ഇന്നത്തെ അമേരിക്കൻ പിഎംഐ ഡേറ്റ പ്രഖ്യാപനം ലോക വിപണിയുടെ ഗതിയെ സ്വാധീനിക്കും. വിപണി ഒരു തിരുത്തൽ അവസരത്തിനായി കാത്തിരിക്കുന്നതും നിക്ഷേപകർ കാണണം. ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.12% നഷ്ടത്തിലും, നാസ്ഡാക് ഫ്യൂച്ചർ 0.33% നഷ്ടത്തിലുമാണ് ഇന്ന് രാവിലെ ഏഴു മണിക്ക് വ്യാപാരം നടന്നത്. ഏഷ്യൻ വിപണികളിൽ കൊറിയൻ സൂചിക 0

ഇന്നത്തെ അമേരിക്കൻ പിഎംഐ ഡേറ്റ പ്രഖ്യാപനം ലോക വിപണിയുടെ ഗതിയെ സ്വാധീനിക്കും. വിപണി ഒരു തിരുത്തൽ അവസരത്തിനായി കാത്തിരിക്കുന്നതും നിക്ഷേപകർ കാണണം. ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.12% നഷ്ടത്തിലും, നാസ്ഡാക് ഫ്യൂച്ചർ 0.33% നഷ്ടത്തിലുമാണ് ഇന്ന് രാവിലെ ഏഴു മണിക്ക് വ്യാപാരം നടന്നത്. ഏഷ്യൻ വിപണികളിൽ കൊറിയൻ സൂചിക 0

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ അമേരിക്കൻ പിഎംഐ ഡേറ്റ പ്രഖ്യാപനം ലോക വിപണിയുടെ ഗതിയെ സ്വാധീനിക്കും. വിപണി ഒരു തിരുത്തൽ അവസരത്തിനായി കാത്തിരിക്കുന്നതും നിക്ഷേപകർ കാണണം. ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.12% നഷ്ടത്തിലും, നാസ്ഡാക് ഫ്യൂച്ചർ 0.33% നഷ്ടത്തിലുമാണ് ഇന്ന് രാവിലെ ഏഴു മണിക്ക് വ്യാപാരം നടന്നത്. ഏഷ്യൻ വിപണികളിൽ കൊറിയൻ സൂചിക 0

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ അമേരിക്കൻ പിഎംഐ ഡേറ്റ പ്രഖ്യാപനം ലോക വിപണിയുടെ ഗതിയെ സ്വാധീനിക്കും. വിപണി ഒരു തിരുത്തൽ  അവസരത്തിനായി കാത്തിരിക്കുന്നതും നിക്ഷേപകർ കാണണം. ഡൗ  ജോൺസ്‌ ഫ്യൂച്ചർ 0.12% നഷ്ടത്തിലും, നാസ്ഡാക്  ഫ്യൂച്ചർ  0.33% നഷ്ടത്തിലുമാണ് ഇന്ന് രാവിലെ ഏഴു മണിക്ക് വ്യാപാരം  നടന്നത്. 

ഏഷ്യൻ വിപണികളിൽ  കൊറിയൻ  സൂചിക  0 41% നേട്ടത്തോടെ  വ്യാപാരം നടക്കുമ്പോൾ ലാഭമെടുക്കലിനെ തുടർന്ന് ജാപ്പനീസ് സൂചികയായ നിക്കി ഒന്നര  ശതമാനത്തോളം വീണ ശേഷം തിരിച്ചു വരവിന്റെ പാതയിലാണ്. സിംഗപ്പൂരിൽ നിഫ്റ്റി സൂചിക 100 പോയിന്റ് നേട്ടത്തിൽ വ്യാപാരം നടാക്കുന്നത് ഇന്ത്യൻ വിപണിക്ക് ശുഭസൂചകമാണ്. വാക്സിൻ അനുമതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം  തുടങ്ങുമെന്നും, മുന്നേറ്റം തുടരുമെന്നും  കരുതുന്നു. 

ADVERTISEMENT

നിഫ്റ്റി 

പുതുവർഷദിനത്തിൽ 14000 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ച് റെക്കോർഡിട്ട ഇന്ത്യൻ വിപണിയുടെ യാത്ര മുന്നോട്ട് തന്നെയാണെന്ന് കരുതുന്നു. വാക്സിൻ അനുമതിയുടെയും, രാജ്യാന്തര വിപണികളുടെയും സ്വാധീനത്തിൽ ഇന്ത്യൻ വിപണിക്ക്  14000 പോയിന്റിന്  മുകളിൽ ഇന്ന് വ്യാപാരമവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 14100 പോയിന്റാണ് നിഫ്റ്റിയുടെ  ഇന്നത്തെ  പ്രധാന  കടമ്പ. 13930 പോയിന്റിലും, 13860 മേഖലയിലും ഇന്ന് പിന്തുണ ലഭ്യമാകുമെന്നും  കരുതുന്നു. 

