ഓഹരി വ്യാപാരത്തിലൂടെ ദിവസേന പണമുണ്ടാക്കുന്നതാണോ അതല്ലെങ്കിൽ വര്‍ഷങ്ങളോളം നിക്ഷേപം നടത്തി കാത്തിരുന്ന് പണമുണ്ടാക്കുന്ന രീതിയാണോ നല്ലത് എന്ന സംശയം ഓഹരിവിപണിയിലേക്കു ആദ്യമായി ഇറങ്ങുന്ന പലർക്കുമുള്ളതാണ്. ഓരോ നിമിഷവും മാറിമറയുന്ന ഓഹരി വിലനിലവാരം കാണുമ്പോൾ പെട്ടെന്നു തന്നെ കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വ്യാപാരത്തിലൂടെ ദിവസേന പണമുണ്ടാക്കുന്നതാണോ അതല്ലെങ്കിൽ വര്‍ഷങ്ങളോളം നിക്ഷേപം നടത്തി കാത്തിരുന്ന് പണമുണ്ടാക്കുന്ന രീതിയാണോ നല്ലത് എന്ന സംശയം ഓഹരി വിപണിയിലേക്കു ആദ്യമായി ഇറങ്ങുന്ന പലർക്കുമുള്ളതാണ്. ഓരോ നിമിഷവും മാറിമറിയുന്ന ഓഹരി വിലനിലവാരം കാണുമ്പോൾ പെട്ടെന്നു തന്നെ കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വിറ്റു നല്ല ലാഭമുണ്ടാക്കുവാൻ സാധിക്കും എന്ന തോന്നൽ സാധാരണമാണ്. എന്നാൽ ഓഹരി വിപണിയെകുറിച്ചു നല്ല അറിവും, മനസ്സടക്കവും ഉണ്ടെങ്കിൽ മാത്രമേ ദിവസേന ചെയ്യുന്ന ഓഹരിവ്യാപാരത്തിൽ നിന്ന് പണമുണ്ടാക്കുവാൻ സാധിക്കുകയുള്ളു. അതല്ലെങ്കിൽ ഓരോ ദിവസവും നഷ്ടം നേരിട്ട് പെട്ടെന്ന് തന്നെ ഓഹരി വ്യാപാരം നിർത്തുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. 

നഷ്ടസാധ്യത

ADVERTISEMENT

ഓഹരി വ്യാപാരത്തിനും, നിക്ഷേപത്തിനും അതിന്റേതായ നഷ്ടസാധ്യതകളുണ്ട്. എങ്കിലും നിക്ഷേപം നടത്തുന്നതിനേക്കാൾ നഷ്ടസാധ്യത കൂടുതലുള്ളത് ദിവസേനയുള്ള ഓഹരി വ്യാപാരത്തിനാണ്. നൂതന സാങ്കേതികവിദ്യകളും, ഫീസ് താരതമ്യേന കുറഞ്ഞ ഓഹരി ബ്രോക്കർമാരും ഇന്ത്യയിലെ ഓഹരിവ്യാപാരം കൂട്ടുന്നുണ്ട്. ഓഹരി വ്യാപാരത്തിന്റെ തിയറികൾ വായിച്ചു മനസ്സിലാക്കി അത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള സംഗതിയാണ്. 

