കോവിഡ് വ്യാപനത്തിന്റെയും, നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തിൽ ആരംഭിച്ചേക്കാം. വിപണിയുടെ പ്രതീക്ഷക്കൊപ്പം ഉയരാത്ത നാലാം എച്ച്ഡി എഫ് സി ബാങ്കിന്റെ പാദ ഫലപ്രഖ്യാപനവും ഇന്ന് ഇന്ത്യൻ വിപണിക്ക് ബാധ്യതയായേക്കാം.. ഇന്ന് അമേരിക്കൻ സൂചിക ഫ്യൂച്ചറുകളും , ജാപ്പനീസ് വിപണിയും

കോവിഡ് വ്യാപനത്തിന്റെയും, നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തിൽ ആരംഭിച്ചേക്കാം. വിപണിയുടെ പ്രതീക്ഷക്കൊപ്പം ഉയരാത്ത നാലാം എച്ച്ഡി എഫ് സി ബാങ്കിന്റെ പാദ ഫലപ്രഖ്യാപനവും ഇന്ന് ഇന്ത്യൻ വിപണിക്ക് ബാധ്യതയായേക്കാം.. ഇന്ന് അമേരിക്കൻ സൂചിക ഫ്യൂച്ചറുകളും , ജാപ്പനീസ് വിപണിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തിന്റെയും, നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തിൽ ആരംഭിച്ചേക്കാം. വിപണിയുടെ പ്രതീക്ഷക്കൊപ്പം ഉയരാത്ത നാലാം എച്ച്ഡി എഫ് സി ബാങ്കിന്റെ പാദ ഫലപ്രഖ്യാപനവും ഇന്ന് ഇന്ത്യൻ വിപണിക്ക് ബാധ്യതയായേക്കാം.. ഇന്ന് അമേരിക്കൻ സൂചിക ഫ്യൂച്ചറുകളും , ജാപ്പനീസ് വിപണിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തിന്റെയും, നിയന്ത്രണങ്ങളുടെയും  പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി  ഇന്ന് നഷ്ടത്തിൽ ആരംഭിച്ചേക്കാം. വിപണിയുടെ  പ്രതീക്ഷക്കൊപ്പം ഉയരാത്ത എച്ച്ഡി എഫ് സി  ബാങ്കിന്റെ നാലാം പാദ ഫലപ്രഖ്യാപനവും വിപണിക്ക്  ബാധ്യതയായേക്കാം. ഇന്ന് അമേരിക്കൻ സൂചിക ഫ്യൂച്ചറുകളും, ജാപ്പനീസ്  വിപണിയും  നഷ്ടത്തിൽ   വ്യാപാരം ആരംഭിച്ചപ്പോൾ മറ്റെല്ലാ ഏഷ്യൻ  വിപണികളും  നേട്ടത്തോടെയാണ്  വ്യാപാരം ആരംഭിച്ചത്. ബാങ്ക് നിഫ്റ്റി  ഇന്ന്  വില്പന സമ്മർദ്ധം നേരിട്ടേക്കാം.

മികച്ച യു എസ്  റീറ്റെയ്ൽ  വില്പനക്കണക്കുകളും,  മികച്ച  ജോബ് ഡേറ്റയും, ഏണിങ് റിപ്പോർട്ടുകളും അമേരിക്കൻ  വിപണിക്കൊപ്പം ലോക വിപണിക്ക്  തന്നെയും   കഴിഞ്ഞ വാരത്തിൽ തുണയായി. മികച്ച ആദ്യപാദ ഫലപ്രഖ്യാപനങ്ങളും,  ജോബ്  ഡേറ്റയും, 1.60ശതമാനത്തിന്  താഴെ ക്രമപ്പെടുന്ന  ബോണ്ട് വരുമാനവും  അമേരിക്കൻ  വിപണിക്ക്  ഈ ആഴ്ചയും  അനുകൂല തരംഗമൊരുക്കിയേക്കും. 

ADVERTISEMENT

നിഫ്റ്റി 

കോവിഡിന്റെ രണ്ടാം തരംഗഭീഷണിയിൽ  തകർച്ചയോടെ കഴിഞ്ഞ വാരം വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി  രാജ്യാന്തര  വിപണിയുടെ  പിൻബലത്തിൽ പാതിനഷ്ടം  നികത്തിയെങ്കിലും  വെള്ളിയാഴ്ചത്തെ അവസാന മണിക്കൂറിലെ ലാഭമെടുക്കൽ വിപണിയിലെ വിൽപന  സമ്മർദത്തെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വാരത്തിൽ  ഇന്ത്യൻ വിപണി  മാത്രമാണ്  വൻ നഷ്ടം  രേഖപ്പെടുത്തിയത്. ഐടി  ഭീമന്മാരായ   ടിസിഎസിന്റെയും , ഇൻഫോസിസിന്റെയും  വിപണിയുടെ  പ്രതീക്ഷക്കൊപ്പം  ഉയരാത്ത  റിസൾട്ടുകളും  ഇന്ത്യൻ  വിപണിയുടെ  താളം തെറ്റിച്ചു . എങ്കിലും  രാജ്യാന്തര  പിന്തുണയിലും മികച്ച  നാലാം  പാദ  ഫല പ്രഖ്യാപനങ്ങളുടെ  ചുവട്  പിടിച്ചും  ഇന്ത്യൻ  വിപണി  ഈ  ആഴ്ചയിലും  പിടിച്ചു  നിൽക്കുമെന്ന്  കരുതുന്നു. 

