ചൈന ഹൃസ്വകാല പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ മന്ദഗതിയിൽ ആരംഭിച്ച ലോക വിപണി പതിയെ തിരിച്ചു വരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വിപണിയിലെ നിക്ഷേപക ആവേശം തുടരുന്നതും,ജോ ബൈഡൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനങ്ങളിൽ ഉറച്ചു നിൽക്കുന്നതും, മെച്ചപ്പെട്ട ജോബ് ഡേറ്റയും, മികച്ച റിസൾട്ടുകളും ചേർന്ന് അമേരിക്കൻ

ചൈന ഹൃസ്വകാല പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ മന്ദഗതിയിൽ ആരംഭിച്ച ലോക വിപണി പതിയെ തിരിച്ചു വരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വിപണിയിലെ നിക്ഷേപക ആവേശം തുടരുന്നതും,ജോ ബൈഡൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനങ്ങളിൽ ഉറച്ചു നിൽക്കുന്നതും, മെച്ചപ്പെട്ട ജോബ് ഡേറ്റയും, മികച്ച റിസൾട്ടുകളും ചേർന്ന് അമേരിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന ഹൃസ്വകാല പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ മന്ദഗതിയിൽ ആരംഭിച്ച ലോക വിപണി പതിയെ തിരിച്ചു വരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വിപണിയിലെ നിക്ഷേപക ആവേശം തുടരുന്നതും,ജോ ബൈഡൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനങ്ങളിൽ ഉറച്ചു നിൽക്കുന്നതും, മെച്ചപ്പെട്ട ജോബ് ഡേറ്റയും, മികച്ച റിസൾട്ടുകളും ചേർന്ന് അമേരിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന ഹ്രസ്വകാല പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ മന്ദഗതിയിൽ ആരംഭിച്ച ലോക വിപണി തിരിച്ചു വരുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വിപണിയിലെ നിക്ഷേപക ആവേശം തുടരുന്നതും ,ജോ ബൈഡൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനങ്ങളിൽ ഉറച്ചു നിൽക്കുന്നതും, മെച്ചപ്പെട്ട ജോബ് ഡേറ്റയും, മികച്ച റിസൾട്ടുകളും ചേർന്ന് അമേരിക്കൻ വിപണിക്ക് ഇന്നലെ ഒരു ഓൾ റൗണ്ട് മുന്നേറ്റം നൽകി. 

ഏഷ്യൻ വിപണികളുടെ ഇന്നത്തെ ഗ്യാപ് അപ് ഓപ്പണിങ് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. നിക്കി സൂചിക ഒരു ശതമാനത്തിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയും ഇന്ന് 15000 പോയിന്റിന് തൊട്ടടുത്ത് ഒരു ഓപ്പണിങ് സ്വന്തമാക്കിയേക്കുമെന്ന് കരുതുന്നു. 

ADVERTISEMENT

നിഫ്റ്റി @ 15000 

ലോക വിപണികളുടെ സ്വാധീനത്തിൽ പതിഞ്ഞ താളത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി യൂറോപ്യൻ വിപണികളുടെ ഗ്യാപ് അപ് ഓപ്പണിങ്ങിന്റെയും, എസ്ബിഐയുടെ മികച്ച റിസൾട്ടിന്റെയും പിന്തുണയിൽ ഇന്നലെ പുതിയ റെക്കോർഡ് ഉയരം സ്വന്തമാക്കി. നിഫ്റ്റി 14900 എന്ന കടമ്പ കടന്നതും, അതിന് തൊട്ട് താഴെ വ്യാപാരം അവസാനിപ്പിച്ചതും ഇന്ന് തന്നെ 15000 പോയിന്റ് എന്ന റെക്കോർഡ് ഉയരം സ്വന്തമാക്കിയേക്കുന്നതിന് സാധ്യത വർദ്ധിപ്പിച്ചു. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 200 ട്രില്യൺ കവിഞ്ഞ ഇന്നലെ സെൻസെക്സ് 50000 പോയിന്റിന് മുകളിൽ വ്യക്തമായ പിന്തുണ നേടിക്കഴിഞ്ഞു.

എസ്ബിഐയുടെ മികച്ച റിസൾട്ടിന്റെയും, പൊതു മേഖല ബാങ്കുകളുടെ 5% കടന്ന മുന്നേറ്റത്തിന്റെയും പിന്‍ബലത്തില്‍ ബാങ്ക് നിഫ്റ്റിയും ഇന്നലെ 35000 പോയിന്റെന്ന നാഴികക്കല്ല് കടന്നു. ഇന്നത്തെ ആർബിഐ നയപ്രഖ്യാപനവും, പൊതുമേഖല ബാങ്കുകൾക്കുള്ള ബജറ്റ് പിന്തുണകളും ബാങ്കിങ് ഓഹരികൾക്ക് അനുകൂലമായേക്കും. വൻ കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയെന്ന ആർബിഐയുടെ വെളിപ്പെടുത്തൽ വിപണിയിൽ പ്രതിഫലിച്ചേക്കില്ല എന്ന് കരുതുന്നു. ബാങ്കിങ് ഓഹരികളിലെ അടുത്ത തിരുത്തൽ അവസരമാണ്.

