിക്കാൻ കഴിയുന്ന ഒട്ടേറേ കമോഡിറ്റികൾ  ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. കേവലം വൈവിധ്യവത്കരണത്തിനപ്പുറം പണപ്പെരുപ്പത്തിൽ നിന്നു ഒരു പരിധി വരെ രക്ഷ നേടാനും കമോഡിറ്റി നിക്ഷേപം സഹായകമാകും. പണപ്പെരുപ്പം രൂപയുടെ മൂല്യശോഷണത്തിന് കാരണമാകും. ഇതുമൂലം ഓഹരി, കടപ്പത്രം പോലെയുള്ള ആസ്തികളുടെ മൂല്യം ഇടിയും.  എന്നാൽ കടുത്ത പണപ്പെരുപ്പത്തിൽ പോലും കമോഡിറ്റികൾ ഒരു പരിധി വരെ സുരക്ഷിതമാണ്.

ADVERTISEMENT

ഓഹരി-കടപ്പത്ര വിപണികളെ അപേക്ഷിച്ച് കമോഡിറ്റി വിപണി കുറച്ച് കൂടി സുതാര്യമാണ്. എംസിഎസ് പോലെയുള്ള കമോഡിറ്റി എക്സ്ചേഞ്ചുകളുടെ പ്രവർത്തനം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ രാത്രി 11.30 വരെയാണ്. എക്സ്ചേഞ്ച് പ്രവർത്തനങ്ങളുടെ സമയദൈർഘ്യവും നിക്ഷേപകന് ഗുണകരമാണ്. കരാറിന്റെ 5 മുതൽ പത്ത് ശതമാനം വരെ പണം ബ്രോക്കറുടെ പക്കൽ കരുതിയാൽ മതി എന്നതും കമോഡിറ്റി ട്രേഡിങിനെ  ആകർഷകമാക്കുന്നു. അതായത് കുറഞ്ഞ മൂലധനം കൊണ്ട് വലിയ പൊസിഷനുകളെടുക്കുവാൻ നിക്ഷേപകന് കഴിയും.

ചാഞ്ചാട്ടവും റിസ്ക്കും കൂടുതൽ 

ADVERTISEMENT

വലിയ പണപ്പെരുപ്പമുള്ള സമയത്ത് കമോഡിറ്റികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെങ്കിലും മറ്റ് നിക്ഷേപങ്ങളെക്കാൾ ചാഞ്ചാട്ടം കൂടുതലുണ്ടാകാനുള്ള സാധ്യത ഇതിലുണ്ട്. കമോഡിറ്റി വിപണിയെക്കുറിച്ച് ആഴത്തിലുള്ള അറിവും സ്ഥിരമായ നിരീക്ഷണവും ഈ നിക്ഷേപത്തിന് ഒഴിച്ച് കൂടാനാകാത്തതാണ്.

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)