ഏഷ്യൻ, യൂറോപ്യൻ വീഴ്ചകൾക്ക് ശേഷം അമേരിക്കൻ വിപണിയിൽ ഇന്നലെ ബാങ്കിങ് ഓഹരികളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ മാത്രം മുന്നേറ്റം തുടർന്നു. വാറൻ ബഫറ്റിന്റെ ആപ്പിൾ വിൽപന ഇന്നലെ അമേരിക്കൻ വിപണിക്ക് ഷോക്ക് ട്രീറ്റ്മെന്റാണ് നൽകിയത്. ആപ്പിളിന്റെ വീഴ്ചയോടെ നാസ്ഡാക്കും , എസ്&പിയും ഇന്നലെ നഷ്ടത്തിൽ തന്നെ വ്യപാരം

ഏഷ്യൻ, യൂറോപ്യൻ വീഴ്ചകൾക്ക് ശേഷം അമേരിക്കൻ വിപണിയിൽ ഇന്നലെ ബാങ്കിങ് ഓഹരികളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ മാത്രം മുന്നേറ്റം തുടർന്നു. വാറൻ ബഫറ്റിന്റെ ആപ്പിൾ വിൽപന ഇന്നലെ അമേരിക്കൻ വിപണിക്ക് ഷോക്ക് ട്രീറ്റ്മെന്റാണ് നൽകിയത്. ആപ്പിളിന്റെ വീഴ്ചയോടെ നാസ്ഡാക്കും , എസ്&പിയും ഇന്നലെ നഷ്ടത്തിൽ തന്നെ വ്യപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ, യൂറോപ്യൻ വീഴ്ചകൾക്ക് ശേഷം അമേരിക്കൻ വിപണിയിൽ ഇന്നലെ ബാങ്കിങ് ഓഹരികളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ മാത്രം മുന്നേറ്റം തുടർന്നു. വാറൻ ബഫറ്റിന്റെ ആപ്പിൾ വിൽപന ഇന്നലെ അമേരിക്കൻ വിപണിക്ക് ഷോക്ക് ട്രീറ്റ്മെന്റാണ് നൽകിയത്. ആപ്പിളിന്റെ വീഴ്ചയോടെ നാസ്ഡാക്കും , എസ്&പിയും ഇന്നലെ നഷ്ടത്തിൽ തന്നെ വ്യപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ, യൂറോപ്യൻ വീഴ്ചകൾക്ക് ശേഷം അമേരിക്കൻ വിപണിയിൽ ഇന്നലെ ബാങ്കിങ് ഓഹരികളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ മാത്രം മുന്നേറ്റം തുടർന്നു. വാറൻ ബഫറ്റിന്റെ ആപ്പിൾ വിൽപന ഇന്നലെ അമേരിക്കൻ വിപണിക്ക് ഷോക്ക് ട്രീറ്റ്മെന്റാണ് നൽകിയത്. ആപ്പിളിന്റെ വീഴ്ചയോടെ നാസ്ഡാക്കും, എസ്&പിയും ഇന്നലെ നഷ്ടത്തിൽ തന്നെ വ്യപാരം അവസാനിപ്പിച്ചു. വാറൻ ബഫറ്റിന്റെ വില്പനതന്ത്രം  മുൻ നിര അമേരിക്കൻ ഓഹരികളിൽ ഒരു വില്പന സമ്മർദ്ദം നൽകിയേക്കാമെന്നത് വിപണിക്ക് ക്ഷീണമാണ്. പണപ്പെരുപ്പകണക്കുകൾക്കൊപ്പം ഉയരുന്ന ബോണ്ട് യീൽഡും അമേരിക്കൻ ഓഹരി വിപണിക്ക് ചരിത്രപരമായി അനുകൂലമല്ല.

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന്  ഫ്ലാറ്റ് ഓപ്പണിങ് നടത്തിയതും, ഏഷ്യൻ വിപണിയുടെ സമ്മിശ്ര തുടക്കങ്ങളുമെല്ലാം ഇന്ത്യൻ വിപണിക്കും ഇന്നൊരു  മങ്ങിയ തുടക്കം നൽകിയേക്കും. ചൈനീസ് വിപണി മുന്നേറ്റം ഏഷ്യൻ ഓഹരികൾക്ക് മികച്ച ക്ലോസിങ് നൽകുമെന്നും കരുതുന്നു.

