ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഏട്ടാം സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിന് 5,177 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സീരിസില്‍ വില 5,051 രൂപയായിരുന്നു. ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷന് ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഏട്ടാം സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. ഒരു ഗ്രാം സ്വര്‍ണത്തിന് 5,177 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സീരിസില്‍ വില 5,051 രൂപയായിരുന്നു. ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷന് ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ് ലഭിക്കും.

നവംബർ 9 മുതല്‍ 13 വരെ സ്‌കീമില്‍ നിക്ഷേപിക്കാം.  ഈ വര്‍ഷം മാത്രം ഏതാണ്ട് 35 ശതമാനത്തിലധികം വില കയറി നില്‍ക്കുമ്പോഴാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ അഞ്ചാം സീരിസ് വില്‍പ്പനയ്ക്ക് വച്ചത്. ആഗസ്റ്റ് മാസത്തിലെ അഞ്ചാം സീരിസില്‍ വില ഗ്രാമിന് 5,334 രൂപയായിരുന്നു.പിന്നീട് 10 ശതമാനത്തോളം വിലയിടിയുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

2015ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്.  കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

എങ്ങനെ വാങ്ങാം?

ADVERTISEMENT

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്‌സേഞ്ച്, മുംബൈ സ്റ്റോക് എക്‌സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുമ്പോള്‍ ഫോം ബി യിലുള്ള റിസീറ്റ് നല്‍കും.

മൂല്യവര്‍ധനയും പലിശയും

ADVERTISEMENT

സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടവും ഇവിടെ നിക്ഷേപകര്‍ക്കുണ്ട്. അഞ്ച് വര്‍ഷത്തെ ലോക്കിങ് പീരിയഡുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന വില്‍പനയുടെ ആദ്യ വിതരണം ഏപ്രില്‍ 20 ന് ആരംഭിച്ചിരുന്നു.

English Summary : Sovereign Glod Bond Issue Started Today