യൂറോപ്പിലും, അമേരിക്കയിലും മികച്ച റിസൾട്ടുകൾ വരാനുണ്ടെന്നതും, ബൈഡന്റെ സ്റ്റിമുലസ് പ്രഖ്യാപനം അധികം വൈകില്ല എന്നതും, മോശം തൊഴിൽ കണക്കുകൾ ഉത്തേജക പാക്കേജ് കൂടുതൽ വിപുലമാക്കിയേക്കുമെന്നതും, 2000 ഡോളർ വീതം ഓരോ അമേരിക്കൻ പോക്കറ്റുകളിലും എത്തിക്കുമെന്ന ബൈഡന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനവും ലോക

യൂറോപ്പിലും, അമേരിക്കയിലും മികച്ച റിസൾട്ടുകൾ വരാനുണ്ടെന്നതും, ബൈഡന്റെ സ്റ്റിമുലസ് പ്രഖ്യാപനം അധികം വൈകില്ല എന്നതും, മോശം തൊഴിൽ കണക്കുകൾ ഉത്തേജക പാക്കേജ് കൂടുതൽ വിപുലമാക്കിയേക്കുമെന്നതും, 2000 ഡോളർ വീതം ഓരോ അമേരിക്കൻ പോക്കറ്റുകളിലും എത്തിക്കുമെന്ന ബൈഡന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനവും ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലും, അമേരിക്കയിലും മികച്ച റിസൾട്ടുകൾ വരാനുണ്ടെന്നതും, ബൈഡന്റെ സ്റ്റിമുലസ് പ്രഖ്യാപനം അധികം വൈകില്ല എന്നതും, മോശം തൊഴിൽ കണക്കുകൾ ഉത്തേജക പാക്കേജ് കൂടുതൽ വിപുലമാക്കിയേക്കുമെന്നതും, 2000 ഡോളർ വീതം ഓരോ അമേരിക്കൻ പോക്കറ്റുകളിലും എത്തിക്കുമെന്ന ബൈഡന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനവും ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്പിലും, അമേരിക്കയിലും മികച്ച റിസൾട്ടുകൾ വരാനുണ്ടെന്നതും, ബൈഡന്റെ സ്റ്റിമുലസ് പ്രഖ്യാപനം അധികം വൈകില്ല എന്നതും, മോശം തൊഴിൽ കണക്കുകൾ ഉത്തേജക പാക്കേജ് കൂടുതൽ വിപുലമാക്കിയേക്കുമെന്നതും, 2000 ഡോളർ വീതം ഓരോ അമേരിക്കൻ പോക്കറ്റുകളിലും എത്തിക്കുമെന്ന ബൈഡന്റെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനവും ലോക വിപണിക്കനുകൂലമാണ്. എന്നാൽ ഐബിഎമ്മിന്റെയും ഇന്റലിന്റെയും മോശം റിസൾട്ടുകളും, അമേരിക്കയുടെ ഇക്കണോമിക് റീ ഓപ്പണിങ് ഇനിയും വൈകുമെന്നതും ലോകവിപണിയുടെ കൂടി ആശങ്കകളാണ്. 

അമേരിക്കൻ സ്റ്റിമുലസ് പാക്കേജിലൂടെയെത്തുന്ന പണത്തിലൊരു വിഹിതം ഇത്തവണയും വിപണിയിലേക്കുമൊഴുകിയേക്കുമെന്നത് ലോക വിപണിയുടെ പ്രതീക്ഷയാണ്.

ADVERTISEMENT

ഇന്ന് ഡൗ ജോൺസ്‌ ഫ്യൂച്ചർ ലാഭത്തിൽ വ്യാപാരം നടക്കുന്നതും, ഏഷ്യൻ വിപണികളുടെ  ഗ്യാപ് അപ്പ് ഓപ്പണിങും  ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.  കൊറിയൻ വിപണി  ഒരു ശതമാനത്തിന് മുകളിലും, ഹോങ്കോങ് വിപണി ഒരു ശതമാനത്തിനടുത്തും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും  ഇന്ന് 14500 പോയിന്റിന് മുകളിൽ  ഒരു ഗ്യാപ് അപ്പ്  ഓപ്പണിങ് പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

സെൻസെക്സിനെ 50,000 പോയിന്റിലെത്തിച്ച ശേഷം ലാഭമെടുത്ത് പിരിഞ്ഞ ഇന്ത്യൻ വിപണിയിൽ ഇന്ന് വീണ്ടും വാങ്ങൽ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ആഭ്യന്തര ഫണ്ടുകൾക്കൊപ്പം വില്പനക്കാരായ വിദേശ ഫണ്ടുകൾ ഇന്ന് വിപണിയിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ബജറ്റ് വരെ നിഫ്റ്റി 14200 പോയിന്റിനും 14700 പോയിന്റിനുമിടയിൽ ക്രമപ്പെടുമെന്ന് കരുതുന്നു. 