ADVERTISEMENT

നിഫ്റ്റി @ കൺസോളിഡേഷൻ 

ലോക വിപണി സമ്മർദ്ദത്തിൽ ഇന്ത്യൻ വിപണിയും തിരുത്തപ്പെട്ട ഇന്നലെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത 217 ഓഹരികൾ ഇക്കൊല്ലത്തെ മികച്ച വിലകൾ സ്വന്തമാക്കിയത് ശ്രദ്ധിക്കുക. പൊതുമേഖലാ ബാങ്കുകൾ, പവർ, മെറ്റൽ, ഓട്ടോ, ഇൻഫ്രാ ഓഹരികളാണ് ഇന്നലെ മുന്നേറ്റം നേടിയത്. ഫാർമ, ഐടി, ഫിനാൻഷ്യൽ, എഫ്എംസിജി, റിയൽറ്റി ഓഹരികൾ ഇന്നലെ നഷ്ടം രേഖപ്പെടുത്തി. റിലയൻസ് മുന്നേറുന്നത് ശ്രദ്ധിക്കുക. 

നിഫ്റ്റി ഇന്നലെ 15200 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് വിപണിക്കനുകൂലമാണ്. 15000 പോയിന്റിൽ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് കരുതുന്നു.15,350 മുതൽ നിഫ്റ്റിക്ക് ശക്തമായ വില്പന സമ്മർദ്ധമുണ്ട്.നിഫ്ടിയിലെ തിരുത്തലുകൾ അവസരങ്ങളാണ്. മുന്നേറ്റ സാധ്യതയുള്ള ഓഹരികളിലും, സെക്ടറുകളിലുമായി മാത്രം നിക്ഷേപമുറപ്പിക്കുവാൻ ശ്രമിക്കുക. ബാങ്ക് നിഫ്റ്റി ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

റിയൽറ്റി, ഐ ടി, ബാങ്കിങ്, പൊതു മേഖല ഓഹരികൾ, ഇൻഫ്രാ, പവർ, ഹോസ്പിറ്റാലിറ്റി, സെക്ടറുകൾ ശ്രദ്ധിക്കുക. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, ഡി മാർട്ട്, റിലയൻസ്, എയർടെൽ, ഹാപ്പിയെസ്റ്റ് മൈൻഡ്, അശോക് ലെയ്‌ലാൻഡ്, സ്കാഫ്ലെർ ഇന്ത്യ, അംബുജ സിമന്റ്, എൻകെ വീൽസ്,സൺ എഡിസൺ ഇൻഫ്രാ, ഏഷ്യൻ എനർജി,  മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ADVERTISEMENT

പൊതുമേഖല ബാങ്ക് വില്പന 

വിൽക്കപ്പെടാനുള്ള നാലു പൊതു മേഖല ബാങ്കുകളുടെ ലിസ്റ്റ് റോയിട്ടേഴ്‌സ് പുറത്ത് വിട്ട നടപടിയിന്മേൽ ആർബിഐ പ്രതികരിക്കാതിരുന്നതോടെ ഈ ഓഹരികൾക്ക് 40% വരെ മുന്നേറ്റമാണ് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഉണ്ടായത്. പൊതുമേഖല ബാങ്ക്- ഇൻഷുറൻസ് കമ്പനി വില്പനക്ക് ഒട്ടേറെ നിയമ നിർമാണങ്ങൾ  നടക്കാനുണ്ടെന്നതിനാൽ, വില്പനക്കുള്ള ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വിടാൻ ആർബിഐ ഇനിയും വൈകിയേക്കും. പൊതുമേഖലാ ബാങ്കിങ് ഓഹരികൾ നിർബന്ധമായും പോർട്ട് ഫോളിയോകളിൽ ഉൾപെടുത്തുക. പൊതുമേഖല ബാങ്കിങ് ഓഹരികളിൽ വില്പന ലിസ്റ്റ് പുറത്തു വിടും വരെ നിക്ഷേപം തുടരുമെന്നത് പരിഗണിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, പിഎൻബി, യൂണിയൻ ബാങ്ക്, കാനറാ ബാങ്ക് എന്നിവ പരിഗണിക്കുക.  

