അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പായത് കൂടുതൽ വിശാലമായ സ്റ്റിമുലസ് പാക്കേജിന് പുതിയ പ്രസിഡന്റ് ജോ ബൈഡനെ സഹായിക്കുമെന്ന പ്രത്യാശയിൽ വാൾസ്ട്രീറ്റ് ഇന്നലെയും കുതിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് ജോ ബൈഡൻ പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിൽ ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റീരിയൽ,

അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പായത് കൂടുതൽ വിശാലമായ സ്റ്റിമുലസ് പാക്കേജിന് പുതിയ പ്രസിഡന്റ് ജോ ബൈഡനെ സഹായിക്കുമെന്ന പ്രത്യാശയിൽ വാൾസ്ട്രീറ്റ് ഇന്നലെയും കുതിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് ജോ ബൈഡൻ പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിൽ ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റീരിയൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പായത് കൂടുതൽ വിശാലമായ സ്റ്റിമുലസ് പാക്കേജിന് പുതിയ പ്രസിഡന്റ് ജോ ബൈഡനെ സഹായിക്കുമെന്ന പ്രത്യാശയിൽ വാൾസ്ട്രീറ്റ് ഇന്നലെയും കുതിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് ജോ ബൈഡൻ പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിൽ ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റീരിയൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ  കോൺഗ്രസിൽ  ഡെമോക്രറ്റുകൾക്ക്  ഭൂരിപക്ഷം ഉറപ്പായത് കൂടുതൽ വിശാലമായ സ്റ്റിമുലസ് പാക്കേജിന് ജോ ബൈഡനെ  സഹായിക്കുമെന്ന  പ്രത്യാശയിൽ  വാൾസ്ട്രീറ്റ് ഇന്നലെയും കുതിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക്  ജോ ബൈഡൻ പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിൽ ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റീരിയൽ, ഇൻഡസ്ട്രിയൽ ഓഹരികൾ മുന്നേറി. മികച്ച ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് തുണയായി.

ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.30% നേട്ടത്തിലാണ് ഇന്ന് രാവിലെ വ്യാപാരം നടക്കുന്നത്. ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികൾ അമേരിക്കൻ വിപണിക്ക് പിന്നാലെ വൻ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. കൊറിയൻ സൂചിക 2%ന് മേൽ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോൾ 1.45% ആണ് ജപ്പാനീസ്‌ സൂചികയായ നിക്കിയുടെ നേട്ടം. ഇന്ത്യൻ സൂചികകൾ ഇന്നും നേരിയ മുന്നേറ്റത്തോടെ വ്യാപാരം ആരംഭിക്കുകയും, വിദേശ നിക്ഷേപകരുടെ പിന്തുണ ലഭ്യമായാൽ പുത്തൻ ഉയരങ്ങൾ തേടുകയുംചെയ്യും.   

ADVERTISEMENT

ജോ ബൈഡന്റെ സ്വന്തം അമേരിക്ക 

ക്യാപിറ്റോൾ  അതിക്രമങ്ങൾക്ക്  പരിസമാപ്തി കുറിച്ച് കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റും, ജോ ബൈഡന്റെ  വിജയം  ഇന്നലെ  ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതും അമേരിക്കൻ വിപണിയിൽ പ്രത്യേകിച്ച് ടെക്ക് മേഖലയിൽ വൻ വാങ്ങലിന് കാരണമായി. അമേരിക്കയിൽ ഉണ്ടാകാമായിരുന്ന ഭരണ സ്തംഭന വർഷങ്ങളുടെ കാർമേഘമാണ് ഇന്നലെയോടെ ഒഴിവായത്. 

നിഫ്റ്റി 

രണ്ടിലേറെ മാസങ്ങൾക്ക്  ശേഷമാണ് ഇന്ത്യൻ സൂചികകൾ  തുടർച്ചയായ രണ്ടു ദിനങ്ങളിൽ നഷ്ടം രേഖപ്പെടുത്തുന്നത്. 14356 പോയിന്റെന്ന റെക്കോർഡ് നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റി വിപണിയിലെ ലാഭമെടുക്കലിനെ തുടർന്ന്  മുൻ ദിവസത്തെ ക്ലോസിങിൽ നിന്നും എട്ട് പോയിന്റ് മാത്രം നഷ്ടത്തിൽ  വ്യാപാരം  അവസാനിപ്പിച്ചു. സെൻസെക്സ്  48000 പോയിന്റിന്  മുകളിൽ  തന്നെ ക്ലോസ് ചെയ്തത് വിപണിക്ക് പ്രതീക്ഷയാണ്.

