സമ്മിശ്രമായ വിപണിസാഹചര്യങ്ങളിൽ ഇന്നും നിഫ്റ്റി മുന്നേറ്റത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിലെ കയറ്റിറക്കങ്ങളും, യൂറോപ്യൻ വിപണിയിലെ ആരംഭ സൂചനകളും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. അമേരിക്കൻ വിപണി നാളെ അവസാനിക്കുന്ന രണ്ടു ദിവസത്തെ ഫെഡ് റിസർവിന്റെ പോളിസി മീറ്റിങിലെ തീരുമാനങ്ങൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മിശ്രമായ വിപണിസാഹചര്യങ്ങളിൽ ഇന്നും നിഫ്റ്റി മുന്നേറ്റത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിലെ കയറ്റിറക്കങ്ങളും, യൂറോപ്യൻ വിപണിയിലെ  ആരംഭ സൂചനകളും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. 

അമേരിക്കൻ വിപണി 

ADVERTISEMENT

നാളെ അവസാനിക്കുന്ന രണ്ടു ദിവസത്തെ ഫെഡ് റിസർവിന്റെ പോളിസി മീറ്റിങിലെ തീരുമാനങ്ങൾക്കായി  കാത്തിരിക്കുകയാണ്  അമേരിക്കൻ വിപണിക്കൊപ്പം  ലോക  വിപണിയും.

നിഫ്റ്റി 

വിപണിയുടെ കയറ്റിറക്കങ്ങൾക്കൊടുവിൽ  ബാങ്കിങ്, മെറ്റൽ മേഖലകളിലെ ലാഭമെടുക്കലിന്റെ  സ്വാധീനത്തിൽ  നിഫ്റ്റി  നേരിയ  നഷ്ടത്തിൽ വ്യാപാരം  അവസാനിപ്പിച്ചുവെങ്കിലും  14900 പോയിന്റിന്  മുകളിൽ നില നിന്നത് വിപണിക്ക്  അനുകൂലമാണ്. 14800  പോയിന്റിൽ സപ്പോർട് ലഭ്യമാകുന്ന നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസ് 15100  പോയിന്റിലാണ്. ബാങ്ക്  നിഫ്റ്റിയുടെ  പ്രകടനം നിഫ്റ്റിക്ക്  നിർണായകമാണ്.  

ഇന്ന്  ബാങ്കിങ്, മെറ്റൽ മേഖലകളിൽ  വാങ്ങൽ നടന്നേക്കാം.  ഐ ടി, റിയാൽറ്റി, സിമന്റ്, പേപ്പർ മേഖലകൾക്കൊപ്പം, ഓട്ടോ, എഫ് എം സി ജി, ഇൻഫ്രാ ഓഹരികളും  ശ്രദ്ധിക്കുക. ബി പി സി എൽ, ഐ ഒ സി, ബി ഇ എൽ, റിലയൻസ്, ഐ സി ഐ സി ഐ  ബാങ്ക്, ഭാരത് ഫോർജ്, ജെഎസ്ഡബ്ലിയു എനർജി, അദാനിപവർ, ഡേറ്റമാറ്റിക്സ്, എയ്‌ഡൽവെയ്‌സ്, ഫോർട്ടിസ്  ഹെൽത് കെയർ,  ഗോദ്‌റെജ്‌ ഇൻഡസ്ട്രീസ്  മുതലായ ഓഹരികൾക്കൊപ്പം  ഇന്നലെ വീഴ്ച നേരിട്ട  ബജാജ്  ഫിനാന്‍സ്, ഗെയിൽ, ഹാവെൽസ്, എൽ& ടി, ഹീറോ മുതലായ ഓഹരികളും ശ്രദ്ധിക്കുക.

ADVERTISEMENT

ഐപിഒ

കല്യാണിന്റെ  ഐപിഓ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. നാളെ കൂടി ഓഹരിക്കായി അപേക്ഷിക്കാവുന്നതാണ്.  നാസാര ടെക്‌നോളജീസിന്റെയും  സൂര്യോദയ്‌  സ്‌മോൾ  ഫൈനാൻസ്  ബാങ്കിന്റെയും  ഐപിഓ  ഇന്ന് ആരംഭിക്കുന്നത് ശ്രദ്ധിക്കുക.  ഇരു ഓഹരികളും നിക്ഷേപത്തിന്  പരിഗണിക്കാം. രാകേഷ്  ജുൻജുൻവാല  പിന്തുണക്കുന്ന നാസാര ടെക്‌നോളജീസിന്റെ ഓഹരി വില 1100-1101 രൂപയും 582  കോടിരൂപ സമാഹരിക്കുന്ന  സൂര്യോദയ്‌ സ്‌മോൾ  ഫൈനാൻസ് ബാങ്കിന്റെ  പ്രൈസ് ബാൻഡ്  303-305 രൂപയുമാണ്. 

എണ്ണ

ഫോസിൽ എനർജി ഉപഭോഗം കുറക്കുന്നതിനായുള്ള അമേരിക്കൻ പ്രസിഡന്റ്  ജോ ബൈഡന്റെ ‘’9 പോയിന്റ് പ്ലാൻ’’ എണ്ണ ഉത്പാദനം  കുറക്കുകയും , വിലഉയർത്തുകയും ചെയ്യുന്നതിനനുകൂലമാണെന്നത്  രാജ്യാന്തര  വിപണിയിൽ എണ്ണ വില ഇനിയും  ഉയരാനിടയാകും. 70 ഡോളറിന്  മുകളിൽ  ക്രമപ്പെട്ടാൽ ക്രൂഡ് വില അടുത്ത നിലയിലേക്കുള്ള  മുന്നേറ്റം  ആരംഭിക്കും.70 ഡോളറിലെ  ലാഭമെടുക്കലാണ്  ക്രൂഡിന്റെ ഏക  തടസ്സം

ADVERTISEMENT

രാജ്യാന്തര സ്വർണ വില ഔൺസിന്  1730  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്നത് അടുത്ത കുതിപ്പിനാധാരമായേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.