സിഎൽഎസ്എ ബാങ്ക് ലിസ്റ്റ് 

സിഎൽഎസ്എയുടെ ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കിങ് ഓഹരികൾ ആക്സിസ് ബാങ്ക്, എസ്ബിഐ, ഐ സിഐസിഐ ബാങ്ക് എന്നിവയാണ്. ആക്സിസ് ബാങ്കിന് 1000 രൂപയും, എസ്ബിഐ ക്ക് 560 രൂപയുമാണ് ബാങ്കറുടെ ലക്ഷ്യ വിലകൾ. എസ്ബിഐ നിർബന്ധമായും പോർട്ടഫോളിയോകളിൽ ഉറപ്പാക്കുക.  

ADVERTISEMENT

ഇൻസെന്റീവ്‌സ് -ടെലികോം 

ടെലികോം, നെറ്റ് വർക്ക് ഉപകരണ നിർമ്മാതാക്കളെയും പിഎൽഐ സ്‌കീമിന്റെ പരിധിയിൽ  ഉൾപ്പെടുത്തിയത് ടെലികോം മാനുഫാക്ച്ചറിങ് ഓഹരികൾക്ക് അനുകൂലമാണ്. 12000 കോടി രൂപയാണ്  ഏപ്രിൽ ഒന്ന് മുതൽ ടെലികോം നിർമാതാക്കൾക്ക് ഇൻസെന്റീവ് സ്‌കീം പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യുക. ഐ ടി ഐ, ഡി ലിങ്ക്, സ്റ്റെർലൈറ്റ് ടെലി, അക്ഷ് ഒപ്റ്റിക്കൽ, വിന്ധ്യ ടെലി, ഫിനോലക്സ് കേബിൾസ്, എച്ച്എഫ് സിഎൽ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

സർക്കാർ ലാപ്ടോപ്, ടാബ്‌ലറ്റ്, കമ്പ്യൂട്ടർ എന്നിവയുടെ ആഭ്യന്തര ഉത്പാദന പ്രചോദനത്തിനായി ഔട്ട്പുട്ട് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം പരിഗണിക്കുന്നത് ഡിക്‌സൺ ടെക്നോളജീസിന് വീണ്ടും വലിയ സാധ്യതകൾ നൽകുന്നുണ്ട്.  

ഓയിൽ റാലി 

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 50% മുന്നേറി രാജ്യാന്തര വിപണിയിൽ ബ്രെൻറ് ക്രൂഡ് വില ബാരലിന് 65 ഡോളറിലേക്കും, അമേരിക്കൻ എണ്ണയുടെ വില 61 ഡോളറും കടന്നത് ഒരു വലിയ ഓയിൽ റാലിയുടെ തുടക്കം മാത്രമാണെന്ന് അനുമാനിക്കുന്നു. അറുപത്തഞ്ച് ഡോളറിൽ ബ്രെന്റ് ക്രൂഡിന് ഒരു റെസിസ്റ്റൻസ് സാധ്യത  കാണുന്നില്ല. ബാരലിന്  70 ഡോളറിലേക്ക് എന്ന വില കയറുന്നത് ലോകമാസകലമുള്ള എണ്ണക്കിണർ കമ്പനികൾക്ക് മികച്ച പാദ ഫലങ്ങൾ ഉറപ്പു വരുത്തുന്നു. ദീർഘ കാല നിക്ഷേപകർ ഓഎൻജിസി നിർബന്ധമായും പരിഗണിക്കുക.

സ്വർണത്തിലെ വീഴ്ചയും ഒരു തുടക്കം മാത്രമാണ്. ഓയിൽ , ബേസ് മെറ്റൽ എന്നിവക്കൊപ്പം ഓഹരി വിപണിയും, ബിറ്റ്‌കോയിനും ഉറച്ച നിക്ഷേപ അവസരമാകുമ്പോൾ സ്വർണത്തിൽ വില്പന സമ്മർദ്ദമേറുന്നത്, സ്വർണത്തിൽ വലിയ തിരുത്തലിന്  കാരണമാകുമെന്ന് കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.