സ്റ്റിമുലസ് പേ-ചെക്കിലെ തുക വർദ്ധിപ്പിക്കാതെ അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ സ്റ്റിമുലസ് പാക്കേജിൽ ട്രംപ് ഒപ്പു വച്ചേക്കില്ല എന്ന ഭീഷണിയും കടന്ന അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിലെ മെച്ചപെട്ട ജോബ് ഡേറ്റ ഇന്നലെ അനുകൂല സാഹചര്യമൊരുക്കി. എന്നാൽ അവസാന മണിക്കൂറിൽ ടെക് ഓഹരികളിലെ കനത്ത വില്പനയെത്തുടർന്ന്

സ്റ്റിമുലസ് പേ-ചെക്കിലെ തുക വർദ്ധിപ്പിക്കാതെ അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ സ്റ്റിമുലസ് പാക്കേജിൽ ട്രംപ് ഒപ്പു വച്ചേക്കില്ല എന്ന ഭീഷണിയും കടന്ന അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിലെ മെച്ചപെട്ട ജോബ് ഡേറ്റ ഇന്നലെ അനുകൂല സാഹചര്യമൊരുക്കി. എന്നാൽ അവസാന മണിക്കൂറിൽ ടെക് ഓഹരികളിലെ കനത്ത വില്പനയെത്തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റിമുലസ് പേ-ചെക്കിലെ തുക വർദ്ധിപ്പിക്കാതെ അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ സ്റ്റിമുലസ് പാക്കേജിൽ ട്രംപ് ഒപ്പു വച്ചേക്കില്ല എന്ന ഭീഷണിയും കടന്ന അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിലെ മെച്ചപെട്ട ജോബ് ഡേറ്റ ഇന്നലെ അനുകൂല സാഹചര്യമൊരുക്കി. എന്നാൽ അവസാന മണിക്കൂറിൽ ടെക് ഓഹരികളിലെ കനത്ത വില്പനയെത്തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റിമുലസ് പേ-ചെക്കിലെ തുക വർദ്ധിപ്പിക്കാതെ അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ സ്റ്റിമുലസ് പാക്കേജിൽ ട്രംപ് ഒപ്പു വച്ചേക്കില്ല എന്ന ഭീഷണിയും  കടന്ന അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിലെ മെച്ചപെട്ട ജോബ് ഡേറ്റ ഇന്നലെ അനുകൂല സാഹചര്യമൊരുക്കി.  എന്നാൽ അവസാന മണിക്കൂറിൽ ടെക് ഓഹരികളിലെ കനത്ത വില്പനയെത്തുടർന്ന് നാസ്ഡാക് നഷ്ടത്തിൽ  വ്യാപാരം  അവസാനിപ്പിച്ചത് തിരിച്ചടിയാണ്.

അതേസമയം ഏഷ്യൻ വിപണികൾക്ക് പിന്നാലെ  യൂറോപ്യൻ  വിപണികളും   ഇന്നലെ മികച്ച മുന്നേറ്റമാണ് നേടിയത്. ജർമനിയുടെ ഡാക്‌സ് സൂചിക 1.26 % മുന്നേറ്റം നേടി.

ADVERTISEMENT

 

ലോക വിപണി ഇന്ന് രാവിലെ 

 

 

ADVERTISEMENT

ഡൗ ജോൺസ്‌ മാർച്ച് ഫ്യൂച്ചർ ഇന്ന് രാവിലെ 0 .22 %നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നാസ്ഡാക് ഫ്യൂച്ചറും നേരിയ നേട്ടത്തിൽ വ്യാപാരം നടക്കുന്നു. ജാപ്പനീസ്, കൊറിയൻ സൂചികകൾ ഇന്നും ഗ്യാപ്  അപ്പ് ഓപ്പണിങ് സ്വന്തമാക്കിയപ്പോൾ ചൈനീസ് സ്വാധീനത്തിൽ സിങ്കപ്പൂർ നിഫ്റ്റി ഒരു ശതമാനത്തോളം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്   

 

എന്നാൽ സിങ്കപ്പൂർ എക്സ്ചേഞ്ചിൽ ഇന്ന് രാവിലെ  നിഫ്റ്റി ഫ്യൂച്ചർ 1 .32% നേട്ടത്തോടെ  വ്യാപാരം നടക്കുന്നത് ഇന്ത്യൻ വിപണിക്ക് വളരെ അനുകൂലമാണ്. ഇന്ത്യൻ സൂചികകൾ ഇന്ന് ഒരു ഗ്യാപ് അപ്പ് ഓപ്പണിങ്   പ്രതീക്ഷിക്കുന്നു. 

