അദാനി പവര്‍ ജൂണ്‍ മൂന്നാം തീയതി 97 രൂപ. 9ാം തീയതി അതു 166 രൂപ. നാലു ദിവസം കൊണ്ട് 70 ശതമാനം നേട്ടം. ഓഹരി നിക്ഷേപകരും ട്രേഡര്‍മാരും ഇടനിലക്കാരും ആഹ്ലാദതിമര്‍പ്പിലാണ്. ഒരു വര്‍ഷമായി അദാനി ഗ്രൂപ്പിലെ ആറു ഓഹരികളില്‍ അരങ്ങേറുന്ന ആരേയും അമ്പരിപ്പിക്കുന്ന കുതിപ്പിലെ പുതിയൊരു ഏട്

അദാനി പവര്‍ ജൂണ്‍ മൂന്നാം തീയതി 97 രൂപ. 9ാം തീയതി അതു 166 രൂപ. നാലു ദിവസം കൊണ്ട് 70 ശതമാനം നേട്ടം. ഓഹരി നിക്ഷേപകരും ട്രേഡര്‍മാരും ഇടനിലക്കാരും ആഹ്ലാദതിമര്‍പ്പിലാണ്. ഒരു വര്‍ഷമായി അദാനി ഗ്രൂപ്പിലെ ആറു ഓഹരികളില്‍ അരങ്ങേറുന്ന ആരേയും അമ്പരിപ്പിക്കുന്ന കുതിപ്പിലെ പുതിയൊരു ഏട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദാനി പവര്‍ ജൂണ്‍ മൂന്നാം തീയതി 97 രൂപ. 9ാം തീയതി അതു 166 രൂപ. നാലു ദിവസം കൊണ്ട് 70 ശതമാനം നേട്ടം. ഓഹരി നിക്ഷേപകരും ട്രേഡര്‍മാരും ഇടനിലക്കാരും ആഹ്ലാദതിമര്‍പ്പിലാണ്. ഒരു വര്‍ഷമായി അദാനി ഗ്രൂപ്പിലെ ആറു ഓഹരികളില്‍ അരങ്ങേറുന്ന ആരേയും അമ്പരിപ്പിക്കുന്ന കുതിപ്പിലെ പുതിയൊരു ഏട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദാനി പവര്‍ ജൂണ്‍ മൂന്നാം തീയതി 97രൂപ. ഒമ്പതാം തീയതി അതു166 രൂപ. നാലു ദിവസം കൊണ്ട് 70 ശതമാനം നേട്ടം. ഓഹരി നിക്ഷേപകരും ട്രേഡര്‍മാരും ഇടനിലക്കാരും ആഹ്ലാദത്തിമിര്‍പ്പിലാണ്. ഒരു വര്‍ഷമായി അദാനി ഗ്രൂപ്പിലെ ആറു ഓഹരികളില്‍ അരങ്ങേറുന്ന ആരേയും അമ്പരിപ്പിക്കുന്ന കുതിപ്പിലെ  പുതിയൊരു ഏട് മാത്രമാണിത്.

സമീപകാലത്തെ  അസാധാരണ കുതിപ്പ് വ്യക്തമാകാന്‍ ആറു ഓഹരികളുടേയും  വില വര്‍ധന മനസിലാക്കണം.

ADVERTISEMENT

അതിനു പട്ടിക കാണുക.  

 

2021 ഏപ്രിലില്‍ ഈ ആറു ഓഹരികളുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ (7.84 ലക്ഷം കോടി രൂപ) കടന്നതിന്റ ആഘോഷരാവങ്ങള്‍  ഇനിയും അവസാനിച്ചിട്ടല്ല. റിലയന്‍സ്, ടാറ്റ, എച്ച് ഡിഎഫ്‌സി എന്നിവയ്ക്കു തൊട്ടു പിന്നിലായി നൂറുകോടി ബില്യണ്‍ കടക്കുന്ന നാലാമത്തെ  ഗ്രൂപ്പാണ്് അദാനിയുടേത്. പക്ഷേ അമ്പരക്കേണ്ടത് ഒരു വര്‍ഷം മുന്‍പത്തെ 1.34 ലക്ഷം കോടി രൂപ ഈ മെയില്‍ 7.84 ലക്ഷം കോടി രൂപയായതിലാണ്.

ഒരു വര്‍ഷം കൊണ്ട് 487% വര്‍ധന. വിപണി മൂല്യത്തില്‍ മുന്നിലുള്ള ടാറ്റ ഗ്രൂപ്പ് 99%ഉം റിലയന്‍സ് 65ഉം ശതമാനം വര്‍ധന നേടിയപ്പോഴാണിത്.

