രാജ്യാന്തര വിപണി പിന്തുണയിൽ ഇന്ന് നേട്ടത്തോടെയുള്ള ആരംഭം പ്രതീക്ഷിക്കുന്ന ഇന്ത്യൻ വിപണിക്ക് കോവിഡ് സംഖ്യകളും, ഉയർന്ന വിലകളിലെ ലാഭമെടുക്കലും വിനയായേക്കാം. മികച്ച അമേരിക്കൻ പാദ ഫല പ്രഖ്യാപനങ്ങളുടെ ആവേശം ലോക വിപണിയിൽ പ്രതിഫലിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ഐ ടി, ബാങ്കിങ് മേഖലകളുടെ ചലനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര  വിപണി പിന്തുണയിൽ ഇന്ന് നേട്ടത്തോടെയുള്ള ആരംഭം പ്രതീക്ഷിക്കുന്ന ഇന്ത്യൻ വിപണിക്ക് കോവിഡ് സംഖ്യകളും, ഉയർന്ന  വിലകളിലെ ലാഭമെടുക്കലും വിനയായേക്കാം. മികച്ച അമേരിക്കൻ  പാദ ഫല പ്രഖ്യാപനങ്ങളുടെ  ആവേശം ലോക വിപണിയിൽ പ്രതിഫലിക്കുന്നത്  ഇന്ത്യൻ  വിപണിക്കും അനുകൂലമാണ്. ഐ ടി, ബാങ്കിങ് മേഖലകളുടെ ചലനങ്ങൾ ഇന്ന് വിപണിയെ നിയന്ത്രിക്കും.

നിഫ്റ്റി 

ADVERTISEMENT

ആഴ്ചയിലെ ആദ്യദിനത്തിലെ  വീഴ്ചക്കും, രണ്ടാം ദിനത്തിലെ റിക്കവറിക്കും ഒരു ദിവസത്തെ  ഇടവേളക്കും ശേഷം ഇന്ന്  അനുകൂല  രാജ്യാന്തര   ഘടകങ്ങൾക്കൊപ്പം  ആഭ്യന്തര  പ്രതികൂല ഘടകങ്ങൾക്കിടയിലുമാണ്  ഇന്ന്  വിപണി ആരംഭിക്കുന്നത്. കോവിഡ് സംഖ്യകൾ ഇനിയും  പിടിതരാത്തതും, അദാനിക്കെതിരെയുള്ള അമേരിക്കൻ  വിപണി  നടപടികളും, ഇന്നും  ഇന്ത്യൻ വിപണിക്ക് പ്രശ്നമായേക്കം. നേട്ടത്തിലാരംഭിക്കാനായാൽ  വിപണിയിൽ ലാഭമെടുക്കൽ പ്രതീക്ഷിക്കാം. 14265, 14400 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ വിശ്വസനീയമായ പിന്തുണമേഖലകൾ. ബാങ്ക് നിഫ്റ്റിക്ക് 31000 പോയിന്റിൽ  ലഭിക്കുന്ന പിന്തുണ കുതിപ്പിന് കളമൊരുക്കിയേക്കാം.

ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, സ്റ്റീൽ മേഖലകൾ ഇന്ന്  ശ്രദ്ധിക്കുക. ബാങ്കിങ്ങിലെ  റിക്കവറി  വിപണിക്ക് അധിക മുന്നേറ്റം നൽകിയേക്കാമെന്നും കരുതുന്നു. ഇൻഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, മൈൻഡ്ട്രീ, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്,  മതേഴ്‌സൺ സുമി, ഷിപ്പിംഗ് കോർപറേഷൻ, ജെഎസ്ഡബ്ലിയു   സ്റ്റീൽ, യുപിഎൽ , ബയേർ ക്രോപ് സ്, ഭാരതി  എയർടെൽ, ഡിഎൽഎഫ് മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക.

