നിക്ഷേപകർക്കിടയിൽ ഐപിഒകളോടുള്ള താൽപ്പര്യം കൂടുകയാണ്. അനുദിനമെന്നോണം വിപണിയിലെത്തുന്ന ഐപിഒകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സൂചിപ്പിക്കുന്നതും അതാണ്. ഈ മാസം മാത്രം 16 കമ്പനികള്‍ ഐപിഒയുമായി എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഓഹരി വിപണിയിലെ മുന്നേറ്റം, സമ്പദ്‌ വ്യവസ്ഥയെ കുറിച്ചുള്ള ശുഭാപ്‌തി

നിക്ഷേപകർക്കിടയിൽ ഐപിഒകളോടുള്ള താൽപ്പര്യം കൂടുകയാണ്. അനുദിനമെന്നോണം വിപണിയിലെത്തുന്ന ഐപിഒകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സൂചിപ്പിക്കുന്നതും അതാണ്. ഈ മാസം മാത്രം 16 കമ്പനികള്‍ ഐപിഒയുമായി എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഓഹരി വിപണിയിലെ മുന്നേറ്റം, സമ്പദ്‌ വ്യവസ്ഥയെ കുറിച്ചുള്ള ശുഭാപ്‌തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപകർക്കിടയിൽ ഐപിഒകളോടുള്ള താൽപ്പര്യം കൂടുകയാണ്. അനുദിനമെന്നോണം വിപണിയിലെത്തുന്ന ഐപിഒകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സൂചിപ്പിക്കുന്നതും അതാണ്. ഈ മാസം മാത്രം 16 കമ്പനികള്‍ ഐപിഒയുമായി എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഓഹരി വിപണിയിലെ മുന്നേറ്റം, സമ്പദ്‌ വ്യവസ്ഥയെ കുറിച്ചുള്ള ശുഭാപ്‌തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപകർക്കിടയിൽ ഐപിഒകളോടുള്ള താൽപ്പര്യം കൂടുകയാണ്. അനുദിനമെന്നോണം വിപണിയിലെത്തുന്ന ഐപിഒകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സൂചിപ്പിക്കുന്നതും അതാണ്. ഈ മാസം മാത്രം 16 കമ്പനികള്‍ ഐപിഒയുമായി എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓഹരി വിപണിയിലെ മുന്നേറ്റം, സമ്പദ്‌ വ്യവസ്ഥയെ കുറിച്ചുള്ള ശുഭാപ്‌തി വിശ്വാസം, കമ്പനികളുടെ മികച്ച പ്രകടനം തുടങ്ങി ഐപിഒ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്‌. 2020ല്‍ ഐപിഒ വഴി കമ്പനികള്‍ സമാഹരിച്ചത്‌ 43,800 കോടി രൂപയാണ്‌. 2020ല്‍ ആദ്യ രണ്ട്‌ മാസങ്ങളില്‍ ഐപിഒ വിപണിയിലേക്ക്‌ ഒരു കമ്പനിയും എത്തിയിരുന്നില്ല അതേസമയം 2021 ലെ ആദ്യ രണ്ട്‌ മാസങ്ങളില്‍ എട്ട്‌ കമ്പനികള്‍ ചേര്‍ന്ന്‌ 12,720 കോടി രൂപ സമാഹരിച്ചു .

ADVERTISEMENT

ഈ വര്‍ഷം ധനസമാഹരണത്തിനായി കൂടുതല്‍ കമ്പനികള്‍ ഐപിഒ വിപണിയില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍, എല്ലാ ഐപിഒകളും നിക്ഷേപത്തിന്‌ മികച്ചതാണോ? ഏത്‌ ഐപിഒയില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം ലഭിക്കും? തുടങ്ങിയ ആശങ്കകള്‍ നിക്ഷേപകരുടെ മനസില്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്‌. ഒരു നല്ല ഐപിഒ കണ്ടെത്തുക എന്നത്‌ ഒരു നല്ല ഓഹരി കണ്ടെത്തുന്നത്‌ പോലെയാണ്‌, 