ADVERTISEMENT

പതിറ്റാണ്ടുകളായി ഓഹരിവിപണിയില്‍ അധിപത്യമുള്ള രണ്ട് വമ്പന്‍ ബിസിനസ് സാമ്രാജ്യങ്ങളെ വന്‍വ്യത്യാസത്തിലാണ്  അഹമദാബാദിലെ ഇടത്തരം ബിസിനസുകാരനായ അദാനി തോല്‍പ്പിച്ചിരിക്കുന്നത്. ഇതോടെ  മുകേഷ് അമ്പാനിക്കു തൊട്ടുപിന്നില്‍  രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍ എന്ന കസേര വലിച്ചിട്ടിരിക്കാനും അദാനിക്കായി.

വിപണികുതിപ്പിനു പിന്നിലും അദാനി

2020 മാര്‍ച്ചിനു ശേഷം അദാനിയുടെ ആറു കമ്പനികള്‍ 480% ത്തിലധികം വളര്‍ന്നപ്പോള്‍ ഇന്ത്യയിലെ ആദ്യ ആയിരം കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍  ഉണ്ടായത് 80% വര്‍ധന മാത്രം. അതായത്  കോവിഡ് പ്രതിസന്ധിയില്‍ ഓഹരി വിപണിയുടെ അനിതരസാധാരണകുതിപ്പിലും വലിയ പങ്ക് അദാനി ഓഹരികളുടെ  കരുത്തുണ്ട്.

കുതിപ്പിനു കാരണങ്ങള്‍ പലത്

ADVERTISEMENT

അദാനിയുടെ ഈ വന്‍കുതിപ്പിനു കൃത്യമായ വിശദീകരണം നല്‍കാന്‍ വിപണി വൃത്തങ്ങള്‍ക്കു കഴിയുന്നില്ല. എന്നാല്‍ വിവിധ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. രാജ്യത്തെ  അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്‍ നിക്ഷേപത്തിന്റെ  നല്ലൊരു പങ്കും കിട്ടുന്നത് അദാനി ഗ്രൂപ്പിനാണ്. മാത്രമല്ല പോര്‍ട്ട്, ഗ്രീന്‍ എന്‍ര്‍ജി എന്നിവ  പോലെ മല്‍സരം കുറഞ്ഞ മേഖലയില്‍ ആണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതും അനുകൂല ഘടകം തന്നെ. വന്‍തോതില്‍ കടമെടുത്തിട്ടുണ്ടെങ്കിലും ഈ ഫണ്ട് ഫലപ്രദമായി മാനേജ് ചെയ്ത്  വന്‍വികസനം ഉറപ്പാക്കുന്ന പ്രമോട്ടര്‍മാരുടെ തന്ത്രം ആണ് മറ്റൊന്ന്. അതിലെല്ലാം ഉപരിയാണ് ഗുജറാത്തില്‍ നിന്നുള്ള ഈ ഗ്രൂപ്പിനു പ്രധാനമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ. പൊതുമേഖലകളുടെ പക്കലുള്ള വന്‍ ആസ്തികള്‍ വളരെ കുറഞ്ഞ ചെലവില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന ആരോപണം ശക്തമാണ്. പൊതുതാല്‍പ്പര്യാര്‍ത്ഥം പതിറ്റാണ്ടുകളായി നിലനിര്‍ത്തിയിരുന്ന നീയമങ്ങള്‍ പോലും ബിസിനസ് ഗ്രൂപ്പുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഇളവു ചെയ്തുകൊടുത്തു എന്ന പരാതിയുംഇവിടെ കൂട്ടി വായിക്കാം. ഇതെല്ലാം ഫലത്തില്‍ അദാനി കമ്പനികളുടെ വളര്‍ച്ചയ്ക്ക് വളമാകുന്നുണ്ട് എന്നു പറയാതെ വയ്യ..

ആശങ്കയകറ്റാന്‍ സെബി ഇടപെടല്‍

പക്ഷേ ഇത്തരത്തില്‍ ഒരു ഗ്രൂപ്പിന്റെ ആറു കമ്പനികള്‍ നടത്തുന്ന അസാധാരണകുതിപ്പ് ആശങ്കയോടെ നോക്കിക്കാണുന്നവരുമുണ്ട്. വിപണി റെഗുലേറ്ററായ സെബി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും തെറ്റായ എന്തെങ്കിലുമുണ്ടെങ്കില്‍ നടപടി എടുക്കുകയും വേണമെന്ന ആവശ്യവും ഉയര്‍ന്നു തുടങ്ങി. മറിച്ച് എല്ലാം ശരിയാണെങ്കില്‍ അക്കാര്യം നിക്ഷേപകരെ  ബോധ്യപ്പെടുത്തണം. അതുകൂടുതല്‍ ആത്മവിശ്വാസത്തോടെ  വിപണിയില്‍ ഇടപെടാന്‍ നിക്ഷേപരേയും ട്രേഡര്‍മാരേയും പ്രേരിപ്പിക്കും. ഓഹരി വിപണയിലെ ഊതിവീര്‍പ്പിച്ച മറ്റൊരു കുമിളയാണ് അദാനി ഗ്രൂപ്പ് എന്നു ചിലരെങ്കിലും അടക്കം പറഞ്ഞു തുടങ്ങുന്ന സാഹചര്യത്തില്‍  സെബിയുടെ ഇടപെടല്‍  അനിവാര്യമാണ്.  

