അമേരിക്കൻ സൂചികകൾ ഇന്നലെ മുന്നേറിയത് ഇന്ന് ഏഷ്യൻ സൂചികകൾക്ക് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. എസ് ജി എക്സ് നിഫ്റ്റി 14,800 പോയിന്റിന് മുകളിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. മികച്ച ജോബ് ഡേറ്റയും, ഡൗ ജോൺസിന്റ റെക്കോർഡ് കുതിപ്പും ഇന്നലെ പുറത്തു വന്ന ജോബ് ഡേറ്റയുടെ

അമേരിക്കൻ സൂചികകൾ ഇന്നലെ മുന്നേറിയത് ഇന്ന് ഏഷ്യൻ സൂചികകൾക്ക് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. എസ് ജി എക്സ് നിഫ്റ്റി 14,800 പോയിന്റിന് മുകളിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. മികച്ച ജോബ് ഡേറ്റയും, ഡൗ ജോൺസിന്റ റെക്കോർഡ് കുതിപ്പും ഇന്നലെ പുറത്തു വന്ന ജോബ് ഡേറ്റയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ സൂചികകൾ ഇന്നലെ മുന്നേറിയത് ഇന്ന് ഏഷ്യൻ സൂചികകൾക്ക് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. എസ് ജി എക്സ് നിഫ്റ്റി 14,800 പോയിന്റിന് മുകളിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. മികച്ച ജോബ് ഡേറ്റയും, ഡൗ ജോൺസിന്റ റെക്കോർഡ് കുതിപ്പും ഇന്നലെ പുറത്തു വന്ന ജോബ് ഡേറ്റയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ സൂചികകൾ  ഇന്നലെ  മുന്നേറിയത്  ഇന്ന്  ഏഷ്യൻ  സൂചികകൾക്ക്  മികച്ച  തുടക്കമാണ്  നൽകിയിരിക്കുന്നത്. എസ് ജി എക്സ്  നിഫ്റ്റി  14,800  പോയിന്റിന്  മുകളിൽ വ്യാപാരം  നടക്കുന്നത്  ഇന്ത്യൻ  വിപണിക്കും  അനുകൂലമാണ്. 

ജോബ് ഡാറ്റയും, ഡൗ ജോൺസിന്റ കുതിപ്പും 

ADVERTISEMENT

ഇന്നലെ  പുറത്തു വന്ന  ജോബ്  ഡേറ്റയുടെ  പിന്തുണയിൽ  അടിസ്ഥാനമുറപ്പിച്ച  അമേരിക്കൻ വിപണി, ഇന്ന്  വരാനിരിക്കുന്ന ഏപ്രിൽ  മാസത്തിലെ  നോൺ ഫാം പേ റോൾ  കണക്കുകൾ  മികച്ചതായിരിക്കുമെന്ന അനുമാനത്തിൽ  വൻ കുതിപ്പ് .രേഖപ്പെടുത്തി.  തുടർച്ചയായ  നാലാമത്തെ  ആഴ്ചയും അമേരിക്കയിൽ തൊഴിലില്ലായ്മ  ക്ലെയിമിനായി  അപേക്ഷിക്കുന്നവരുടെ എണ്ണം  കുറയുകയാണ്. മുൻ ആഴ്ചയിൽ  590,000  ആളുകൾ ക്ലെയിമിനായി  അപേക്ഷ  നൽകിയപ്പോൾ  കഴിഞ്ഞ ആഴ്ചയിലെ  സംഖ്യ  498000   മാത്രമായിരുന്നു. അമേരിക്കൻ ബോണ്ട് വരുമാനത്തിലെ കുറവും  ഇന്നലെ  വിപണിക്ക്  അനുകൂല സാഹചര്യമൊരുക്കി, 

നിഫ്റ്റി 

ഇന്നലെയും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ  വ്യാപാരം ആരംഭിച്ച നിഫ്റ്റി മെറ്റൽ, ഐടി, ഓട്ടോ, എഫ്എംസിജി സെക്ടറുകളുടെ പിൻബലത്തിൽ അവസാന മണിക്കൂറുകളിൽ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലത്തിൽ 14700 പോയിന്റെന്ന  കടമ്പ കടന്ന് 14724-ൽ  വ്യാപാരം അവസാനിപ്പിച്ചത് ഇന്നും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 14600-14630 മേഖലയിൽ ആദ്യ പിന്തുണ ലഭ്യമാകുന്ന നിഫ്റ്റി 14770-14800 മേഖലയിലെ  കടമ്പ  കടന്നാൽ പിന്നെ 14900 പോയിന്റിലാണ് അടുത്ത റെസിസ്റ്റൻസ്.  

