ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തുണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍ ചിട്ടയോടെയുള്ള ആസ്തി വകയിരുത്തല്‍ വളരെ പ്രധാനമാണ്. എന്നാല്‍, ചില സമയങ്ങളില്‍ അതിമോഹവും ഭയവും കാരണം വരച്ചിട്ട പാതയിലൂടെത്തന്നെ നിക്ഷേപകര്‍ക്കു പോകാന്‍ സാധിച്ചെന്നു വരില്ല. ഈ വെല്ലുവിളിയെ നേരിടാനാണ് മ്യൂച്വല്‍ ഫണ്ട് മേഖല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തുണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍ ചിട്ടയോടെയുള്ള ആസ്തി വകയിരുത്തല്‍ വളരെ പ്രധാനമാണ്. എന്നാല്‍, ചില സമയങ്ങളില്‍ അതിമോഹവും ഭയവും കാരണം വരച്ചിട്ട പാതയിലൂടെത്തന്നെ നിക്ഷേപകര്‍ക്കു പോകാന്‍ സാധിച്ചെന്നു വരില്ല. ഈ വെല്ലുവിളിയെ നേരിടാനാണ് മ്യൂച്വല്‍ ഫണ്ട് മേഖല ഡൈനാമിക് അസെറ്റ് അലോക്കേഷന്‍ പദ്ധതികള്‍ അവതരിപ്പിച്ചത്. 

അസെറ്റ് അലോക്കേഷന്‍ സ്‌കീമുകളുടെ കാര്യത്തിൽ അവഗണിക്കാനാകാത്ത പേരാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍. ഓഹരി, കടപ്പത്രം, സ്വര്‍ണ അധിഷ്ഠിത ഇടിഎഫ് പദ്ധതികള്‍ എന്നിവയിലായി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുന്ന രീതിയാണ് ഈ ഫണ്ടിന്റേത്. 

ADVERTISEMENT

സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14.4 ശതമാനം നേട്ടം നൽകി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെയും അഞ്ചു വര്‍ഷത്തെയും കണക്കെടുത്താല്‍ ഈ ഫണ്ട് തന്നെയാണ് മികച്ച പ്രകടനം നടത്തിയത്. 10.9 ശതമാനം, 12.3 ശതമാനം എന്നിങ്ങനെയായിരുന്നു ഈ കാലയളവില്‍ ഫണ്ടില്‍ നിന്ന് നിക്ഷേപകര്‍ക്കു ലഭിച്ച നേട്ടം

എന്തുകൊണ്ട് നിക്ഷേപിക്കണം?

ADVERTISEMENT

വിപണി താഴ്ന്നിരിക്കുമ്പോള്‍ വാങ്ങാനും ഉയര്‍ന്നിരിക്കുമ്പോള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാണ് ഈ ഫണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്. അതായത്, വിപണി കിതച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ പോര്‍ട്‌ഫോളിയോയിലേക്ക് വാങ്ങിക്കൂട്ടുന്നു. വിപണി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഓഹരികള്‍ വിറ്റ് കടപ്പത്രത്തിലേക്കും സ്വര്‍ണത്തിലേക്കും കൂടുതല്‍ നിക്ഷേപം വകയിരുത്തുന്നു. 

ഒരേ സമയം ഓഹരിയിലും കടപ്പത്രത്തിലും സ്വര്‍ണത്തിലുമെല്ലാം നിക്ഷേപം നടത്താന്‍ ഇതിലൂടെ സാധിക്കുന്നു. വിവിധ ആസ്തികള്‍ക്കിടയിലെ വൈവിധ്യവല്‍ക്കരണം വളരെ അച്ചടക്കത്തോടെയാണ്. വികാരപരമായ അവസ്ഥകള്‍ കൂടി പരിഗണിച്ചാണ് പലപ്പോഴും നിക്ഷേപകര്‍ ആസ്തി വകയിരുത്തല്‍ നടത്താറുള്ളത്. അതേസമയം, ഈ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ ആ റിസ്‌ക് അറിയേണ്ട. വിപണി സാഹചര്യം മാത്രം മുന്‍നിര്‍ത്തിയാണ് ഫണ്ട് മാനേജര്‍ ആസ്തി വകയിരുത്തല്‍ നടത്തുന്നത്. 

ADVERTISEMENT

സ്ഥിരതയോടെ പോര്‍ട്‌ഫോളിയോ നിരീക്ഷിക്കുന്ന ഫണ്ട് മാനേജര്‍ യഥാസമയത്ത് റീബാലന്‍സിങ് നടത്തും. അവിടെ വികാരപരമായ ഒരു താൽപര്യവും പ്രതfഫലിക്കില്ല. മാത്രമല്ല, ഓരോ തവണയും നിക്ഷേപകന്‍ സ്വന്തം നിലയ്ക്കാണ് ഇത്തരമൊരു പുനഃക്രമീകരണം നടത്തുന്നതെങ്കില്‍ നികുതി ബാധ്യത വരാനും സാധ്യതയുണ്ട്.

ലേഖകൻ മ്യൂച്ചല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്

English Summary :Details of ICICI  Prudential Asset Allocator Fund