ചാഞ്ചാടുന്ന ഓഹരി വിപണിയും പരമ്പരാഗതമായി പരിഗണിച്ചിരുന്ന മറ്റ് ആസ്തി വിഭാഗങ്ങളും വേണ്ടത്ര നേട്ടം നല്‍കാത്തത് പല റീടെയിൽ നിക്ഷേപകരെയും ആശയക്കുഴപ്പത്തിലാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അടിസ്ഥാനതത്വങ്ങളിലേക്ക് മടങ്ങുകയാണ് നല്ലത്. അതായത് നിങ്ങളുടെ നിക്ഷേപം വ്യത്യസ്ത ആസ്തികളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാഞ്ചാടുന്ന ഓഹരി വിപണിയും പരമ്പരാഗതമായി പരിഗണിച്ചിരുന്ന മറ്റ് ആസ്തി വിഭാഗങ്ങളും വേണ്ടത്ര നേട്ടം നല്‍കാത്തത് പല റീടെയിൽ നിക്ഷേപകരെയും ആശയക്കുഴപ്പത്തിലാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അടിസ്ഥാനതത്വങ്ങളിലേക്ക് മടങ്ങുകയാണ് നല്ലത്. 

അതായത് നിങ്ങളുടെ നിക്ഷേപം വ്യത്യസ്ത ആസ്തികളിലായി വൈവിധ്യവല്‍ക്കരിക്കുക. 

ADVERTISEMENT

എങ്ങനെ തെരഞ്ഞെടുക്കാം?

സ്ഥിരതയോടെ നേട്ടം നല്‍കുന്നതും പണപ്പെരുപ്പത്തിനെതിരെ പിടിച്ചുനിൽക്കാൻ കഴിയുന്നതുമാകണം നിങ്ങളുടെ നിക്ഷേപം. ഇത് കണക്കിലെടുക്കുമ്പോള്‍ ഓഹരിയും സ്വര്‍ണവും കടപ്പത്രവുമാണ് ഏറ്റവും മികച്ച ഓപ്ഷന്‍. അതായത് ഈ മൂന്ന് ആസ്തികളിലേക്കും വിഭജനം നടത്തുന്ന മള്‍ട്ടി അസറ്റ് ഫണ്ടായിരിക്കണം നിക്ഷേപകന്‍ തെരഞ്ഞെടുക്കേണ്ടത്. മൂന്ന് ആസ്തി വിഭാഗങ്ങളില്‍ മൊത്തം കോര്‍പ്പസിന്റെ 10 ശതമാനമെങ്കിലും നിക്ഷേപിച്ചിരിക്കണം. വളര്‍ന്നു വരുന്ന ആസ്തി വിഭാഗങ്ങളായ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ്(ആര്‍ഇഐടി-REIT), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ്(ഐന്‍വിഐടി-InViTs) എന്നിവയ്ക്കും മികച്ച നേട്ടം നല്‍കാന്‍ സാധിക്കും.

ADVERTISEMENT

പ്രുഡന്‍ഷ്യല്‍ മള്‍ട്ടി അസറ്റ് ഫണ്ട്

എല്ലാ തരത്തിലുള്ള നിക്ഷേപകന്റെ ആവശ്യങ്ങളും കണക്കിലെടുക്കുന്ന ഇത്തരത്തിലുള്ള ഒരു ഫണ്ടാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മള്‍ട്ടി അസറ്റ് ഫണ്ട്. ഓഹരി, സ്വര്‍ണം, കടപ്പത്രം, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ്, ഇന്‍ഫ്രാ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സ് എന്നിവയുടെ മിശ്രിതമാണിത്. ഓഹരിയിലേക്കുള്ള ആസ്തി വകയിരുത്തല്‍ 80% വരെ സാഹചര്യമനുസരിച്ച് സാധ്യമാക്കുന്ന ഫണ്ടാണിത്. 

ADVERTISEMENT

കടപ്പത്രം, സ്വര്‍ണം, ആര്‍ഇഐടി എന്നിവയിലേക്കുള്ള വകയിരുത്തല്‍ യഥാക്രമം 35, 35, 10 ശതമാനമായും ഉയര്‍ത്താം. ഓരോ ആസ്തിവിഭാഗത്തിന്റെയും ചാഞ്ചാട്ടമനുസരിച്ച് വകയിരുത്തല്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. കഴിഞ്ഞ 5–10 വര്‍ഷ കാലയളവിലെ നിക്ഷേപങ്ങളിലൊന്നും ഈ ഫണ്ട് നെഗറ്റീവ് റിട്ടേണ്‍ നല്‍കിയിട്ടില്ല. ഈ സ്‌കീമിലൂടെയുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാനുകള്‍ കഴിഞ്ഞ 7–10 വര്‍ഷ കാലയളവുകളില്‍ നല്‍കിയത് ഇരട്ടയക്ക നേട്ടമാണ്. 

പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ 61.6% വരെ നേട്ടം നല്‍കാന്‍ ഈ ഫണ്ടിന് സാധിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ ശരാശരി റിട്ടേണ്‍ നിരക്ക് 42.44 ശതമാനമാണെന്നിരിക്കെയാണിത്. 2002 ഓഗസ്റ്റിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്, അതിന് ശേഷം മൊത്തം ആസ്തി മൂല്യ(എന്‍എവി)ത്തിലുണ്ടായത് 34 മടങ്ങ് വര്‍ധനയാണ്.

ലേഖിക വെല്‍ത്ത് പ്ലസ് ഫിനാന്‍ഷ്യല്‍ സൊലൂഷന്‍സിന്റെ മാനേജിങ് പാര്‍ട്ണറാണ്

English Summary: Asset Allocation and Multi Asset Fund