ADVERTISEMENT

മെറ്റൽ , സ്‌മോൾ  ക്യാപ് , മിഡ്  ക്യാപ് , റിയാലിറ്റി, ഇൻഫ്രാ,  ബാങ്കിങ്, ഓട്ടോ , മീഡിയ  ഓഹരികൾ മുന്നേറ്റം നേടിയ ഇന്നലെ എഫ് എം സി ജി , എനർജി ഫാർമ മേഖലകൾ നഷ്ടത്തിൽ കലാശിച്ചു. റിലയൻസ് മുന്നേറാനാകാതെ നിൽക്കുന്നതും, വിദേശ നിക്ഷേപകരുടെ വാങ്ങൽ കുറഞ്ഞതും വിപണിക്ക് വിനയായി. ഇന്ത്യൻ വിപണിയിൽ ലാഭമെടുക്കൽ തുടരുന്നത് വിപണി മുന്നേറ്റത്തിന് ഒരു താത്കാലിക വിരാമമാകുമെന്നും ഭയക്കുന്നു. ലാഭമെടുക്കലും, സ്റ്റോപ്പ് ലോസും നിക്ഷേപകർ  വിപണിയിൽ പരിഗണിക്കുക. 

ടിസിഎസ്, ഇൻഫോസിസ്, എച്സിഎൽ ടെക്, എസ്ബിഐ കാർഡ്, റിലയൻസ്, ഭാരതി എയർടെൽ,  ഷാൽബി, ഡിമാർട്, ടാറ്റ മോട്ടോഴ്‌സ്,ഐഡിയ, ബയോകോൺ, ടാറ്റ പവർ, പിഎൻബി, യൂണിയൻ ബാങ്ക്, മഹിന്ദ്ര ലോജിസ്റ്റിക്, മഹിന്ദ്ര ലൈഫ് സ്പേസ്, നാഷണൽ അലൂമിനിയം, എൻഎച് പിസി  തുടങ്ങിയ  ഓഹരികൾ ഇന്നും പരിഗണിക്കുക.  

വിദേശ ഫണ്ടുകൾ 

അമേരിക്കൻ തെരെഞ്ഞെടുപ്പ്  കഴിഞ്ഞ  നവംബർ മൂന്നിന് ശേഷം രണ്ടാം തവണ മാത്രമാണ്  കഴിഞ്ഞദിവസം വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ 483 കോടിയുടെ അധിക  വില്പന നടത്തിയത്. മാത്രമല്ല  ഇന്നലെ 382 കോടി  മാത്രം വാങ്ങൽ നടത്തിയതും വിപണിക്ക് ആശങ്കയാണ്. അമേരിക്കൻ രാഷ്ട്രീയം കലങ്ങിത്തെളിയുന്നത് ഇന്ത്യയും , കൊറിയയുമടക്കമുള്ള ‘’എമേർജിങ്’’ വിപണികളിലേക്കുള്ള നിക്ഷേപം കുറയ്ക്കുന്നതും ഇന്ത്യൻ വിപണിക്ക് ശുഭ സൂചനയല്ല. വരും ദിനങ്ങളിൽ അമേരിക്കൻ  ഫണ്ടുകൾ പഴയ നിരക്കിൽ  വിപണിയിലേക്കൊഴുകിയില്ലെങ്കിൽ ക്ഷീണമാണ്.  

ADVERTISEMENT

പാദ ഫല പ്രഖ്യാപനങ്ങൾ 

ഇന്ന് ടിസിഎസ്  മൂന്നാം പാദ ഫലം പ്രഖ്യാപിക്കുകയാണ്. മികച്ച ഫലപ്രഖ്യാപനം കണക്കിലെടുത്തു ഐടി ഓഹരികളിൽ നിക്ഷേപം പരിഗണിക്കാം. ഇന്ന് ഐടി ഓഹരികളിൽ സ്റ്റോപ്പ് ലോസ് നിർബന്ധമായും പരിഗണിക്കുക. ഷാൽബി ഇന്നും, ഡിമാർട് നാളെയും ഫലപ്രഖ്യാപനം നടത്തുന്നു. 

ജിഡിപി

ഇന്ത്യയുടെ നടപ്പുസാമ്പത്തിക വർഷത്തെ ആഭ്യന്തര ഉത്പാദനം 7.7% മാത്രമേ ലോപിക്കൂ എന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം അവസാന പാദത്തിലെ ഉല്‍പ്പാദന, വിപണന സാദ്ധ്യതകൾ കണക്കിലെടുത്താണ്. ഇന്ത്യൻ ജിഡിപിയുടെ മികച്ച സംഖ്യ-സാദ്ധ്യതകൾ വിപണിക്ക് നേട്ടമാണ്.

സ്വർണം

സ്വർണം ഇന്നലെയും ഔൺസിന് 1910–1950 ഡോളറിനിടയിൽ ക്രമപ്പെടുന്നത് അടുത്ത കുതിപ്പിനാധാരമാണെന്ന് കരുതുന്നു. ഓഹരിവിപണി സാഹചര്യങ്ങൾ മെച്ചപ്പെടുന്നത്  സ്വർണത്തിന്  പ്രതികൂലമാണെങ്കിലും സ്വർണം വീണ്ടും 2000 ഡോളറിന് മുകളിൽ അധികം  താമസിയാതെ എത്തുമെന്നും  കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.