ഇന്നലെ മുന്നേറ്റം നേടിയ എഫ്എംസിജി മേഖല ഇന്നും മുന്നേറ്റം നേടിയേക്കാം. ബാങ്കിങ്, ഇൻഫ്രാ, ഓട്ടോ, ഫാർമ, മെറ്റൽ ഓഹരികളും ശ്രദ്ധിക്കുക.   

ADVERTISEMENT

ആർബിഐ പണനയം

ബജറ്റ് പ്രകാരം സർക്കാർ വലിയ കടമെടുപ്പിന് തയാറെടുക്കുന്ന അവസരത്തിൽ ആർബിഐയുടെ ഇന്നത്തെ നയപ്രഖ്യാപനത്തിന്  കൂടുതൽ പ്രധാന്യമുണ്ട്. ഇന്ന് കേന്ദ്ര ബാങ്കിന്റെ ഭാഗത്ത്  നിന്നും അടിസ്ഥാന നിരക്കിളവുകൾ വിപണി ആഗ്രഹിക്കുന്നുണ്ടെങ്കിലും റിപോ നിരക്കുകളിൽ  മാറ്റമില്ലാതെ നിർത്തിക്കൊണ്ട് ‘’അക്കൊമൊഡേറ്റീവ്’’ നയം തുടരാനാണ് സാധ്യത. 

മൂന്നാം പാദത്തിൽ പണപ്പെരുപ്പം  കുറഞ്ഞിരുന്നത് നിരക്കുകൾ കുറക്കാനുള്ള അനുകൂല അവസരമാണെന്നതും വിപണിക്ക് അനുകൂലമാണ്. എന്നാൽ  ചൈനീസ് ശൈലി പിന്തുടർന്ന് നിരക്കുകളിലേതെങ്കിലും വർധിപ്പിക്കാൻ ആർബിഐ തയാറായാൽ വിപണിയിൽ തകർച്ച തീർച്ചയാണ്. ബാങ്കിങ് ഓഹരികളിൽ സ്റ്റോപ്പ് ലോസ് നിർബന്ധമായും പരിഗണിക്കുക.

റിസൾട്ടുകൾ 

ADVERTISEMENT

എസ്ബിഐയുടെ  മികച്ച റിസൾട്ട് ഇന്നലെ വിപണിയുടെ  അടിസ്ഥാനം ഭദ്രമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ബാങ്കിന്റെ പ്രവർത്തന ഫലം ബാങ്കിങ് ഓഹരികൾക്ക് ഇന്നും മുന്നേറ്റം നൽകും.അദാനി ട്രാൻസ്മിഷന്‍സ്, ഹീറോ മോട്ടോഴ്‌സ്, ടാറ്റ പവർ, സീ എന്റർടൈൻമെന്റ്, കണ്ടെയ്നർ കോർപറേഷൻ, വെസ്റ്റ് സൈഡ്, സുന്ദരം ഫാസ്റ്റ്നേഴ്‌സ്, എൻ ടിപിസി, മഹിന്ദ്ര, ബ്രിട്ടാനിയ, പിഎൻബി, ഫൈസർ, കാഡില, ഫോർട്ടിസ്, എ ബി  ക്യാപിറ്റൽ, ഇക്വിറ്റാസ്,ആർസിഎഫ്, ഷിപ്പിംഗ് കോർപറേഷൻ, സി ജി പവർ, ജംനാ ഓട്ടോ,എസ്എംഎൽ ഇസുസു, സുമി കെം, അശോക ബിൽഡ്‌കോൺ,  മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക. 

അഫ്‌ളെ , ബിഎച്ച്ഇഎൽ, ബാലകൃഷ്ണ  ഇൻഡസ്ട്രീസ്, ബിർള സോഫ്റ്റ്, കെയർ റേറ്റിംഗ്, ഡിവിസ് ലാബ്, ജെ കെ സിമെന്റ് , ടൺല പ്ലാറ്റഫോംസ്, മുതലായ  നാളെ ഫലപ്രഖ്യാപനം  നടത്തുന്ന കമ്പനികളും നിക്ഷേപത്തിന് പരിഗണിക്കാം.   

സ്വർണം 

അമേരിക്കൻ സ്റ്റിമുലസ് പ്രഖ്യാപനം  അടുത്ത് വരുന്നതും, ഓഹരി വിപണിയുടെ മുന്നേറ്റവും രാജ്യാന്തര  സ്വർണ വിലയിൽ വലിയ തിരുത്തൽ വരുത്തി. സ്വർണത്തിലെ അടുത്ത തിരുത്തൽ അവസരമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.