ഇൻഫോസിസ് 'ബൈ ബാക്ക്' @1750

ഇൻഫോസിസ് മോശമല്ലാത്ത  നാലാം പാദ ഫലപ്രഖ്യാപനമാണ്  ഇന്നലെ നടത്തിയത് ഡോളർ  വരുമാനത്തിലും ,ഓർഡർ  നേട്ടത്തിലും  മുന്നിട്ട് നിന്ന  കമ്പനി 5078  കോടിയുടെ അറ്റാദായം നേടിയെങ്കിലും  മുൻ പാദത്തിൽ നിന്നും പിന്നോട്ട് പോയത് വിനയാണ്. വരുമാനത്തിലും, എബിറ്റ് മാർജിനിലും വന്ന കുറവ് .പുത്തൻ  ഓർഡറുകൾ   നികത്തുമെന്ന്  കരുതുന്നു. എങ്കിലും  1750 രൂപ പരമാവധി വിലയിട്ട ഓഹരി  ബൈ‌  ബാക്ക്  പ്രഖ്യാപനം  ഇന്ന് വിപണിക്ക്  തന്നെ  അനുകൂലമായേക്കാം..

ADVERTISEMENT

ഇന്നത്തെ  ഫല പ്രഖ്യാപനങ്ങൾ

മൈൻഡ് ട്രീ, വിപ്രോ, ബ്ലൂ ബ്ലെൻഡ്സ് ഇന്ത്യ, ടിൻപ്ലേറ്റ് , ഹാഥ് വേ ഭവാനി, എംഎംടിസി,   ഡെൻ  നെറ്റ് വർക്സ്, മുതലായ  കമ്പനികൾ  ഇന്ന് അവസാന പാദ ഫലങ്ങൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക. എച്ച്ഡിഎഫ്സി ബാങ്ക് നാളെ ഫലപ്രഖ്യാപനം  നടത്തുന്നത്  മുൻ  നിർത്തി  ഇന്ന്  ബാങ്കിങ് ഓഹരികളിൽ നിക്ഷേപം  പരിഗണിക്കാവുന്നതാണ്.

അദാനി  

മ്യാന്മാർ ഭരണകൂടത്തിന് പണം നൽകിയെന്ന കാരണത്തിന്  അദാനി  പോർട്ടിനെ  എസ് & പി സൂചികയിൽ  നിന്നും  ഒഴിവാക്കിയ  നടപടി  അദാനി ഓഹരികൾക്ക്   ഇന്ന്  തിരുത്തൽ  നൽകിയേക്കാം . ഓഹരി അമേരിക്കൻ വിപണിയിൽ  ഇന്നലെ  തന്നെ  വീണത്  ശ്രദ്ധിക്കുക. തിരുത്തലിൽ  ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം..

ADVERTISEMENT

എണ്ണ, സ്വർണം

സ്വർണം ഔൺസിന്  1740  ഡോളർ  നിരക്കിൽ  ക്രമപ്പെട്ടത് അടുത്ത  കുതിപ്പിന് മുന്നോടിയായിട്ടാണെന്ന്  കരുതുന്നു. 1760 ഡോളർ  കടന്നാൽ പിന്നെ  1780 ഡോളറാണ് സ്വർണത്തിന്റെ  ലക്‌ഷ്യം. 

യുഎസ്  എണ്ണ ശേഖരത്തിലെ  വർധനയുടെയും, രാജ്യാന്തര വിപണിയിലെ  വർദ്ധിക്കുന്ന  ആവശ്യകതയുടെയും പിൻബലത്തിൽ ഇന്നലെ 5% മുന്നേറിയ  ക്രൂഡ്  വില ഇന്നും  മുന്നേറിയേക്കാം. ബ്രെന്റ്  ക്രൂഡ്  ഇന്ന് 68 ഡോളർ ലക്ഷ്യമിട്ടേക്കാം. ഓഎൻജിസി ഇന്ന്  നേട്ടമുണ്ടാക്കിയേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.