പ്രസിൻഡന്റിനെ പ്രഖ്യാപിച്ചതും, അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് മുൻതൂക്കം ലഭിച്ചതും, മികച്ച ജോബ്‌ ഡാറ്റയും കഴിഞ്ഞ വാരം അമേരിക്കൻ സൂചികകൾക്ക് മുന്നേറ്റം നൽകി. ജോബ് ലെസ് ഡേറ്റക്കൊപ്പം വ്യവസായികോല്പാദന, പണപ്പെരുപ്പകണക്കുകൾ കൂടി പ്രഖ്യാപിക്കപ്പെടുന്ന ഈയാഴ്ച അമേരിക്കയുടെ നീക്കം ലോക വിപണിക്ക്

പ്രസിൻഡന്റിനെ പ്രഖ്യാപിച്ചതും, അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് മുൻതൂക്കം ലഭിച്ചതും, മികച്ച ജോബ്‌ ഡാറ്റയും കഴിഞ്ഞ വാരം അമേരിക്കൻ സൂചികകൾക്ക് മുന്നേറ്റം നൽകി. ജോബ് ലെസ് ഡേറ്റക്കൊപ്പം വ്യവസായികോല്പാദന, പണപ്പെരുപ്പകണക്കുകൾ കൂടി പ്രഖ്യാപിക്കപ്പെടുന്ന ഈയാഴ്ച അമേരിക്കയുടെ നീക്കം ലോക വിപണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിൻഡന്റിനെ പ്രഖ്യാപിച്ചതും, അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് മുൻതൂക്കം ലഭിച്ചതും, മികച്ച ജോബ്‌ ഡാറ്റയും കഴിഞ്ഞ വാരം അമേരിക്കൻ സൂചികകൾക്ക് മുന്നേറ്റം നൽകി. ജോബ് ലെസ് ഡേറ്റക്കൊപ്പം വ്യവസായികോല്പാദന, പണപ്പെരുപ്പകണക്കുകൾ കൂടി പ്രഖ്യാപിക്കപ്പെടുന്ന ഈയാഴ്ച അമേരിക്കയുടെ നീക്കം ലോക വിപണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിൻഡന്റിനെ പ്രഖ്യാപിച്ചതും, അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രറ്റുകൾക്ക് മുൻതൂക്കം ലഭിച്ചതും, മികച്ച ജോബ്‌  ഡാറ്റയും കഴിഞ്ഞ വാരം അമേരിക്കൻ സൂചികകൾക്ക്  മുന്നേറ്റം നൽകി. ജോബ് ലെസ് ഡേറ്റക്കൊപ്പം വ്യവസായികോല്പാദന, പണപ്പെരുപ്പകണക്കുകൾ കൂടി പ്രഖ്യാപിക്കപ്പെടുന്ന ഈയാഴ്ച അമേരിക്കയുടെ നീക്കം ലോക വിപണിക്ക് പ്രധാനമാണ്.    

എന്നാൽ ബ്രസീലിൽ പുതിയ തരം കൊറോണ വൈറസിനെ കണ്ടുപിടിച്ചതും,  ഇന്ന്  ഡൗ ജോൺസ്‌ ഫ്യൂച്ചർ അര  ശതമാനത്തിനടുത്ത് തിരുത്തലോടെ തുടങ്ങിയതുമെല്ലാം വിപണി ശ്രദ്ധാലുക്കളാകാൻ നിക്ഷേപകരെ ഓർമിപ്പിക്കുന്നു. ഏഷ്യൻ വിപണികൾ ലാഭത്തിൽ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണെങ്കിലും സിംഗപ്പൂരിൽ  നിഫ്റ്റി ഫ്യൂച്ചർ നഷ്ടത്തോടെ വ്യപാരം നടക്കുന്നത് വിപണിക്ക്  പ്രശ്നമാണ്. നിഫ്റ്റി ഇന്ന് ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. ശേഷം വിദേശ ഫണ്ടുകളുടെ ചിറകിലേറി മുന്നേറിയേക്കാം.    

ADVERTISEMENT

നിഫ്റ്റി 

ഇന്ത്യൻ വിപണി കഴിഞ്ഞയാഴ്ച അവസാനം ലോക വിപണികളിൽ ഏറ്റവും മികച്ച  നേട്ടം സ്വന്തമാക്കിയത് വിപണിക്ക് ഇന്നും ആത്മവിശ്വാസം നൽകും. വെള്ളിയാഴ്ച 209 പോയിന്റ് മുന്നേറ്റത്തോടെ 14367 പോയിന്റ് വരെ മുന്നേറിയ ശേഷം  14347 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയുടെ ആഴ്ചനേട്ടവും ഒന്നര ശതമാനത്തിന് മുകളിലാണ്.  സെൻസെക്സും 50000 പോയിന്റിലേക്കുള്ള  ദൂരം  കുറച്ചു  കൊണ്ടിരിക്കുകയാണ്.

ഐടി , ഓട്ടോ , മീഡിയ  എന്നീ സെക്ടറുകൾ 3 %ന്  മുകളിൽ മുന്നേറ്റം നേടിയതും , ഫാർമ , റിയൽറ്റി , എനർജി , ഇൻഫ്രാ  സെക്ടറുകളുടെ ഒരു ശതമാനം കടന്ന മുന്നേറ്റവുമാണ് വെള്ളിയാഴ്ച  നിഫ്റ്റിക്ക് കരുത്ത് നൽകിയത്..14500 പോയിന്റിലാണ്  നിഫ്റ്റിയുടെ അടുത്ത  പ്രധാന റെസിസ്റ്റൻസ്. 14200 പോയിന്റിലും, 14000 പോയിന്റിലും നിഫ്റ്റിക്ക് പിന്തുണ പ്രതീക്ഷിക്കുന്നു.  