 

ADVERTISEMENT

 

നിഫ്റ്റി 

 

തുടർച്ചയായ എട്ടാമത്തെ ആഴ്ചയും നിഫ്റ്റി നേട്ടം സ്വന്തമാക്കുമോ എന്നതാണ് ഇന്ത്യൻ വിപണിയിലെ ഇന്നത്തെ ചോദ്യം. നാളെ ക്രിസ്മസ് അവധിയായതും, ആഴ്ചയിലെ ആദ്യ ദിനം തന്നെ മൂന്ന് ശതമാനം നഷ്ടം നേരിട്ടിട്ടും നിഫ്റ്റിക്ക് മൂന്ന് സെഷനുകൾ കൊണ്ട് ആ നഷ്ടം പരിഹരിക്കാനാവുന്നത്    ഇന്ത്യൻ നിക്ഷേപകന്റെ കരുത്തിലാണ്. 1366 കോടി രൂപ മാത്രമാണ് തിങ്കളാഴ്ച വിപണിയിൽ വില്പനക്കാരായ വിദേശ ഫണ്ടുകളുടെ ഈ ആഴ്ചയിലെ അധിക നിക്ഷേപം. സ്വദേശി ഫണ്ടുകൾ വിപണിയിൽ വില്പന തുടരുകയാണ്. 

 

ഇന്നലെ 13601 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റി ഇന്ന് ആ നിരക്കിൽ വിപണിയിൽ സപ്പോർട്ട് നേടുമെന്ന് കരുതുന്നു. 13750 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ് മേഖല. 46444 പോയിന്റിൽ ഇന്നലെ  വ്യാപാരമവസാനിപ്പിച്ച സെൻസെക്സ് ഇന്ന് 47000 പോയിന്റ് സ്വപനം കാണുന്നു. 

 

ഇന്നലെ കൂടുതൽ നേട്ടം സ്വന്തമാക്കിയ റിയൽറ്റി, ഐടി, പൊതു മേഖല ബാങ്ക്, ഫാർമ, എഫ് എം സി ജി, ഓട്ടോ , മെറ്റൽ സെക്ടറുകൾ ഇന്നും വിപണിയുടെ പ്രതീക്ഷയാണ്.   ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഗോൾഡ് ലോൺ, എൻ ബി എഫ് സി ഓഹരികളും ശ്രദ്ധിക്കുക. 

 

 

ബെക്ടേഴ്‌സ്  സ്പെഷ്യലിറ്റി ഫുഡ്സ് , ജൂബിലന്റ് ഫുഡ്, ബർഗർ കിംഗ്, വെസ്റ്റ് ലൈഫ് ഡവലപ്മെന്റ്റ് , ഡിഷ് ടിവി, ഹാഥ്വെ കേബിൾസ്,   വേദാന്ത , വിപ്രോ, എച് സി എൽ ടെക്ക് , ടാറ്റ മോട്ടോഴ്‌സ് , ടാറ്റ സ്റ്റീൽ, ഐഡിയ, എയർ ടെൽ , റിലയൻസ്, ഇൻഫോസിസ്, ഒബ്‌റോയ് റിയാലിറ്റി, ഹാവെൽസ് , ഡിക്‌സൺ, ആംബർ, ഐഷർ, ഫസ്റ്റ് സോഴ്സ് സൊല്യൂഷൻസ്, സെൻസാർ ടെക്   മുതലായ ഓഹരികൾ ശ്രദ്ധിക്കുക.  

 

എമേർജിങ് വിപണികളിൽ പിന്നിൽ 

 

മേഖലയിലെ മറ്റ് വളരുന്ന സാമ്പത്തിക ശക്തികളുമായുള്ള താരതമ്യ പഠനങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക-ഉല്പാദന പ്രക്രിയകൾ പൂർണ തോതിൽ സജ്ജമാകാത്തത് ജിഡിപി വളർച്ചാ താരതമ്യത്തിൽ ഇന്ത്യയെ പിന്നിട്ടടിച്ചേക്കാം. വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനത് തടസ്സമായേക്കാമെന്ന് വിപണി ഭയക്കുന്നു. 

 

മിഡ് ക്യാപ് & സ്‌മോൾ ക്യാപ് സെക്ടർ 

 

മിഡ് ക്യാപ് , സ്‌മോൾ ക്യാപ് സെക്ടറുകളിലെ റാലി തുടരുകയാണ്. ജനുവരി മുതൽ മൾട്ടി  ക്യാപ് ഫണ്ടുകളിൽ നിശ്ചിത ശതമാനം മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികൾ കൂടി ഉൾപെടുത്തേണ്ടി വരുമെന്നതും മികച്ച മിഡ് ക്യാപ് ഓഹരികളിൽ നിക്ഷേപവർദ്ധനക്ക് സാധ്യതയാണ്. മികച്ച മിഡ് ക്യാപ് ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക. 

 

 

സ്വർണം 

 

കോവിഡ്  വ്യാപനത്തിന്റെ പിന്തുണയിൽ ഓഹരി വിപണിക്കൊപ്പം സ്വർണവും മുന്നേറുകയാണ്. രാജ്യാന്തര വിപണിയിൽ 1900 ഡോളർ കടന്നാൽ സ്വർണം അടുത്ത  റാലി തുടങ്ങുമെന്ന് കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.