രാജ്യത്തെ പ്രമുഖ നോൺബാങ്കിങ് ഫിനാൻസ് കമ്പനി (NBFC) യായ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിങ്സിന്റെ 2998.61 കോടി രൂപയുടെ അവകാശ ഓഹരി വിൽപന ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 55 രൂപ പ്രീമിയം ഉൾപ്പെടെ 65 രൂപയ്ക്കാണു നൽകുന്നത്. 461.33 ലക്ഷം ഓഹരികളുടെ വിൽപന ഫെബ്രുവരി 15 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിതര ധനകാര്യ സ്ഥാപനമായ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിങ്സിന്റെ 2998.61 കോടി രൂപയുടെ അവകാശ ഓഹരി വിൽപന ആരംഭിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 55 രൂപ പ്രീമിയം ഉൾപ്പെടെ 65 രൂപയ്ക്കാണു നൽകുന്നത്. 461.33 ലക്ഷം ഓഹരികളുടെ വിൽപന ഫെബ്രുവരി 15 ന് അവസാനിക്കും. ജനുവരി 22 നായിരുന്നു റെക്കോർഡ് ഡേറ്റ്. അന്നു കൈവശമുള്ള 74 ഓഹരിക്ക് 17 എന്ന അനുപാതത്തിലാണ് അവകാശ ഓഹരി അനുവദിക്കുന്നത്. ‌

റൈറ്റ്സ് എൻടൈറ്റിൽസ്മെന്റ് (RE)

ADVERTISEMENT

2019 ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വിൽപനയിലൂടെയാണ് റൈറ്റ്സ് എൻടൈറ്റിൽമെന്റിനു (RE)തുടക്കം കുറിച്ചത്.  നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിൽ അർഹമായ അവകാശ ഓഹരികൾ റൈറ്റ്സ് എൻടൈറ്റിൽമെന്റായി കമ്പനി ക്രെഡിറ്റ് ചെയ്യുന്നു. അതിനാൽ അപേക്ഷിക്കുന്നതിനു മുൻപ് ഡീമാറ്റ് അക്കൗണ്ട് പരിശോധിക്കാൻ മറക്കരുത്. 

റൈറ്റ്സ് എൻടൈറ്റിൽമെന്റ് വിൽക്കാം

ADVERTISEMENT

അവകാശ ഓഹരികൾക്ക് അപേക്ഷിക്കാൻ താൽപര്യമില്ലാത്തവർക്ക് RE ലിസ്റ്റ് ചെയ്യുന്ന മുറയ്ക്ക് വിൽപന നടത്താം. അവകാശ ഓഹരിവിൽപന അവസാനിക്കുന്നതോടെ RE ഡീമാറ്റ് അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമാകും. അതിനു മുൻപായി അവകാശ ഓഹരികൾക്ക് അപേക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്യണം. നേരത്തേ അവകാശ ഓഹരികൾ റിനൺസിയേഷൻ (അവകാശപരിത്യാഗം) നടത്തിയിരുന്നത് കടലാസ് രൂപത്തിലായിരുന്നു. അതിനു പകരമുള്ള സംവിധാനമാണിത്. 

അപേക്ഷ എങ്ങനെ?

ADVERTISEMENT

റൂറൽ ഫിനാൻസ്, ഗൃഹവായ്പ, അടിസ്ഥാനസൗകര്യ വികസന വായ്പ, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ അവകാശ ഓഹരിക്ക് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെയും തിര‍ഞ്ഞെടുത്ത ബാങ്കുകളിലൂടെ നേരിട്ടും ഓഹരി ബ്രോക്കർമാർ വഴിയും ഓൺലൈനായി (ASBA) അപേക്ഷ സമർപ്പിക്കാം. 

English Summary: Details of Rights Issue Sale of L&T