നിക്ഷേപത്തിനായി മികച്ച ഐപിഒ എങ്ങനെ തിരഞ്ഞെടുക്കാം

1. കമ്പനിയുടെ ബിസിനസ്, ധനകാര്യം, മാനേജ്‌മെന്റ്‌ എന്നിവ മനസിലാക്കുക

ഒരു ഐപിഒയില്‍ നിക്ഷേപിക്കാന്‍ തീരുമാനമെടുക്കും മുമ്പ്‌ കമ്പനിയുടെ പ്രധാന മൂല്യങ്ങള്‍, നയങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ മനസിലാക്കണം. കമ്പനി വിപണിയുടെ നേതൃനിരയിലാണോ പ്രവര്‍ത്തനമേഖല മത്സരക്ഷമതയുള്ളതാണോ എന്നും അറിയേണ്ടത്‌ വളരെ പ്രധാനമാണ്‌.

ADVERTISEMENT

കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍, അവരുടെ വിശ്വാസ്യത, മാനേജ്‌മെന്റ്‌, അവരുടെ യോഗ്യത എന്നിവയെ കുറിച്ച്‌ നിക്ഷേപകര്‍ അറിഞ്ഞിരിക്കണം. ഐപിഒ സംബന്ധിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനും കമ്പനിയില്‍ നിക്ഷേപം നടത്തണോ വേണ്ടയോ എന്ന്‌ തീരുമാനം എടുക്കാനും ഇത്‌ നിക്ഷേപകരെ സഹായിക്കും.

ഐപിഒ നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ (സെബി) മുമ്പാകെ ഡ്രാഫ്‌റ്റ്‌ റെഡ്‌ ഹേറിങ്‌ പ്രോസ്‌പെക്ടസ്‌ (ഡിആര്‍എച്ച്‌പി) സമര്‍പ്പിക്കണം എന്ന്‌ വ്യവസ്ഥയുണ്ട്‌. കമ്പനിയെ സംബന്ധിക്കുന്ന സാമ്പത്തിക കാര്യങ്ങളുടെ മാത്രമല്ല സാമ്പത്തിക ഇതര കാര്യങ്ങളുടെയും ഏറ്റവും മികച്ച സ്രോതസ്സാണ്‌ ഈ ഡോക്യുമെന്റ്‌. ഇത്‌ വായിക്കുന്നത്‌ കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ സഹായിക്കും.

2. പ്രവര്‍ത്തന ചരിത്രം പരിശോധിക്കുക

ഐപിഒയില്‍ നിക്ഷേപം നടത്തുന്നതിന്‌ മുമ്പ്‌ കമ്പനിയ്‌ക്ക്‌ സാന്നിദ്ധ്യമുള്ള വിപണിയിലെ വളര്‍ച്ചാ അവസരങ്ങള്‍, കമ്പനിയുടെ സ്ഥാനം, മത്സരക്ഷമത, മാനേജ്‌മെന്റിന്റെ ട്രാക്‌ റെക്കോര്‍ഡ്‌, പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം ( ഐപിഒയ്‌ക്ക്‌ മുമ്പും ശേഷവും), പ്രൈവറ്റ്‌ ഇക്വിറ്റി പങ്കാളിത്തം പോലുള്ള കാര്യങ്ങളും നിക്ഷേപകര്‍ പരിഗണിക്കണം. കമ്പനിയുടെ ലാഭം, വരുമാനം, വളര്‍ച്ച, മൂലധന ഘടന, വരുമാന അനുപാതം എന്നിവയും വിലയിരുത്തണം.

ADVERTISEMENT

ഒരു പുതിയ ലിസ്റ്റിങിന്റെ സാമ്പത്തികകാര്യങ്ങള്‍ വിശകലനം ചെയ്യന്നത്‌ അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും മുന്‍കാല പ്രവര്‍ത്തന ചരിത്രം മനസിലാക്കാനും ഒരാളുടെ കഴിവിന്‌ അനുസരിച്ച്‌ സാമ്പത്തിക പ്രസ്‌താവനകള്‍ മനസിലാക്കാനും ശ്രമിക്കുക.