ഇവ ഇന്നും മുന്നേറ്റം തുടര്‍ന്നേക്കും. മൂന്നാം പാദ ഫല പ്രഖ്യാപനം കഴിഞ്ഞ  ഓഹരികൾ തീർച്ചയായും തിരുത്തൽ നേരിടുമെന്ന കാര്യം ഓർമയിൽ വെക്കുകയും ലാഭമെടുക്കലും, സ്റ്റോപ്പ് ലോസും പരിഗണിക്കുകയും ചെയ്യക.

ADVERTISEMENT

ടിസിഎസ് 

വിപണിയുടെ  പ്രതീക്ഷകൾ കാത്ത ടിസിഎസ്സിന്റെ  മൂന്നാം പാദ  ഫല പ്രഖ്യാപനം ഇന്ത്യൻ വിപണിക്ക് രാജ്യാന്തര നിക്ഷേപകരുടെ ശ്രദ്ധ നേടാൻ പോലും കാരണമായി. ഇന്ത്യൻ  ടെക് ഓഹരികളെല്ലാം മികച്ച പാദ ഫലങ്ങൾ തന്നെ പ്രതീക്ഷിക്കുന്നു.  ടിസിഎസ്സിൽ ഇന്ന് ലാഭമെടുക്കുന്നതോടൊപ്പം ഇൻഫോസിസ് , വിപ്രോ , എച് സിഎൽ ടെക് , ടെക് മഹിന്ദ്ര , എൽ&ടി ഇൻഫോ, ബിർള സോഫ്റ്റ് മുതലായ ഓഹരികൾ നിക്ഷേപത്തിന്  പരിഗണിക്കുകയും ചെയ്യുക.  

വിദേശ ഫണ്ടുകൾ 

രാജ്യാന്തര  ഘടകങ്ങളുടെ പിന്തുണയിൽ വെള്ളിയാഴ്ച ഗ്യാപ് അപ് ഓപ്പണിങ് സ്വന്തമാക്കിയ ഇന്ത്യൻ  സൂചികകൾക്ക് ടിസിഎസിന്റെ മികച്ച മൂന്നാം പാദ ഫലപ്രഖ്യാപനത്തെ തുടർന്ന് നടന്ന  വിദേശ ഫണ്ടുകളുടെ കുത്തൊഴുക്ക് മികച്ച ക്ളോസിങ്ങാണ്  നൽകിയത് . വെള്ളിയാഴ്ച മാത്രം 6000 കോടിയിലേറെ രൂപയുടെ അധിക നിക്ഷേപം ഇന്ത്യൻ വിപണിയിൽ നടത്തിയ വിദേശ ഫണ്ടുകൾ ഇന്ത്യയിലെ  മൂന്നാം പാദ ഫലപ്രഖ്യാപനം അവിസ്മരണീയമാക്കുമെന്ന് കരുതുന്നു. എൽടി ഫുഡ്, ഇന്ത്യൻ ബാങ്ക്, കൊടക് ബാങ്ക്, സ്റ്റീൽ സ്ട്രിപ്പ് വീൽസ്, ടാറ്റ എൽ എക്സി, ആംടെക് ഓട്ടോ, സെസ്‌ക്, ഇൻഫോസിസ്, വിപ്രോ, എച്ച് സിഎൽ ടെക്, എൽ& ടി ഫിനാൻസ്, ഷോപ്പർ സ്റ്റോപ്പ്, പി വി ആർ , എച്ച് ഡി എഫ് സി ബാങ്ക്  മുതലായ  ഓഹരികൾ ഈ ആഴ്ച  മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തും.   

ADVERTISEMENT

സ്റ്റീൽ & സിമെന്റ് 

സ്റ്റീൽ , സിമന്റ് സെക്ടറുകളിൽ കാർട്ടൽ സമ്പ്രദായം നിലനിൽക്കുന്നത് രാഷ്ട്രതാല്പര്യത്തിനെതിരാണെന്ന നിധിൻ ഗഡ്കരിയുടെ പ്രസ്താവന സെക്ടറുകൾക്ക് ക്ഷീണമാണ്. വില നിയന്ത്രണമടക്കമുള്ള കാര്യങ്ങൾക്കായി പുതിയ നിയമനിർമാണവും, റെഗുലേറ്ററി സ്ഥാപനവും വന്നേക്കാവുന്നത് ഇരു സെക്ടറുകളുടെയും ലാഭത്തിൽ കുറവ്  വരുത്തിയേക്കാം.

സ്വർണം 

വാക്സിനേഷനുകൾ പുരോഗമിക്കുന്നതും, അമേരിക്കയിൽ പ്രസിഡന്റിനെ പ്രഖ്യാപിച്ചതും, സെനറ്റിൽ ബൈഡന്  മുൻതൂക്കം ലഭിച്ചതുമെല്ലാം ഓഹരി വിപണിക്ക്  അനുകൂലമാകുന്നതും, ഓഹരി വിപണിയിലേക്ക് പണമൊഴുക്കാനായി സ്വർണത്തിൽ വില്പന വന്നതും. ഇന്ത്യയിലടക്കമുള്ള സ്വർണ നിക്ഷേപ നിയന്ത്രണ നിയമ നിർമാണങ്ങളും സ്വർണത്തിന് വൻ തിരുത്തൽ നൽകി. 1830 ഡോളറാണ് സ്വർണത്തിന്റെ പിന്തുണ മേഖല. സ്വർണത്തിൽ ഇന്ന് ഒരു താത്കാലിക വാങ്ങൽ പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.