മൂന്നാം പാദ ഫല പ്രഖ്യാപങ്ങൾക്ക് മുൻപ് വിപണി പ്രതീക്ഷിക്കുന്ന ‘തിരുത്തൽ’ സമാഗതമാകുമോ എന്നതാണ് വിപണിയിലെ അടുത്ത ആഴ്ചകളിലെ പ്രധാന ചോദ്യം. ഒരാഴ്ച കൂടി കഴിഞ്ഞു തുടങ്ങുന്ന മൂന്നാം പാദഫല പ്രഖ്യാപനങ്ങൾക്ക് മുൻപ് തന്നെ ഒരു വാങ്ങൽ അവസരത്തിനായി ഫണ്ടുകൾ കാത്തിരിക്കുന്നത് നിക്ഷേകർ ശ്രദ്ധിയ്‌ക്കേണ്ട കാര്യമാണ്. ഇന്ത്യൻ വിപണിയിലെ ഇനിയുള്ള ഏതു തിരുത്തലും ഒരു ദീർഘകാല നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വാങ്ങൽ അവസരം മാത്രമാണ്.

2021 ന്റെ ആദ്യ പകുതി ലക്ഷ്യമാക്കി ഓട്ടോ, ഫാർമ, മാനുഫാക്ച്ചറിങ്, റിയൽറ്റി, ഐ ടി , ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഫ്രാ, സിമന്റ്, മെറ്റൽ പൊതു മേഖല, ഡിഫെൻസ്, ഷിപ്പിങ്, ഹോസ്പ്പിറ്റാലിറ്റി, ഏവിയേഷൻ മുതലായ  സെക്ടറുകൾ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. ഭെൽ, ഭാരത് ഇലക്ട്രോണിക്സ്, ആസ്ട്രസെനക്ക, ബയോ കോൺ , വോക്കർട് ഫാർമ, എച്ച് സി എൽ ടെക്ക്, നെരോലാക്ക് തുടങ്ങിയവ ഇന്ന് ശ്രദ്ധിക്കുക.  

ADVERTISEMENT

കോവാക്സിൻ & കോവിഷീൽഡ്‌ 

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ ) സെറം  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യയുടെ  ‘’കോവി ഷീൽഡ്’’ വാക്സീനും, ഭാരത്  ബയോട്ടിക്കിന്റെ  ‘’കോവാക്സീനും’’ അടിയന്തിര ഉപയോഗാനുമതി  കൊടുത്തത്  ഇന്ത്യൻ വിപണിക്ക് ഇന്ന് അനുകൂല സാഹചര്യമൊരുക്കും. ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും, ആസ്ട്രസെനക്കയും സംയുകതമായി  വികസിപ്പിച്ച ‘കോവിഷീൽഡ്‌’ ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്  ഉല്പാദനവും, വിതരണവും നടത്തും. ഭാരത്  ബയോ ടെകിന്റെ  കോവാക്സീൻ  100% ഇന്ത്യനാണെന്നത് രാഷ്ട്രത്തിനഭിമാനമാണ്.

2021 വിപണി പ്രതീക്ഷകൾ  

2020 വൈറസിന്റെ വർഷമായിരുന്നെങ്കിൽ 2021 വാക്സീനേഷന്റെ വർഷമായിരിക്കും. സാമ്പത്തികരംഗത്തും, കോർപ്പറേറ്റ് മേഖലയിലും, വിപണിയിൽ പോലും വാക്സീനേഷൻ (മാറ്റങ്ങൾ) നടക്കുമെന്നത് നിക്ഷേപകർ കരുതിയിരിക്കേണ്ടതാണ്.  ലോകം സ്ഥായിയായ മാറ്റങ്ങളുടെ പുറകെയാണ്. മുൻകാലങ്ങളിൽ നേട്ടമുണ്ടാക്കിയ കമ്പനികളും, സെക്ടറുകളും ആയിരിക്കില്ല പുതിയ കാലത്തെ ചാമ്പ്യന്മാർ,  അതിനാൽ ‘’ഡീപ് സീ ഹണ്ടിങ്’’ ഒഴിവാക്കുകയോ, വ്യക്തമായ പഠനങ്ങളുടെ പിൻബലത്തിൽ മാത്രം നിക്ഷേപം തുടരുകയും ചെയ്യാത്ത പക്ഷം പോർട്ഫോളിയോകളുടെ മൂല്യത്തിൽ വലിയ ഇടിവ് വന്ന് ധനനഷ്‌ടം സംഭവിച്ചേക്കാം. ഇപ്പോൾ മുന്നേറിക്കഴിഞ്ഞ പലസെക്ടറുകളും കമ്പനികളും ഇനിയും മുന്നേറിയേക്കാമെന്നതും പരിഗണിക്കുക. 