3. സാധ്യതകള്‍ വിലയിരുത്തുക

നിക്ഷേപകരില്‍ നിന്നും ഐപിഒയ്‌ക്കുള്ള ആവശ്യകത മനസിലാക്കുക എന്നത്‌ ഒരു ഐപിഒ തിരഞ്ഞെടുക്കുമ്പോള്‍ വളരെ പ്രധാനമാണ്‌. മാത്രമല്ലഓഹരികള്‍ ന്യായമായ വിലയ്‌ക്ക്‌ ലഭ്യമാണോ എന്ന്‌ വിലയിരുത്തുകയും വേണം.

വിദഗ്‌ധരുടെ അഭിപ്രായത്തില്‍, സവിശേഷമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതും പ്രവര്‍ത്തന മേഖലയില്‍ നേതൃനിരയിലുള്ളതും ലിസ്റ്റിങ്‌ ദിനത്തിലെ നേട്ടത്തിനും അപ്പുറം ദീര്‍ഘകാലയളവില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ സാധ്യത ഉള്ളതുമായ കമ്പനികളുടെ ഐപിഒ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

എപ്പോഴാണ്‌ ഐപിഒകളില്‍ നിക്ഷേപിക്കേണ്ടത്‌ ?

ഐപിഒയ്‌ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കണം. സാധാരണയായി സ്റ്റോക്‌ ബ്രോക്കറില്‍ നിന്നും ഈ ഫോമുകള്‍ സൗജന്യമായി ലഭിക്കും.

നിക്ഷേപകര്‍ക്ക്‌ ഓണ്‍ലൈന്‍ സ്‌റ്റോക്‌ ബ്രോക്കര്‍മാര്‍ വഴി ഐപിഒയ്ക്ക് വേണ്ടി ഓണ്‍ലൈനായും അപേക്ഷിക്കാം.

പല സന്ദര്‍ഭങ്ങളിലും ഒരു ഐപിഒയ്‌ക്ക്‌ അപേക്ഷിക്കുക എന്നത്‌ സമയബന്ധിതമായ ഒരു നിക്ഷേപമാണ്‌ .

ഐപിഒയില്‍ അലോട്ട്‌മെന്റ്‌ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ നിരാശപ്പെടേണ്ടതില്ല. ലിസ്റ്റ്‌ ചെയ്‌തതിന്‌ ശേഷം ഓഹരി വിലയില്‍ തിരുത്തല്‍ ഉണ്ടാകുന്ന സമയം നിക്ഷേപത്തിന്‌ മികച്ചതാണ്‌, ഈ അവസരം ഉപയോഗപ്പെടുത്താം. വിപണിയിലെ ഉയര്‍ന്ന ആവശ്യകത കാരണം ചില ഐപിഒകള്‍ അനുവദിച്ചു കിട്ടുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.

മിക്ക ഐപിഒകളിലും ചെറുകിട നിക്ഷേപകര്‍ക്ക്‌ വേണ്ടി നീക്കിവെച്ചിരിക്കുന്ന വിഹിതം കുറവായിരിക്കും. അധിക വിതരണം ചെയ്യപ്പെട്ട ഐപിഒകളാണെങ്കിൽ അലോട്‌മെന്റ്‌ സാധ്യത വളരെ കുറവായിരിക്കും. അതായത് ഐപിഒയില്‍ നിക്ഷേപിക്കുമ്പോള്‍ എടുക്കുന്ന റിസ്‌കിന്‌ ലഭിക്കുന്ന പ്രതിഫലം വളരെ കുറവായിരിക്കും. അതിനാല്‍ പൊതുവായുള്ള അഭിപ്രായത്തിന്‌ പിന്നാലെ പോകാതെ സ്വന്തമായി ഗവേഷണം നടത്തി വേണം നിക്ഷേപ തീരുമാനം എടുക്കുന്നത്‌. 

English Summary: How to Invest in IPO