അമേരിക്കൻ ഉപരിസഭയുടെ നിയന്ത്രണം ആർക്കായിരിക്കണമെന്ന് തീരുമാനിക്കുന്ന ജോർജിയൻ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ പേടിച്ചു കൊണ്ട് തിങ്കളാഴ്ച വീണ അമേരിക്കൻ സൂചികകൾ ഇന്നലെ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറിയത് ഇന്ന് രാജ്യാന്തര ഓഹരി വിപണിക്ക് മുന്നേറ്റ കാരണമാകുമെന്ന് കരുതുന്നു . ഡൗ ജോൺസ്‌ സൂചിക 0

അമേരിക്കൻ ഉപരിസഭയുടെ നിയന്ത്രണം ആർക്കായിരിക്കണമെന്ന് തീരുമാനിക്കുന്ന ജോർജിയൻ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ പേടിച്ചു കൊണ്ട് തിങ്കളാഴ്ച വീണ അമേരിക്കൻ സൂചികകൾ ഇന്നലെ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറിയത് ഇന്ന് രാജ്യാന്തര ഓഹരി വിപണിക്ക് മുന്നേറ്റ കാരണമാകുമെന്ന് കരുതുന്നു . ഡൗ ജോൺസ്‌ സൂചിക 0

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ഉപരിസഭയുടെ നിയന്ത്രണം ആർക്കായിരിക്കണമെന്ന് തീരുമാനിക്കുന്ന ജോർജിയൻ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ പേടിച്ചു കൊണ്ട് തിങ്കളാഴ്ച വീണ അമേരിക്കൻ സൂചികകൾ ഇന്നലെ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറിയത് ഇന്ന് രാജ്യാന്തര ഓഹരി വിപണിക്ക് മുന്നേറ്റ കാരണമാകുമെന്ന് കരുതുന്നു . ഡൗ ജോൺസ്‌ സൂചിക 0

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ഉപരിസഭയുടെ നിയന്ത്രണം  ആർക്കായിരിക്കണമെന്ന് തീരുമാനിക്കുന്ന ജോർജിയൻ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ  പേടിച്ചു തിങ്കളാഴ്ച വീണ അമേരിക്കൻ സൂചികകൾ ഇന്നലെ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറിയത് ഇന്ന് രാജ്യാന്തര ഓഹരി വിപണിക്ക് മുന്നേറ്റ കാരണമാകുമെന്ന് കരുതുന്നു. ഡൗ ജോൺസ്‌ സൂചിക 0 .55%വും,നാസ്ഡാക് 0.95%വും മുന്നേറ്റം കുറിച്ചു. പ്രസിഡന്റ് ബൈഡന്റെ ‘കോർപ്പറേറ്റ് പ്രതികൂല നയങ്ങൾ’ നടപ്പാകാതെ വരുന്നത് അമേരിക്കൻ  വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ സൂചികകളുടെ ചുവട് പിടിച്ച് നേട്ടത്തോടെ ആരംഭിച്ച ഏഷ്യൻ വിപണികൾ പിന്നീട് തിരുത്തലിൽ  അകപ്പെട്ടത് ഇന്ത്യൻ  വിപണിക്ക്  ഒരു പതിഞ്ഞ  തുടക്കം  നൽകിയേക്കുമെന്ന്  .കരുതുന്നു. സിംഗപ്പൂരിൽ  നിഫ്റ്റി  ഫ്യൂച്ചർ നേരിയ  നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യൂറോപ്യൻ വിപണിയിലെ  മെച്ചപ്പെട്ട  തുടക്കം  ഇന്ത്യൻ  വിപണിക്ക്  ഇന്ന്  മോശമല്ലാത്ത  ക്ലോസിങ് നല്‍കുമെന്നും  പ്രതീക്ഷിക്കുന്നു.   

നിഫ്റ്റി 

ADVERTISEMENT

മുൻ ദിവസം ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ച ലോഹ മേഖല തിരിച്ചടി നേരിടുകയും, ബാങ്കിങ്, ഐടി മേഖലകളിൽ വാങ്ങൽ നടക്കുകയും ചെയ്ത ഇന്നലെ നിഫ്റ്റി വീണ്ടും പുതിയ റെക്കോഡിട്ടു  മുന്നേറി. 14215 പോയിന്റ്  വരെ മുന്നേറിയ ശേഷം 14199 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത  പ്രധാന  തടസ്സമേഖല 14300 പോയിന്റാണ്. നിഫ്റ്റിയുടെ സപ്പോർട്ട് നില 14100 പോയിന്റിലേക്കുയർന്നു. 14000 പോയിന്റിലും, 13900 പോയിന്റിലും നിഫ്റ്റിക്ക് വ്യക്തമായ പിന്തുണയുണ്ട്. 

ഇന്നലെ നഷ്ടം നേരിട്ട മെറ്റൽ, ഇൻഫ്രാ, എനർജി, റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളിൽ ഇന്ന് വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഐടി, ബാങ്കിങ് മേഖലകൾക്കൊപ്പം എഫ്എംസിജിയും ആകർഷകമാണ്. 

