ഇന്ത്യൻ വിപണിയിൽ ഇന്നും ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്ത്യൻ വിപണി രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഡൗ ഫ്യൂച്ചറിനൊപ്പം നാസ്ഡാക്ക് ഫ്യൂച്ചറും ഇന്ന് മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ചത് ലോക വിപണിക്കനുകൂലമാണ്. എന്നാൽ ഏഷ്യൻ വിപണിയിലെ ഫ്ലാറ്റ്,സ നെഗറ്റീവ് ഓപ്പണിങ്ങുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണിയിൽ ഇന്നും ഒരു പതിഞ്ഞ  തുടക്കത്തിന് ശേഷം ഇന്ത്യൻ വിപണി രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഡൗ ഫ്യൂച്ചറിനൊപ്പം നാസ്ഡാക്ക് ഫ്യൂച്ചറും ഇന്ന്  മുന്നേറ്റത്തോടെ  വ്യാപാരം ആരംഭിച്ചത് ലോക വിപണിക്കനുകൂലമാണ്. എന്നാൽ ഏഷ്യൻ വിപണിയിലെ ഫ്ലാറ്റ്,സ നെഗറ്റീവ്  ഓപ്പണിങ്ങുകൾ ഇന്ത്യൻ വിപണിക്ക്  ക്ഷീണമായേക്കും അമേരിക്കൻ സെനറ്റ്  പാസ്സാക്കിയ സ്റ്റിമുലസ്  പാക്കേജ്  ബിൽ നാളെ പ്രതിനിധി സഭ വീണ്ടും ചർച്ചക്കെടുക്കുന്നത് വിപണിക്കനുകൂലമാണ്. അമേരിക്കൻ വിപണി ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

ADVERTISEMENT

ഇന്നലെ ഗ്യാപ് ഓപ്പണിങ് പ്രതീക്ഷിച്ച ഇന്ത്യൻ വിപണിക്ക് രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടത്തിൽ ഒരു വൻ മുന്നേറ്റം ലഭിക്കാതെ പോയതും, 15000 പോയിന്റിന് മുകളിൽ ഇന്നലെ നിഫ്റ്റി ക്രമപ്പെടാതെ പോയതും വിപണിക്ക് ക്ഷീണമായി. 15100 പോയിന്റ്  മേഖലയിൽ  നിഫ്റ്റി  വീണ്ടും  വില്പന  സമ്മർദ്ദത്തിലാകുന്നത് വിപണിക്ക്  വിനയാണ്. 14900 പോയിന്റാണ് നിഫ്റ്റിയുടെ പിന്തുണ മേഖല, നിഫ്റ്റി 14850 പോയിന്റിന്  താഴെ പോയാൽ വിപണിയിൽ  ഒരു വൻവില്പന  സമ്മർദ്ദത്തിന്  സാധ്യതയേറെയാണെന്നും കരുതുന്നു 

ബാങ്കിങ്, റിയൽറ്റി, ഓട്ടോ, എഫ്എംസിജി മേഖലകളിലെ തിരുത്തലാണ് ഇന്നലെ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. ഇന്നും റിയൽറ്റി, ബാങ്കിങ്, മെറ്റൽ,  ഐടി, ഇൻഫ്രാ സെക്ടറുകൾ  ശ്രദ്ധിക്കുക.,  എസ് ബി ഐ , ഐ സി ഐ സി ഐ ബാങ്ക് , ടാറ്റ മോട്ടോഴ്‌സ് , റിലയൻസ്, കണ്ടെയ്നർ  കോർപറേഷൻ ,  ഷിപ്പിംഗ്  കോർപറേഷൻ , ബി ഇ എം എൽ , ഭെൽ ഇൻഫോസിസ്, എച്ച്സിഎൽ  ടെക്, എംഫസിസ്, ബിപിസിഎൽ, ബയോകോൺ, വിപ്രോ മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.   

ADVERTISEMENT

ടാറ്റ പിരിയുന്നു

ട്രക്ക്  നിർമാതാക്കളായ ടാറ്റ ഇന്ന് ഇന്ത്യയിലെ വലിയ കാർ കമ്പനി കൂടിയാണ്. ഇന്ത്യൻ വിപണിക്കപ്പുറം ലോക വിപണി തന്നെ ലക്‌ഷ്യംവെക്കുന്ന ടാറ്റ കാർ സെക്ടറിനെ പുതിയ കമ്പനിയാക്കി മാറ്റുന്നതിനുള്ള തീരുമാനം ഇന്നലെ ടാറ്റ ഡയറക്ടർ ബോർഡ് അംഗീകരിച്ചത് ഓഹരിക്ക് അനുകൂലമാണ് വർഷങ്ങൾക്ക് മുൻപ് തുടങ്ങി വെച്ച  വേർപിരിയൽ നടപടി ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് കരുതുന്നു. ഓഹരി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

എണ്ണ, സ്വർണം

ഒപെകിന്റെ ഉല്പാദനനിയന്ത്രണങ്ങളെ തുടർന്ന് മുന്നേറിയ ക്രൂഡ് ഓയിൽ ഇന്നലെ സൗദി എണ്ണ ഫാമിൽ നടന്ന  മിസൈൽ ആക്രമണത്തെതുടർന്ന് വീണത് ഇന്ത്യയടക്കമുള്ള  ഉപ ഭോക്തൃ രാഷ്ട്രങ്ങൾക്ക് അനുകൂലമാണ്. ബ്രെന്റ്  ക്രൂഡ് വില 68 ഡോളറിലെത്തി. ക്രൂഡ് വിലയിലെ വീഴ്ച ബാങ്കിങ് ഓട്ടോ ഓഹരികൾക്ക് അനുകൂലമാണ്

അമേരിക്കൻ സ്റ്റിമുലസ് സാധ്യതകളുടെ സാഹചര്യത്തിൽ സ്വർണം ഇന്നലെ വൻ തിരുത്തൽ നേരിട്ടു. ഡോളറും , ബോണ്ട്  യീൽഡും  ഒരു പോലെ മുന്നേറിയത് സ്വർണത്തിന് കഴിഞ്ഞ പത്തുമാസത്തിലെ ഏറ്റവും മോശം വില നൽകി. രാജ്യാന്തര വിപണിയിൽ ഔൺസിന് 1684 ഡോളറിലെത്തിയ സ്വർണത്തിന്റെ അടുത്ത സപ്പോർട്ട് ലെവൽ 1660 ഡോളറാണ്.