കടം 1.5 ലക്ഷം കോടിയോളം

ഗ്രൂപ്പിലെ ആറു ഓഹരികളും അസാധാരണ കുതിപ്പിലാണ് എന്നതല്ല പ്രശ്‌നം. മറിച്ച് വന്‍കടബാധ്യതയുമായാണ് ഈ മുന്നേറ്റം എന്നതാണ്. 2021 മൂന്നാം പാദത്തില്‍ (2020 ഡിസബര്‍) 1.42 ലക്ഷം കോടി  രൂപയാണ് ഗ്രൂപ്പിന്റെ മൊത്തം കടം. അറ്റ ആസ്തി 70616 കോടിയുള്ളപ്പോളാണിത്.

ആസ്തിയുടെ ഇരട്ടിയോളം ബാധ്യതയുള്ള ഓഹരികളിലെ റിസ്‌ക്ക്  വലുതല്ലേ? മൊത്തം 1.02  ലക്ഷം കോടിയുടെ  വിറ്റുവരവും  3781 കോടി രൂപയുടെ ലാഭമാണ്  2020 സാമ്പത്തിക വര്‍ഷം ഇവ നേടിയത്.

ഗൗതം അദാനി

ആറു കമ്പനികളില്‍ നാലെണ്ണത്തിന്റേയും ഡെറ്റ് ഇക്വിറ്റി റേഷ്യോ ഒന്നിനും മേലെയാണ്. മാത്രമല്ല പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരി വിഹിതത്തില്‍ നല്ലൊരു പങ്കും വായ്പയെടുക്കാനായി ഈടു നല്‍കിയിട്ടുമുണ്ട്. അതെല്ലാം അപായ സൂചനകളാണ്.

 

കുതിപ്പിന്റെ നേട്ടവും പ്രമോട്ടര്‍മാര്‍ക്ക്്  

ഈ ആറു കമ്പനികളുടെ 75% ഓഹരികളും പ്രമോട്ടര്‍മാരുടെ പക്കലാണ്. അതുകൊണ്ടു തന്നെ ഓഹരി വില വര്‍ധനയുടെ മുക്കാല്‍ പങ്കും ഉടമസ്ഥര്‍ക്കു തന്നെ. 25% നേട്ടമേ  ലക്ഷക്കണക്കിനു വരുന്ന ഓഹരിയുടമകള്‍ക്കു ലഭിക്കൂ.

കമ്പനി ഓഹരികളുടെ ഈ അല്‍ഭുത മുന്നേറ്റത്തില്‍ നിന്നും നേട്ടമെടുക്കാന്‍ അദാനി ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ കമ്പനികള്‍ പബ്ലിക് ഇഷ്യുവമായി എത്തുകയാണ്.

2008 ലെ ഓഹരി കുതിപ്പില്‍ റിലയന്‍സ് പവര്‍ വന്‍വിലയ്ക്കു ഐപിഒ നടത്തിയതു മൂലം നിക്ഷേപകര്‍ക്കുണ്ടായ നികത്താനാകാത്ത നഷ്ടം ഇവിടെ നിക്ഷേപകര്‍ ഓര്‍മിക്കുന്നത് നന്ന്.

നിക്ഷേപകര്‍  അറിയേണ്ടത്

നിലവിലെ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിപ്പു തുടരും എന്നു തന്നെയാണ് വിപണിയിലെ ഭൂരിപക്ഷം പേരും അവകാശപ്പെടുന്നത്. അതല്ലെങ്കില്‍ എന്തെകിലും തരത്തിലുള്ള കള്ളകളിയുണ്ടെന്നു സെബി കണ്ടെത്തുകയും നടപടികള്‍ വരുകയും വേണം. അതില്ലാത്തിടത്തോളം അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടം കൊയ്യാനുള്ള അവസരമായി തുടരും. ഏറ്റവും കുറഞ്ഞത് ഈ സര്‍ക്കാര്‍ തുടരുന്ന കാലം വരെ. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടായാല്‍ മാത്രം സ്ഥിതി മാറാം.

പക്ഷേ  ഇപ്പോഴത്തെ അനുകൂല സ്ഥിതി മുതലെടുത്ത് കമ്പനികളെ  ശക്തമായ നിലയില്‍ എത്തിക്കാന്‍  പ്രമോട്ടര്‍മാര്‍ക്കു കഴിഞ്ഞാല്‍ അദാനി ഗ്രൂപ്പ് മുന്നേറ്റം തുടരും. പക്ഷേ നിക്ഷേപകരും ട്രേഡര്‍മാരും ജാഗ്രതയോടെ ഇടപെട്ടില്ലെങ്കില്‍  ഇതിനിടയില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.

English Summary : Keep these things in Mind Before Investing in Adani Group Stocks