എച് ഡിഎഫ് സി, എച്ച് ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്,  മുത്തൂറ്റ് ഫൈനാൻസ്, മാരിക്കോ, ഇൻഫോസിസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, സൺ ഫാർമ, ആർബിഎൽ ബാങ്ക്,  ഹീറോ, ലുപിൻ, എസിസി, ബിഇഎംഎൽ, കണ്ടെയ്നർ കോർപറേഷൻ മുതലായ ഓഹരികളും ശ്രദ്ധിക്കുക.

വേൾഡ് ബാങ്ക്

ADVERTISEMENT

2020ൽ ഇന്ത്യൻ സമ്പത് വ്യവസ്ഥ 9.6% ചുരുങ്ങുമെന്ന വേൾഡ് ബാങ്കിന്റെ പ്രഖ്യാപനം ഇന്ത്യൻ വിപണിക്ക് അത്ര പ്രയാസകരമല്ല. മാത്രമല്ല 2021ൽ രാജ്യം 5.4% നിരക്കിൽ വളർച്ച നേടുമെന്ന പ്രഖ്യാപനം ഇന്ത്യൻ വിപണിക്ക് ആവേശമാകുകയും ചെയ്യും.

മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾ

ഇന്ത്യൻ വിപണിയിലെ മൂന്നാം പാദഫല പ്രഖ്യാപന സീസണ് തുടക്കമായി. വിപണിയുടെ അടുത്ത കുതിപ്പിന് ആധാരമാകുക മികച്ച മൂന്നാംപാദ ഫല പ്രഖ്യാപനങ്ങൾ തന്നെയാകും. ഇന്ത്യൻ വിപണി ഇനി സെക്ടറൽ, ഓഹരി അധിഷ്ഠിത മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഇൻഡസ് ഇന്‍ഡ് ബാങ്ക് ഒരു കൃത്യമായ സൂചന വിപണിക്ക് നൽകികഴിഞ്ഞു. ബാങ്കിങ്, ഐടി മേഖലകളുടെ പാദഫല മുന്നേറ്റം  നിഫ്റ്റിയെ 15000 പോയിന്റിനും, സെൻസെക്സിനെ 50000 പോയിന്റിനും മുകളിലേക്ക് കൊണ്ട് പോയേക്കാം. 

മികച്ച മൂന്നാം പാദ ഫല പ്രഖ്യാപനം മുന്നിൽ കണ്ട് ഫാർമ, ഓട്ടോ, സിമന്റ്, ബാങ്കിങ് , ഇൻഫ്രാ മേഖലകളും നിക്ഷേപത്തിന് പരിഗണിക്കാം. ടിസിഎസ്, ഡിമാർട്ട്, ഷാൽബി, ഉത്തം ഷുഗർ, ജിഎം ബ്രെവെറീസ്  തുടങ്ങി ഇരുപതോളം കമ്പനികൾ ഈയാഴ്ച മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക.  

ADVERTISEMENT

ടിസിഎസ്, ഐടി, 5ജി

ടിസിഎസ്സിന്റെ ഈ ആഴ്ചയിലെ മൂന്നാം പാദ ഫലപ്രഖ്യാപനം മുന്നിൽക്കണ്ട് ഐടി ഓഹരികളിൽ നിക്ഷേപം പരിഗണിക്കാവുന്നതാണ്. ടിസിഎസ്, എച്ച് സിഎൽ ടെക്ക്, ഇൻഫോസിസ്, തൻല പ്ലാറ്റ് ഫോംസ്, രാംകോ സിസ്റ്റംസ്, എൽ&ടി ഇൻഫോ, ടെക്ക് മഹിന്ദ്ര മുതലായവ പരിഗണിക്കാം.   

ഇന്ത്യയിൽ പുതുതായി 5ജി അവതരിപ്പിക്കപ്പെടുമ്പോൾ 1500 കോടി ഡോളറിന്റെ പുതു കോൺട്രാക്ടുകൾ കൂടി ഇന്ത്യൻ ഐടി മേഖലക്ക് അനുഗ്രഹമാകുമെന്നതും .പരിഗണിക്കുക. 

എണ്ണ, സ്വർണ വിലകൾ 

സൗദിയുടെ അപ്രതീക്ഷിത ഉല്‍പ്പാദന നിയന്ത്രണ പ്രഖ്യാപനത്തെത്തുടർന്ന് 5 % മുന്നേറിയ ക്രൂഡ് വില ഇന്നും മുന്നേറ്റം തുടരാനാണ് സാധ്യത. ബാരലിന് അറുപത് ഡോളർ നിരക്കിലേക്ക് ക്രൂഡ് ഓയിൽ വില ഉയർത്താനാണ് ഒപെക് ശ്രമം. എണ്ണ വില 55 ഡോളറിൽ ക്രമപ്പെട്ടേക്കാം.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1950 ഡോളർ നിരക്കിൽ ക്രമപ്പെടുന്നത് അടുത്ത കുതിപ്പിന് ഒരുക്കമായിട്ടാണെന്ന് കരുതുന്നു. അടുത്ത വിപണി പ്രതികൂല വാർത്തകൾ സ്വർണവില വീണ്ടും 2000 ഡോളറിന് മുകളിലെത്തിക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.