രാജ്യാന്തര ഘടകങ്ങളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി ഇന്ന് ഒരു പോസിറ്റിവ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു.അമേരിക്കയിൽ ഡൗ ജോൺസ്‌ മുന്നേറ്റം നേടിയതും ഏഷ്യൻ വിപണികളുടെ മോശമല്ലാത്ത തുടക്കവും ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.അതേസമയം ലാഭമെടുക്കലും , കോവിഡ് ഭീതിയും വിപണിക്ക് ഭീഷണിയാണ്. അമേരിക്കൻ വിപണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര  ഘടകങ്ങളുടെ പിന്തുണയിൽ  ഇന്ത്യൻ വിപണി ഇന്ന് ഒരു പോസിറ്റിവ്  ഓപ്പണിങ് പ്രതീക്ഷിക്കുന്നു. അമേരിക്കയിൽ ഡൗ  ജോൺസ്‌  മുന്നേറ്റം നേടിയതും ഏഷ്യൻ വിപണികളുടെ  മോശമല്ലാത്ത തുടക്കവും  ഇന്ത്യൻ  വിപണിക്കും അനുകൂലമാണ്. അതേസമയം ലാഭമെടുക്കലും, കോവിഡ് ഭീതിയും  വിപണിക്ക്  ഭീഷണിയാണ്.

അമേരിക്കൻ  വിപണി ഇന്നലെ

ADVERTISEMENT

ഡൗ ജോൺസ്‌ സൂചിക റെക്കോർഡ്  ഉയരം സ്വന്തമാക്കിയ  ഇന്നലെ  നാസ്ഡാകും  എസ് &പി യും   നഷ്ടത്തിലാണ്  വ്യാപാരം  അവസാനിപ്പിച്ചത്. സൂയസ്  കനാലിലെ  തടസം  മാറുന്നതും  ഡോളറിന്റെ  മുന്നേറ്റവും ,ബോണ്ട് വരുമാനം ക്രമപ്പെടുന്നതും  അമേരിക്കൻ വിപണിക്ക് അനുകൂലമായപ്പോൾ ആർക്കെഗോസ് ക്യാപിറ്റൽ  മാനേജ്മെന്റിന്റെ  ലിക്വിഡേഷനും നിർബന്ധിത ബ്ലോക്ക് ഡീലുകളും ഇന്നലെയും അമേരിക്കൻ വിപണിക്ക് പ്രത്യേകിച്ച്  ബാങ്കിങ് ഓഹരികളുടെ  പതനത്തിന്  കാരണമായത്  വിപണിക്ക് തളർച്ചയായി.  ക്രെഡിറ്റ് സ്വിസ് 13.63 % നഷ്ടം രേഖപ്പെടുത്തി.   

നിഫ്റ്റി 

മൂന്ന് വിപണി ദിനങ്ങൾ  മാത്രമുള്ള പ്രാധാന്യമുള്ള വിപണി സംഭവങ്ങൾ ഒന്നുമില്ലാത്ത  ഈ ആഴ്ച  അമേരിക്കൻ വിപണി ചലനങ്ങൾ തന്നെയാവും ഇന്ത്യൻ  വിപണിയെ  നയിക്കുക.  മുന്നേറ്റത്തോടെ   വെള്ളിയാഴ്ച  വ്യാപാരം  അവസാനിപ്പിച്ച  നിഫ്റ്റിക്ക്  ഇന്നും  മുന്നേറ്റ  സാധ്യതയുണ്ടെങ്കിലും ഉയരുന്ന  കോവിഡ്  കണക്കുകൾക്കിടയിൽ ഇന്ത്യൻ വിപണി  ചാഞ്ചാട്ട ഭീതിയിൽ തന്നെയാണ്. 14600 പോയിന്റിന്  മുകളിൽ  പോകാനായാൽ  നിഫ്റ്റിയുടെ  അടുത്ത  റെസിസ്റ്റൻസ്  14900 പോയിന്റിലും 15100 പോയിന്റിലുമാണ്. 14400 പോയിന്റിലെ  പിന്തുണ നഷ്ടപ്പെട്ടാൽ നിഫ്റ്റിയുടെ  അടുത്ത  പ്രധാന  സപ്പോർട്ട്  14270  പോയിന്റിലാണ്. 