പല രാജ്യങ്ങളിലെയും ഓഹരിവിപണികളെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് ദിവസേനയുള്ള ഓഹരി വ്യാപാരം ലാഭത്തേക്കാൾ നഷ്ടം ഉണ്ടാക്കുന്നതാണെന്നാണ്. ഒരു ചെറിയ ശതമാനം ആളുകൾക്കു മാത്രമേ ഇതിൽനിന്നും സ്ഥിരമായി ലാഭമുണ്ടാക്കുവാൻ സാധിക്കുന്നുള്ളു. ഉയർന്ന ഫ്രീക്വൻസിയിലുള്ള വലിയ സ്ഥാപനങ്ങളുടെ വർധിച്ചുവരുന്ന വിൽക്കൽ - വാങ്ങലുകൾ,  ചെറുകിട ദിവസ ഓഹരി വ്യാപാരികളെ വല്ലാതെ നഷ്ടത്തിലാക്കുന്നുണ്ടെന്ന നിഗമനങ്ങളുമുണ്ട്‌. ഡേ ട്രേഡിങിനെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളായ അത്യാർത്തിയും, ഭയവും മൂലം പലപ്രാവശ്യം ഒരേ ഓഹരി വാങ്ങി വിൽക്കുന്നതും നഷ്ടസാധ്യത കൂട്ടുന്ന ഘടകമാണ്.  വിദഗ്ധരുടെ അഭിപ്രായത്തിലുള്ള വ്യാപാര തന്ത്രങ്ങൾ പിന്തുടരാതെ, സ്വന്തമായി പഠിച്ചു  മനസ്സിലാക്കിയ ഒരു രീതി വികസിപ്പിക്കുന്നതും, അതിൽ തന്നെ തെറ്റുകൾ മനസ്സിലാക്കി വീണ്ടും അപഗ്രഥനം നടത്തി വ്യാപാരം തുടർന്നാൽ ക്രമേണ ദിവസ വ്യാപാരം മെച്ചപ്പെടുത്തുവാൻ സാധിക്കും.

ADVERTISEMENT

ദീർഘകാല ഓഹരിനിക്ഷേപം

ദീർഘകാല ഓഹരി നിക്ഷേപത്തിന് സാധാരണ ഫിക്സഡ് ഡിപ്പോസിറ്റുകളെക്കാൾ ആദായം ലഭിക്കാറുണ്ട്. കൂടാതെ നികുതി ലഭിക്കുകയും ചെയ്യാം. പണപ്പെരുപ്പത്തെ മറികടക്കുവാൻ സഹായിക്കുന്ന ഒരു നല്ല പദ്ധതിയാണ് മ്യൂച്ചൽ ഫണ്ടുകളിലോ, ബോണ്ടുകളിലോ, ഓഹരികളിലോ ഉള്ള ദീർഘകാല നിക്ഷേപം. ഇതിൽനിന്നു കിട്ടുന്ന ലാഭവിഹിതത്തിനു നികുതി ഇളവുകളുമുണ്ട്. ഏതുസമയത്തും കുറച്ചു യൂണിറ്റുകൾ പോലും വിറ്റ് കാശാക്കാമെന്ന ഗുണം കൂടി  ഇവയ്ക്കുണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക്, ദിനംപ്രതിയുള്ള വ്യാപാരത്തെക്കാൾ മാനസിക പിരിമുറുക്കം കുറവായിരിക്കും. ദിനം പ്രതിയുള്ള വ്യാപാരം ഓരോ ദിവസവും 3.30 നു തന്നെ അവസാനിപ്പിക്കണമെങ്കിൽ, ദീർഘകാല വ്യാപാരത്തിന് സമയപരിധിയില്ല. കൂടാതെ ഒരു ഓഹരിയോ, മ്യൂച്ചൽ ഫണ്ടോ വിലകുറഞ്ഞാൽ  തന്നെ വീണ്ടും വാങ്ങി ലാഭമുണ്ടാക്കുവാൻ സാധിക്കും.ഓഹരി വിപണിയെകുറിച്ചു വലിയ പരിജ്ഞാനമില്ലാത്തവർക്കും ദീർഘകാല ഓഹരിനിക്ഷേപം  ഉചിതമാണ്. 

ADVERTISEMENT

ചുരുക്കി പറഞ്ഞാൽ സമ്പത്തു വളർത്തുന്നതിന് ചിട്ടയായ ആസൂത്രണവും, ക്ഷമയോടെയുള്ള കാത്തിരിപ്പും ആവശ്യമാണ്. അതിനെപ്പോഴും ദീർഘകാല വീക്ഷണത്തോടു കൂടിയുള്ള സ്ഥിരമായി നടത്തുന്ന നിക്ഷേപമാണ് ദിനം പ്രതിയുള്ള ഓഹരിവ്യാപാരത്തിനേക്കാൾ നല്ലത്.

English Summary : Comparison with Share Trading and Investment