ഓഹരി വിപണിയിൽ ഐപിഒകൾ വീണ്ടും സജീവമാകുന്നു. ഈ ആഴ്ചയിൽ മാത്രം വിപണിയിൽ 5 കമ്പനികളാണ് ഐപിഒയുമായെത്തുന്നത്. അതിൽ ശ്യാം മെറ്റാലിക്സ് എന്ന സ്റ്റീൽ മാനുഫാക്ച്ചറിങ് കമ്പനിയുടെയും, സോനാ കൊംസ്റ്റാർ ഓട്ടോ അൻസില്ലറി കമ്പനിയുടെയും, നവോദയ് എന്റർപ്രൈസസ് എന്ന ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെയും ഐപിഓകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിയിൽ ഐപിഒകൾ വീണ്ടും സജീവമാകുന്നു. ഈ ആഴ്ചയിൽ മാത്രം വിപണിയിൽ 5 കമ്പനികളാണ് ഐപിഒയുമായെത്തുന്നത്. അതിൽ ശ്യാം മെറ്റാലിക്സ് എന്ന സ്റ്റീൽ നിർമാണ കമ്പനിയുടെയും, സോനാ കൊംസ്റ്റാർ വാഹന അനുബന്ധ കമ്പനിയുടെയും, നവോദയ് എന്റർപ്രൈസസ് ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെയും ഐപിഓകൾ  ഇന്നാരംഭിക്കും.

ആന്ധ്രാ, തെലുങ്കാന മേഖലകളിൽ  സാന്നിധ്യമുള്ള  കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും  ഡോഡ്‌ല ഡയറിയുടെയും ഐപിഒകൾ ബുധനാഴ്ച മുതലാണ്.

ADVERTISEMENT

ശ്യാം മെറ്റാലിക്‌സ്

 ഉരുക്കു നിര്‍മാണകമ്പനിയായ ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനര്‍ജിയുടെ ഐപിഒയ്ക്ക് ജൂണ്‍ 16 വരെ അപേക്ഷിക്കാം.പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 303-306 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ചുരുങ്ങിയ ലോട്ട് 45 ഓഹരികളുടെതാണ്. തുടർന്ന് 45 ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഓഹരി വില്‍പ്പനയിലൂടെ 909 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ തുക കമ്പനിയുടെയും സബ്‌സിഡിയറികളുടേയും 470 കോടി രൂപയുടെ കടം തീര്‍ക്കാനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

ADVERTISEMENT

വാഹന സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ സോനാ ബിഎല്‍വി പ്രിസിഷന്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡിന്റെ 16ന് അവസാനിക്കുന്ന ഐ പി ഓയിലൂടെ 5550 കോടി സമാഹരിക്കുവാനാണ് ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 285 - 291 രൂപയാണ് പ്രൈസ് ബാൻഡ്. 51 ഓഹരികളുടെ ലോട്ടുകളായി അപേക്ഷിക്കാം.

പരസ്യ, വിപണന, ഫിനാൻഷ്യൽ കൺസൾട്ടൻസി രംഗത്തെ ശക്തരായ ചെറുകിട സാന്നിധ്യമാണ് നവോദയ് എന്റർപ്രൈസസ്.  ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് ഐപിഒ

ADVERTISEMENT

കൃഷ്ണയും ഡോഡ് ലയും

കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.  കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ നല്‍കാം. പാലുൽപ്പാദന രംഗത്ത് ദക്ഷിണേന്ത്യയിലെ മുൻനിരക്കാരായ ഡോഡ് ല ഡയറീസിന്റെ ഐപിഒയും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 421 രൂപ മുതല്‍ 428 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.

English Summary: IPO Details in this week