ADVERTISEMENT

വാക്സീൻ പുരോഗതിയും  പ്രതികരണങ്ങളും , മികച്ച പാദ ഫലങ്ങളും, ആർബിഐയുടെ റിപോ നിരക്ക് കുറക്കലും, പൊതുമേഖല വിറ്റഴിക്കലുമാകും ഇന്ത്യൻ വിപണിയെ അടുത്ത മൂന്ന് മാസത്തേക്ക്  സ്വാധീനിക്കാൻ പോകുന്ന പ്രധാന ആഭ്യന്തര ഘടകങ്ങൾ. 

അമേരിക്കൻ സ്റ്റിമുലസ് പാക്കേജിന്റെ ബൃഹദ്ഘട്ടം പുതിയ പ്രസിഡന്റിന് കീഴിൽ നടക്കുമെന്നതും, പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും, കോർപ്പറേറ്റ് നയങ്ങളും, അവസാന പാദഫലങ്ങളും , പുതിയ  ചൈന-യുഎസ് വ്യാപാര ബന്ധങ്ങളും, പുതിയ വൈറസുകളും വാക്സീനുകളും, സെൻട്രൽ ബാങ്ക് നയങ്ങളും പുതുവർഷാരംഭത്തിൽ ലോക വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

ഡിസംബർ വാഹനവില്‍പ്പന

പുതുവർഷദിനത്തിൽ പുറത്തുവന്ന ഇന്ത്യൻ വാഹനവില്‍പ്പന കണക്കുകൾ വിപണിക്ക് ഉറപ്പുവരുത്തി.  ട്രാക്ടർ  വില്പനയിൽ  മുൻവർഷത്തിൽ നിന്നും 90% മുന്നേറ്റം നേടിയ എസ്കോട്സും, കാർഷികോൽപകരണ വില്പനയിൽ 23% മുന്നേറ്റം നേടിയ മഹീന്ദ്രയും, മുൻവർഷത്തിൽനിന്നും 35% വർദ്ധനവോടെ 65492 ബൈക്കുകൾ വിറ്റ ഐഷറും ഇന്ത്യൻ വിപണിക്ക് വലിയ പ്രതീക്ഷയാണ് പകർന്നത്.  അശോക് ലെയ്‌ലാൻഡ് 12762 വാഹനങ്ങളുടെ വില്പന നടത്തിയപ്പോൾ 21% വർദ്ധനവോടെ 53420 വാഹനങ്ങൾ വിറ്റ് ടാറ്റയും വിപണിയുടെ പ്രതീക്ഷക്കപ്പുറം പോയത് അനുകൂലമാണ്. 

ടിവിഎസ് 17.5% നേട്ടത്തോടെ 2,72,084 ലക്ഷം ബൈക്കുകൾ വില്പനനടത്തിയപ്പോൾ, വാഹന കമ്പനികളുടെ മൂന്നാം ഫലപ്രഖ്യാപനങ്ങൾ ഓഹരികൾക്ക് വൻ മുന്നേറ്റം പ്രധാനം ചെയ്യുമെന്ന് വിപണി  പ്രാതീക്ഷിക്കുന്നു.   

വിദേശ നിക്ഷേപം 

അമേരിക്കൻ ഫണ്ടുകളുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തുടരുന്നത് മാത്രമാണ് യഥാർത്ഥത്തിൽ ഇന്ത്യൻ സൂചികകളുടെ ‘വൺ സൈഡ്’ യാത്രയ്ക്കാധാരം. ഇന്ത്യൻ നിക്ഷേപകരുടെ പിന്തുണയും വിപണിക്കുണ്ട്. എന്നാൽ അമേരിക്കൻ ഫണ്ടുകളുടെ നിക്ഷേപലക്ഷ്യത്തിൽ  വരുന്ന ഏതു വ്യതിയാനവും ഇന്ത്യൻ വിപണിയെ പെട്ടെന്ന് ബാധിച്ചിരിക്കും. 

പിഎംഐ  ഡേറ്റ 

ഇന്ന്  പ്രഖ്യാപിക്കുന്ന പ്രധാന സാമ്പത്തിക  ശക്തികളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ബുധനാഴ്ച പ്രഖ്യാപിക്കുന്ന സർവീസസ് പിഎംഐ ഡേറ്റയും, വ്യാഴാഴ്ച പുറത്തുവരുന്ന അമേരിക്കൻ ജോബ് ലെസ്സ് ഡേറ്റയും ആഗോള വിപണിയെ സ്വാധീനിക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.