ഓഹരി വിപണിയിലെ റീട്ടെയിൽ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിക്ഷേപകരിൽ പ്രമുഖനാണ് രാകേഷ് ജുൻജുൻവാല. എന്നാലിതാ റീട്ടെയിൽ നിക്ഷേപകർ മാത്രമല്ല അടുത്ത കാലത്തായി, വിവിധ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ട് മാനേജർമാരും രാകേഷ് ജുൻജുൻവാലയുടെ പോർട്ട്‌ഫോളിയോ പിന്തുടരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രാകേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിക്ഷേപകരിൽ പ്രമുഖനാണ് രാകേഷ് ജുൻജുൻവാല. എന്നാലിതാ റീട്ടെയിൽ നിക്ഷേപകർ മാത്രമല്ല അടുത്ത കാലത്തായി, വിവിധ  വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ട് മാനേജർമാരും രാകേഷ് ജുൻജുൻവാലയുടെ പോർട്ട്‌ഫോളിയോ പിന്തുടരുന്നുണ്ട്. രാകേഷ് ജുൻജുൻവാല ഷെയർ ഹോൾഡിങ് കമ്പനികളുടെ ഷെയർഹോൾഡിങ് രീതി സൂക്ഷ്മമായി പരിശോധിച്ച ശേഷം, വിദേശ സ്ഥാപന നിക്ഷേപകരും (എഫ്ഐഐ) മ്യൂച്വൽ ഫണ്ടുകളും രാകേഷ് ജുൻജുൻവാല ഹോൾഡിങ് കമ്പനികളിലെ നാല് ഓഹരി നിക്ഷേപം വർദ്ധിപ്പിച്ചിരിക്കുകയാണിപ്പോൾ. നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻ‌സി‌സി), ടാറ്റ കമ്മ്യൂണിക്കേഷൻസ്, ടാറ്റ മോട്ടോഴ്‌സ്, ഫെഡറൽ ബാങ്ക് എന്നിവയാണ്  ഈ നാല് ഓഹരികൾ.

2021 മാർച്ച് പാദത്തിൽ മുൻ പാദത്തേക്കാൾ 2.81ശതമാനം അധിക നിക്ഷേപമാണ് ജുൻജുൻവാലയുടെ ഹോൾഡിങ് കമ്പനി വഴി നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയത്. ഇക്കാലയളവിൽ മ്യൂച്ചൽ ഫണ്ടുകൾ 0.74ശതമാനം അധിക നിക്ഷേപം ഇതേ ഓഹരിയിൽ നടത്തി. നാഗാർജുനയിൽ ഭാര്യ രേഖ ജുൻജുൻവാലയുടെ പേരിൽ 10.94ശതമാനം ഓഹരികളുണ്ട്. ഇതേ കാലയളവിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1.29 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 0.17 ശതമാനവും അധിക നിക്ഷേപം ടാറ്റാ മോട്ടോഴ്സിൽ നടത്തി. ടാറ്റാ മോട്ടോഴ്സിന്റെ മൊത്തം ഓഹരികളുടെ 1.29 ശതമാനവും ജുൻജുൻ വാലയുടേതാണ്.  ടാറ്റാ കമ്യൂണിക്കേഷനിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടുകളും യഥാക്രമം 6.75ശതമാനവും 3.60 ശതമാനവും അധിക നിക്ഷേപം ആണ് നടത്തിയത്. ടാറ്റാ കമ്യൂണിക്കേഷൻസിന്റെ മൊത്തം ഓഹരികളിൽ 1.04 ശതമാനവും ജുൻജുൻവാലയുടെ ഭാര്യയുടെ പേരിലാണ്. ഫെഡറൽ ബാങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.82 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 0.33 ശതമാനവും അധികമായി നിക്ഷേപിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ 2.40 ശതമാനം ഓഹരികളും ജുൻജുൻവാല സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary : Rakesh Jhunjhunwala Shares are Hot Cakes