രാജ്യാന്തര ഘടകങ്ങളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി ഗ്യാപ്അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണി മുന്നേറ്റങ്ങൾക്ക് പിന്നാലെ ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തോടെയുള്ള ആരംഭവും ഡൗ ജോൺസ്‌ ഫ്യൂച്ചറിന്റെ മുന്നേറ്റവും ഇന്ത്യൻ സൂചികകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചറിൽ 15400

രാജ്യാന്തര ഘടകങ്ങളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി ഗ്യാപ്അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണി മുന്നേറ്റങ്ങൾക്ക് പിന്നാലെ ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തോടെയുള്ള ആരംഭവും ഡൗ ജോൺസ്‌ ഫ്യൂച്ചറിന്റെ മുന്നേറ്റവും ഇന്ത്യൻ സൂചികകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചറിൽ 15400

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ഘടകങ്ങളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി ഗ്യാപ്അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണി മുന്നേറ്റങ്ങൾക്ക് പിന്നാലെ ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തോടെയുള്ള ആരംഭവും ഡൗ ജോൺസ്‌ ഫ്യൂച്ചറിന്റെ മുന്നേറ്റവും ഇന്ത്യൻ സൂചികകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചറിൽ 15400

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ഘടകങ്ങളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി ഗ്യാപ്അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ വിപണി മുന്നേറ്റങ്ങൾക്ക് പിന്നാലെ ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തോടെയുള്ള  ആരംഭവും ഡൗ ജോൺസ്‌ ഫ്യൂച്ചറിന്റെ മുന്നേറ്റവും ഇന്ത്യൻ സൂചികകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. സിംഗപ്പൂരിൽ  നിഫ്റ്റി  ഫ്യൂച്ചറിൽ   15400  പോയിന്റിന്  മുകളിൽ  വ്യാപാരം  നടക്കുന്നതും  ശ്രദ്ധിക്കുക.

സ്റ്റിമുലസ് പാക്കേജ് ഒപ്പു വെച്ചു

ADVERTISEMENT

അമേരിക്കൻ സ്റ്റിമുലസ് കോൺഗ്രസ് കടന്നതിന് പിന്നാലെ മികച്ച  ജോബ് ഡേറ്റയുടെ  കൂടി പിൻബലത്തിൽ ഇന്നലെയും ഡൗ ജോൺസ്‌  സൂചിക  റെക്കോർഡ്  നേട്ടം സ്വന്തമാക്കി. അകലുന്ന  പണപ്പെരുപ്പ ഭീഷണിയുടെ പിൻബലത്തിൽ  നാസ്ഡാക്  2.52 % മുന്നേറ്റമാണ് ഇന്നലെ കുറിച്ചത്. ഇന്നലെ  ജോ ബൈഡൻ ഒപ്പു വെച്ച  സ്റ്റിമുലസ് പാക്കേജ്  പ്രകാരം 1400  ഡോളറിന്റെ  പേയ്‌മെന്റ് ചെക്കുകൾ  ഓരോ  അമേരിക്കക്കാരനെയും തേടിയെത്തുന്നത് ആപ്പിളും, ആമസോണുമടക്കമുള്ള  ഉപഭോക്തൃ  ഓഹരികൾക്ക്  മുന്നേറ്റം നൽകും. 

നിഫ്റ്റി  ഇന്ന് 

15150 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിക്ക് 15300 പോയിന്റിന് മുകളിൽ വ്യാപാരമാരംഭിക്കാനായാൽ ഇന്ന്  ഇന്ത്യൻ വിപണിക്ക്  കൂടുതൽ മുന്നേറ്റ സാധ്യതയുണ്ട് . ഇന്നലെ  ജോ ബൈഡൻ ഒപ്പിട്ട  അമേരിക്കൻ  സ്റ്റിമുലസ് പാക്കേജിന്റെ പിന്തുണ വിപണി  അടുത്ത  വാരത്തിൽ  കൂടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും  മികച്ച വിലകളിലെ  ലാഭമെടുക്കൽ  വിപണിയുടെ  മുന്നേറ്റം  തടഞ്ഞേക്കാം.15600 പോയിന്റിലെ  കടമ്പ  പിന്നിട്ടാൽ  മാത്രമേ  ഇന്ത്യൻ വിപണിയുടെ  അടുത്ത ഘട്ട  മുന്നേറ്റം സാധ്യമാകൂ. നിഫ്റ്റി  15000  പോയിന്റിനും ഇന്നത്തെ ക്ളോസിങ്  റേറ്റിനുമിടയിൽ  റേഞ്ച്  ബൗണ്ട് ആയിപ്പോകാനുള്ള  സാധ്യതയാണ് കാണുന്നത്.