മുൻ നിര ബാങ്കുകളുടെയും, ഫാർമ, എഫ്എംസിജി കമ്പനികളുടെയും ഫലപ്രഖ്യാപനവും, ബജറ്റും മുന്നിൽ കണ്ട് ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കാം. ടെലികോം, ഏവിയേഷൻ, ഇൻഫ്രാ, മെറ്റൽ, സിമന്റ് സെക്ടറുകളും പരിഗണിക്കാം. റിലയൻസ്, ഐഡിയ, എയർടെൽ, അൾട്രാടെക്ക്, എസിസി ഇന്ത്യ സിമന്റ്  മുതലായ ഓഹരികളും ശ്രദ്ധിക്കുക.

ADVERTISEMENT

ഫല പ്രഖ്യാപനങ്ങൾ 

റിലയൻസിന്റെ തരക്കേടില്ലാത്ത റിസൾട്ട് വിപണിക്കനുകൂലമാണ്. കമ്പനിയുടെ കടബാധ്യതയിൽ വർദ്ധനവുണ്ടായപ്പോഴും, ജിയോയുടെയും (15.5%) ,  കെമിക്കൽ ബിസിനെസിന്റെയും (10%), റീറ്റെയിലിന്റെ  മികച്ച  മാർജിന്റെയും പിൻബലത്തിൽ കമ്പനിയുടെ അറ്റാദായം 12.6% വർദ്ധനവോടെ 13011 കോടിയായി ഉയർന്നു. ഓഹരി  മുന്നേറ്റം  പ്രതീക്ഷിക്കുന്നു.

അൾട്രാ  ടെക്  സിമന്റ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ജിയോ മുതലായവയുടെ മികച്ച  റിസൾട്ടുകൾ ഇന്ന് സിമന്റ്, മെറ്റൽ,  ടെലികോം മേഖലകൾക്ക്  മുന്നേറ്റം നൽകും.

മാരുതി, ടാറ്റ മോട്ടോഴ്‌സ്, ടിവിഎസ് എന്നീ വാഹന കമ്പനികളും, കോട്ടക് മഹിന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്,  ഇൻഡസ് ഇൻഡ് ബാങ്ക് , ആക്സിസ് ബാങ്ക് , കാനറാ ബാങ്ക്,യൂണിയൻ  ബാങ്ക്, യൂക്കോ ബാങ്ക് ,ആർ ബി എൽ ബാങ്ക് തുടങ്ങിയ ബാങ്കുകളും, എൽ &ടി യും, ഹിന്ദ് യൂണി ലിവർ, മാരിക്കോ, ഡാബർ, ടാറ്റ കോഫി,കോൾഗേറ്റ്, ഇമാമി  മുതലായ എഫ്എംസിജി ഓഹരികളും ഈ ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക. ഡോക്ടർ റെഡ്‌ഡിസ്‌, സൺ ഫാർമ, ലുപിൻ, ആരതി ഡ്രഗ്സ്, അലെംബിക് ഗ്രാന്യൂൾസ് , ലോറസ്  ലാബ്സ് തുടങ്ങിയ ഫാർമ ഓഹരികളും ഈയാഴ്ച  ഫല പ്രഖ്യാപനം നടത്തുന്നു. ഓട്ടോ, ബാങ്കിങ്, ഫാർമ, ഇൻഫ്രാ, എഫ്എംസിജി മേഖലകൾ  ഈയാഴ്ച  മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ADVERTISEMENT

കേന്ദ്ര  ബജറ്റ് 

നാളെ  റിപ്പബ്ലിക് ദിനം പ്രമാണിച്ച്  അവധിയായതിനാലും, അമേരിക്കൻ വിപണിയുടെ ദിശയിലൽ  ആശങ്കയുള്ളതിനാലും ഇന്ന് വിപണിയിൽ വലിയ മുന്നേറ്റങ്ങൾക്ക് സാധ്യത കുറവാണ്. എന്നാൽ  ബജറ്റ് മുന്നിൽ കണ്ട് ഇന്ന് മുതൽ മികച്ച  ബജറ്റ്  സാധ്യതയുള്ള  ഓഹരികളിൽ  നിക്ഷേപം  ആരംഭിക്കാവുന്നതാണ്. ഇൻഫ്രാ, സിമന്റ്, പൊതു മേഖല, ഫാർമ, ബാങ്കിങ്, ഓട്ടോ, മാനുഫാക്ച്ചറിങ് ഓഹരികൾ പരിഗണിക്കുക. ഇൻകം ടാക്സ് സ്ലാബുകളിൽ മാറ്റം വരുത്താത്ത പക്ഷം ഭവന വായ്പ ഇളവുകളോ, നികുതി ഇളവുകളോ ആകും പകരം പരിഗണിക്കുക എന്നത് റിയൽ എസ്റ്റേറ്റ് മേഖലക്ക് അനുകൂലമാണ്.  

സ്വർണം

ഔൺസിന് 1800 ഡോളറിന് മുകളിൽ കൺസോളിഡേറ്റ് ചെയ്യുന്ന രാജ്യാന്തര സ്വർണ വിലയിൽ അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഒരു വൻ തിരുത്തൽ സാധ്യത കാണുന്നു. സ്റ്റിമുലസ് പാക്കേജിനോടനുബന്ധിച്ചുള്ള ഏത് വീഴ്ചയും  നിക്ഷേപ അവസരമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.