വെള്ളിയാഴ്ച   14700 പോയിന്റിൽ  വീണ  നിഫ്റ്റി ഇന്നും സമ്മർദ്ദം നേരിട്ടേക്കും.14400, 14300, പോയിന്റുകളിൽ  നിഫ്റ്റി  ഇന്ന്  പിന്തുണ  പ്രതീക്ഷിക്കുന്നു. ഫാർമ  മാത്രമാണ്  കഴിഞ്ഞ  വാരത്തിൽ  മുന്നേറ്റം  രേഖപ്പെടുത്തിയത്. മെറ്റൽ, ഓട്ടോ, എഫ്എംസിജി , ഐടി, സിമന്റ് മേഖലകളും ഭേദപ്പെട്ട  പ്രകടനമാണ്  കാഴ്ചവെച്ചത്. ഫാർമ, ഐടി, എഫ്എംസിജി, ഇൻഫ്രാ, സിമന്റ്, പൊതുമേഖല എന്നിവ  ശ്രദ്ധിക്കുക.  ഭാരതി  എയർടെൽ, അഗ്രോടെക് ഫുഡ്സ്, ഐസിഐസിഐ  ബാങ്ക്, എസിസി, ഡെൻ  നെറ്റ് വർക്സ്, മൈൻഡ് ട്രീ  ഓഹരികൾ  ശ്രദ്ധിക്കുക.

കോവിഡ് പരിഭ്രാന്തി

ADVERTISEMENT

കോവിഡ് വ്യാപനത്തിൽ  ഒന്നാം  സ്ഥാനത്ത്  നിൽക്കുന്ന  ഇന്ത്യയുടെ  വ്യാവസായികോല്പാദനവും മറ്റും വീഴ്ച്ച  കാണിക്കുമ്പോഴും ജിഡിപി  വളർച്ച  കാണിക്കുമെന്ന  സർക്കാരിന്റെയും , ഐഎംഎഫ്  അടക്കമുള്ള ഇതര  രാജ്യാന്തര  സ്ഥാപനങ്ങളുടെയും പ്രഖ്യാപനങ്ങളിൽ  വിപണിക്ക് സംശയമുള്ളത്  ഒരു തിരുത്തലിന്  സാധ്യതയേറ്റുന്നു. കഴിഞ്ഞ  കോവിഡ്  വീഴ്ചയിലും  നേട്ടമുണ്ടാക്കിയ   ഐടി, ഫാർമ, ടെലികോം മേഖലകൾക്കൊപ്പം  മെറ്റൽ, അഗ്രോ, ഇൻഫ്രാ , പൊതുമേഖല  ഓഹരികൾ  കൂടുതലായും പോർട്ട്ഫോളിയോകളിൽ  പരിഗണിക്കുക. 

ഫലപ്രഖ്യാപനങ്ങൾ

എച്ഡിഎഫ്സി  ബാങ്കിന്  മൂന്നാം പാദത്തിലെ  അറ്റാദായത്തിനൊപ്പം എത്താനായില്ലെങ്കിലും  18% നേട്ടത്തോടെ  8186 കോടി രൂപ നേടാനായത്  ആശ്വാസമാണ്. ബാങ്കിങ്   ഓഹരികൾ  അടുത്ത  തിരുത്തലിൽ  പരിഗണിക്കാം. എസിസി, ഐസിഐസിഐ പ്രുഡൻഷ്യൽ, ബജാജ്  കൺസ്യൂമർ, ക്രിസിൽ, ശ്രീ ചക്ര സിമന്റ്, അജിയോ  പേപ്പർ  മുതലായ  കമ്പനികൾ  ഇന്ന് റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക.

ലിസ്റ്റിങ്   

ADVERTISEMENT

മാക്രോ  ടെക് ഇന്ന്  ലിസ്റ്റ് ചെയ്യുന്നത്  ശ്രദ്ധിക്കുക. 486 രൂപ പ്രകാരം  2500 കോടി രൂപ സമാഹരിച്ച  ഓഹരി  ഇന്ന് ഒരു പതിഞ്ഞ  തുടക്കം നേടിയേക്കാം.

സ്വർണം, ക്രൂഡ്

വെള്ളിയാഴ്ച  ഇവിടെ പ്രതിപാദിച്ചത്  പോലെ തന്നെ  രാജ്യാന്തര  വിപണിയിൽ  1780 ഡോളറിന്  മുകളിൽ പോയി. ഇന്ന് ഇടിവ് നേരിട്ടാലും 1760  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്ന  സ്വർണം  അടുത്ത  കുതിപ്പോടെ  ഔൺസിന്  1800 ഡോളർ കടന്നേക്കും.

ക്രൂഡ്  ഓയിൽ  വില  ബാരലിന്  67 ഡോളറിന്റെ  ചുറ്റുവട്ടത്ത്  ക്രമപ്പെടുന്നത്  അടുത്ത  മുന്നേറ്റത്തിന്  വിത്തിട്ടേക്കാം

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.