എഫ്എംസിജി, ഫാർമ, പൊതുമേഖല  ഓഹരികൾ , റിയൽറ്റി, സിമന്റ് മേഖലകൾ ശ്രദ്ധിക്കുക. ബാങ്ക് നിഫ്റ്റിയുടെ  അടുത്ത റെസിസ്റ്റൻസ്  33560 പോയിന്റിലും, 33800 പോയിന്റിലുമാണ്. 33100 പോയിന്റിൽ  മികച്ച പിന്തുണ  ലഭ്യമാകുന്നത് ഇന്ന്  ബാങ്കിങ്  ഓഹരികൾക്ക്  അനുകൂലമാണ്. എസ്ബിഐ കാർഡ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഓഎൻജിസി, ബിപിസിഎൽ, ടാറ്റ  സ്റ്റീൽ , എൻഎംഡിസി, ജെഎസ്ഡബ്ലിയു  സ്റ്റീൽ, അദാനി  ട്രാൻസ്മിഷൻസ് , അദാനി പവർ, ലുമാക്സ്  ഓട്ടോ, വാസ്കോൺ എഞ്ചിനിയേഴ്സ്, മുഖന്ദ്‌ മുതലായ  ഓഹരികളും  ശ്രദ്ധിക്കുക.   

ADVERTISEMENT

ഉയരുന്ന  കോവിഡ് കണക്കുകൾ 

ഇന്ത്യയിലെ കോവിഡ്  ബാധിതരുടെ  എണ്ണത്തിലുണ്ടാകുന്ന  വർദ്ധന ആശങ്ക  നൽകുന്നു. ശനിയാഴ്ച  62000 പേർക്കും  ഞായറാഴ്ച 68000 പേർക്കും പുതുതായി കോവിഡ്  സ്ഥിരീകരിച്ചത് കൂടുതൽ  മോശം  വാർത്തകൾക്കും  ഈ  ആഴ്ച  സാധ്യതയേറ്റുന്നു.

വാഹന വിൽപ്പന കണക്കുകൾ

ഒന്നാം തീയതി പുറത്ത് വരുന്ന വാഹന വിൽപ്പന ക്കണക്കുകൾ മുന്നിൽ കണ്ട് ഓട്ടോ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്‌. ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര, ടിവിഎസ്, ഐഷർ, ബജാജ് ഓട്ടോ എന്നിവ ശ്രദ്ധിക്കുക.

ADVERTISEMENT

ലിസ്റ്റിങ് 

മൊബൈൽ ഗെയിമിങ് കമ്പനിയായ  നസാര  ടെക്‌നോളജീസിന്റെ  ലിസ്റ്റിങ് ഇന്നാണ്.  രാകേഷ്  ജുൻജുൻ വാലയുടെ  പിന്തുണ ഓഹരിക്ക് ലിസ്റ്റിങ് ദിനത്തിൽ  അനുകൂലമാകുമെന്ന് കരുതുന്നു.

സൂയസ്  കനാൽ

സൂയസ്  കനാലിലെ  തടസ്സം മാറുന്നത്  എണ്ണക്ക്  അനുകൂല  സാഹചര്യമൊരുക്കിയപ്പോൾ, സ്വർണം   ഇന്നലെ  തിരുത്തലിന്  വിധേയമായി.  സ്വർണ വില 1700 ഡോളറിനും 1750 ഡോളറിനുമിടയിൽ ക്രമപ്പെടുമ്പോൾ ക്രൂഡിന് മുന്നേറ്റ സാധ്യത  കാണുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.