പൊതു മേഖല ഓഹരികൾ, ഇൻഫ്രാ, സിമന്റ് , ഐ ടി, ടെലികോം അനുബന്ധ ഓഹരികൾ, മാനുഫാക്ച്ചറിങ്  മുതലായ  ഓഹരികൾ  ദീർഘ  കാലാടിസ്ഥാനത്തിൽ  പോർട്ടഫോളിയോകളിൽ  കൂടുതലായി ഉൾപെടുത്തുക. റിലയൻസ്, എസ് ബി ഐ, ഇൻഫോസിസ്, ഡിഎൽഎഫ്, പ്രസ്റ്റീജ് എൻബിസിസി, ഐഡിബിഐബാങ്ക്, പ്രികോൾ,  ആസ്ട്ര സെനെക്കാ, ബയോകോൺ,  മൈൻഡ് ട്രീ  മുതലായ ഓഹരികൾ ശ്രദ്ധിക്കുക 

ADVERTISEMENT

വിപണിയിലെ  അക്ഷയ ഖനികൾ

ഇന്ത്യൻ വിപണിയുടെ  ദീർഘകാല സാദ്ധ്യതകൾ  ഇന്ത്യയിലേക്ക്  കൂടുതൽ  വിദേശ ഫണ്ടുകളെത്തിക്കുന്നതും, മികച്ച അവസാന പാദ ഫല പ്രഖ്യാപനങ്ങളും,  ബജറ്റിൽ  പ്രഖ്യാപിച്ച  കരാറുകൾ നൽകിത്തുടങ്ങുന്നതും, പൊതു മേഖല  വില്പനയും  ഇന്ത്യൻ വിപണിയുടെ അടുത്ത  ഘട്ടത്തിന്  ആരംഭം  കുറിക്കുന്നത്  നിക്ഷേപകർ  പരിഗണിക്കുക.

ഐപിഓ

അനുപം രാസായന്റെ  ഐപിഓ ഇന്ന്  ആരംഭിച്ചത് ശ്രദ്ധിക്കുക. സ്പെഷ്യലിറ്റി  കെമിക്കൽ  ഓഹരി  ദീർഘ കാല നിക്ഷേപത്തിന്  പരിഗണിക്കാം  ഫാർമസ്യുട്ടിക്കൽ സെക്ടർ മുതൽ ടെക്സ്റ്റൈൽ  സെക്ടർ  വരെ നീണ്ടു കിടക്കുന്ന ഉൽപ്പന്ന  ശ്രേണിയും, മികച്ചഉപഭോക്തൃ ശൃംഖലയും  ഓഹരിയെ  ആകർഷകമാക്കുന്നു

ADVERTISEMENT

ചൊവ്വാഴ്ച ആരംഭിക്കുന്ന കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലറിയുടെ  ഐ പി ഓ ശ്രദ്ധിക്കുക.

സ്വർണം, ക്രൂഡ്

താത്കാലികമായ  ക്രമപ്പെടലിന് ശേഷം  ബ്രെന്റ് ക്രൂഡ് വീണ്ടും 70 ഡോളർ നിരക്കിലേക്ക് തിരിച്ചു വരുന്നത് സൗദിയുടെ കടുത്ത  ഉല്പാദന നിയന്ത്രണ നടപടികളുടെ  പിൻബലത്തിലാണ്. അമേരിക്കൻ സ്റ്റിമുലസ് പാക്കേജ്  പാസ്സായതും, ജോബ്  ഡേറ്റയുടെ പിൻബലവും , ജി ഡി പി  മുന്നേറ്റം സാധ്യമാക്കിയേക്കാമെന്നതും  എണ്ണ ഉപഭോഗത്തിൽ  കുറവുണ്ടാകാതെ  നോക്കുമെന്നതും  ക്രൂഡിന്  അനുകൂലമാണ്.

അമേരിക്കൻ സ്റ്റിമുലസ് പാസ്സായ സാഹചര്യത്തിലും രാജ്യാന്തര വിപണിയിൽ ഔൺസിന് 1700 ഡോളറിന് മുകളിൽ ക്രമപ്പെടാനായത് സ്വർണത്തിന് അനുകൂലമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.