ഇന്നും  മെറ്റൽ, ഐടി, ഓട്ടോ ഓഹരികൾ മുന്നേറ്റം നേടിയേക്കും. ബാങ്കിങ്, ഫെർട്ടിലൈസർ, അഗ്രോ, എഫ്എംസിജി, ടെലികോം, പവർ , പൊതു മേഖല ഓഹരികളും ശ്രദ്ധിക്കുക. ഇന്നലെയും  കോപ്പർ   മുന്നേറ്റം നേടിയത്  ഈ ഓഹരികൾക്ക്  അനുകൂലമാണ്. പഞ്ചാസാര  ഓഹരികളും പരിഗണിക്കാം. എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ചോളമണ്ഡലം, അദാനി പവർ, ബ്ലൂസ്റ്റാർ,  റെയ്മണ്ട്, റിലയൻസ്, ടാറ്റ കൺസ്യൂമർ, ഐആർബി ഇൻഫ്രാ, സെൻസാർ ടെക്നോളജീസ്, ഓറിയോൻപ്രോ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ADVERTISEMENT

മൺസൂൺ

ജൂൺ ഒന്നിന് തന്നെ കേരള തീരത്ത്  ആരംഭിക്കുന്ന  ഇന്ത്യൻ മൺസൂൺ സാധാരണ  നിലയിലായിരിക്കുമെന്ന  ഐഎംഡിയുടെ റിപ്പോർട്ട് ഇന്ത്യൻ കാർഷിക രംഗത്തിന് ആശ്വാസമാണ്. ഫെർട്ടിലൈസർ കമ്പനികൾ ഇന്നലെ മികച്ച മുന്നേറ്റം നേടിയതും ശ്രദ്ധിക്കുക. വളം, കീടനാശിനി, ട്രാക്ടർ , വിത്ത്  കമ്പനികൾ നിക്ഷേപത്തിനായി പരിഗണിക്കുക. 

റിസൾട്ടുകൾ

ഹീറോ   മോട്ടോഴ്‌സ്  വിപണി   പ്രതീക്ഷകൾ   കടന്ന്  മുൻ  വർഷത്തിൽ  നിന്നും   40 % വർദ്ധനവോടെ  865  കോടി രൂപയുടെ  അറ്റാദായം  മികച്ച  മാർജിനിൽ  സ്വന്തമാക്കിയത്  ശ്രദ്ധിക്കുക. മുൻ വർഷത്തിൽ  നഷ്ടം രേഖപ്പെടുത്തിയ  ടാറ്റ കൺസ്യൂമറും, അദാനി പവറും  ഇന്നലെ ലാഭക്കണക്കുകൾ പുറത്തു വിട്ടപ്പോൾ അദാനി ട്രാൻസ്മിഷൻ വൻ ലാഭക്കണക്കുകൾ പുറത്തു വിട്ടപ്പോഴും വരുമാന  ശോഷണമുണ്ടായത്  ശ്രദ്ധിക്കുക. കോഫോർജും  ഇന്നലെ മികച്ച  കണക്കുകളാണ്  പുറത്തു  വിട്ടത്.

ADVERTISEMENT

ഇന്നത്തെ ഫലപ്രഖ്യാപനങ്ങൾ

എച്ച്ഡിഎഫ്സി, അൾട്രാ ടെക് സിമന്റ്, ഡാബർ, ചോളമണ്ഡലം, ജിഇ ഷിപ്പിംഗ്, ഗോദ്‌റെജ്‌ അഗ്രോ, നെരോലാക്, നാവിൻ ഫ്‌ളോറിൻ, പൊന്നി ഷുഗർ, സ്റ്റീൽ സ്ട്രിപ്പ്  വീൽസ് മുതലായ  കമ്പനികൾ ഇന്ന് ഫലപ്രഖ്യാപനം നടത്തുമ്പോൾ ഡിമാർട്ട്, ബന്ധൻ ബാങ്ക്, സിഎസ് ബി, ഡിസിബിബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, തൈറോ കെയർ, ശേഷസായീ പേപ്പർ മുതലായ  കമ്പനികൾ നാളെ ഫലപ്രഖ്യാപനം  നടത്തുന്നതും ശ്രദ്ധിക്കുക.

സ്വർണം കടമ്പ കടന്നു

അമേരിക്കൻ  ബോണ്ട് യീൽഡിന്റെ  പിന്തുണയിൽ ഇന്നലെ രാജ്യാന്തര സ്വർണ  വില 1800 ഡോളർ കടമ്പ കടന്ന്  മുന്നേറിയത്  ശ്രദ്ധിക്കുക. 1830  നിരക്കിൽ  ക്രമപ്പെടുന്ന സ്വർണത്തിന്റെ അടുത്തലക്ഷ്യം  1860 ഡോളറും 1880 ഡോളറുമാണ്.

ക്രൂഡിലെ  ലാഭമെടുക്കൽ

മികച്ച  അമേരിക്കൻ ഡാറ്റ  പണപ്പെരുപ്പഭീതി  ഇല്ലാതാക്കിയ ഇന്നലെ ക്രൂഡിലെ ലാഭമെടുക്കൽ ബ്രെന്റ്  ക്രൂഡിന് 70 ഡോളറിന്  മുകളിലേക്കുള്ള മുന്നേറ്റം നിരസിച്ചു. ക്രൂഡ് മുന്നേറ്റം നേടും. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.‌