വൈവിധ്യവല്‍ക്കരണത്തേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇന്ത്യയ്ക്കകത്തെ നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചു മാത്രമാണു പലരും ചിന്തിക്കുക. എന്നാല്‍ വിദേശത്തെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വൈവിധ്യവല്‍ക്കരണം നടത്താനും ഇന്ന് നമുക്കവസരമുണ്ട്. മറ്റു നിരവധി നേട്ടങ്ങളും ഇങ്ങനെ വിദേശ ഓഹരികളിലെ നിക്ഷേപം വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യവല്‍ക്കരണത്തേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇന്ത്യയ്ക്കകത്തെ നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചു മാത്രമാണു പലരും ചിന്തിക്കുക. എന്നാല്‍ വിദേശത്തെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വൈവിധ്യവല്‍ക്കരണം നടത്താനും ഇന്ന് നമുക്കവസരമുണ്ട്. മറ്റു നിരവധി നേട്ടങ്ങളും ഇങ്ങനെ വിദേശ ഓഹരികളിലെ നിക്ഷേപം വഴി സ്വന്തമാക്കാം

ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ ഓഹരിയില്‍ നിക്ഷേപിക്കാനാവുമോ?

ADVERTISEMENT

ഇങ്ങനെ വിദേശത്തു നിക്ഷേപിക്കുന്നതിനെ കുറിച്ചു കേള്‍ക്കുമ്പോഴേ പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് അമേരിക്കന്‍ ഓഹരികളിലും ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌ക്കീം പ്രകാരം നിക്ഷപിക്കാനാവും. 

കൂടുതല്‍ നേട്ടസാധ്യതകള്‍ കൂടി നല്‍കുന്നതാണ് അമേരിക്കന്‍ വിപണിയിലെ നിക്ഷേപം. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെന്‍സെക്‌സിനെ അപേക്ഷിച്ച് മികച്ച നേട്ടമാണ് ഡൗ ജോണ്‍സ് കൈവരിച്ചിട്ടുള്ളത്. സെന്‍സെക്‌സ് 150 ശതമാനവും ഡൗ ജോണ്‍സ് 196 ശതമാനവും നേട്ടമാണ് ഇക്കാലയളവില്‍ നല്‍കിയത്. രൂപ-ഡോളര്‍ അനുപാതവും ഇതോടൊപ്പം കണക്കിലെടുക്കണം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഡോളറിനെതിരെ 44 ശതമാനം ഇടിവാണ് രൂപയ്ക്കുണ്ടായത്. ഇന്ത്യന്‍ വിപണിയുടേയും അമേരിക്കന്‍ വിപണിയുടേയും പ്രകടനങ്ങള്‍ വിലിയിരുത്തുമ്പോള്‍ ഇക്കാര്യത്തിനു പ്രത്യേക പ്രസക്തിയുമുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ചറിയുന്നതിന് മനോരമ ഓൺലൈനും വെസ്റ്റഡ് ഫിനാൻസും ചേർന്നൊരുക്കുന്ന 'വീട്ടിരുന്നു നിക്ഷേപിക്കാം, യു എസ് ഓഹരികളിൽ' എന്ന വെബിനാറിൽ പങ്കെടുക്കാം.

ADVERTISEMENT

അമേരിക്കന്‍ വിപണിയിലൂടെ മറ്റു രാജ്യങ്ങളിലേക്കും

അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിലൂടെ മറ്റു രാജ്യങ്ങളിലെ നിക്ഷേപവും പരോക്ഷമായി സാധ്യമാകുന്നു എന്നതും മറ്റൊരു അനുകൂല ഘടകമാണ്. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ അമേരിക്കന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനു താല്‍പര്യം കാണിക്കുന്നതിനാലാണ് ഇതു സാധ്യമാകുന്നത്. 

ADVERTISEMENT

ബഹുരാഷ്ട്ര കമ്പനികളില്‍ നേരിട്ടു നിക്ഷേപിക്കാം

ഇന്ത്യന്‍ വിപണികളില്‍ ലിസ്റ്റു ചെയ്തിട്ടുള്ള പല ഇന്ത്യന്‍ ഉപകമ്പനികളുടേയും മാതൃ കോര്‍പറേറ്റുകളില്‍ നേരിട്ടു നിക്ഷേപം നടത്താനുള്ള അവസരവും അമേരിക്കന്‍ വിപണിയിലെ നിക്ഷേപത്തിലൂടെ ലഭിക്കുന്നുണ്ട്. ഉപകമ്പനികളില്‍ നിക്ഷേപിച്ചു ലഭിക്കുന്നതിലേറെ ലാഭ സാധ്യതയാണ് മാതൃ കമ്പനികളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും ഇവിടെ പ്രസക്തമാണ്. ജൂലൈ നാല് ഞായറാഴ്ച വൈകിട്ട് നാലു മുതല്‍ അഞ്ചു മണി വരെ സംഘടിപ്പിക്കുന്ന വെബിനാറിൽ വെസ്റ്റഡ് ഫിനാൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വീരം ഷാ, വെസ്റ്റഡ് ഫിനാൻസ് ലീഡ് ജോവിൽ വിൽസൺ എന്നിവർ  നയിക്കും.

English Summary : Manorama Online and Vested Invest Webinar on July 4th