സാമ്പത്തിക ലോകത്തെ ക്രിപ്റ്റോ കറൻസികളുടെ വ്യാപകമായ ഉപയോഗം ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഇവയെ വിനിമയ മാർഗമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനാണ് ബാങ്കുകൾ താൽപര്യപ്പെടുന്നത്. ദശലക്ഷ കണക്കിന് ഡോളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോകറൻസികളുടെ വ്യാപകമായ ആഗോള ഉപയോഗം ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഇവയെ വിനിമയ മാർഗമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലോക്ചെയിൻ  സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനാണ് ബാങ്കുകൾ താൽപര്യപ്പെടുന്നത്. ദശലക്ഷ കണക്കിന് ഡോളർ ആസ്തിയുള്ള തങ്ങളുടെ ഉപഭോക്താക്കളെ നഷ്ട്ടപെടുത്താതിരിക്കുന്നതിനാണ്, ബാങ്കുകൾ ഇങ്ങനെ ക്രിപ്റ്റോകറൻസിയിലേയ്ക്കു തിരിയുന്നത്. ഉപഭോക്താക്കളുടെ ഡിജിറ്റൽ വാലറ്റുകൾക്കായി സ്മാർട്ട് ടോക്കണുകളും മറ്റും ബാങ്കുകൾ നൽകുന്നുണ്ട്.

ജെ പി മോർഗൻ, ജെപിഎം കോയിൻ എന്ന പേരിൽ ബ്ലോക് ചെയിൻ  അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നുണ്ട്. സിറ്റി ബാങ്ക് ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്തു ക്രിപ്റ്റോ ഇടപാടുകൾ തുടങ്ങുവാൻ താല്പര്യപെടുന്നുണ്ട്. കുറഞ്ഞത് 2 മില്യൺ അമേരിക്കൻ ഡോളർആസ്തി തങ്ങളുടെ  ബാങ്കിലുള്ള ഉപഭോക്താക്കൾക്ക് മോർഗൻ സ്റ്റാൻലി ക്രിപ്റ്റോ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് 2018 മുതൽ തന്നെ ബ്ലോക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോ ഇടപാടുകൾ അനുവദിക്കുന്നുണ്ട്‌. സിങ്കപ്പൂർ ആസ്ഥാനമായ ഡി ബി സ് ബാങ്കും, ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുണ്ട്.സിൽവർ ഗേറ്റ് ക്യാപിറ്റൽ ബാങ്കും, ക്രിപ്റ്റോകറൻസി അധിഷ്ഠിതമായ ഒരു ഡിജിറ്റൽ പേയ്മെന്റ്റ് പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്.സിൽവർ ഗേറ്റ് എക്സ്ചേഞ്ച് നെറ്റ്‌വർക്ക് എന്നറിയപ്പെടുന്ന ഇത് പല ക്രിപ്റ്റോ സേവനങ്ങളും നൽകുന്നുണ്ട്.

ADVERTISEMENT

English Summary: Leading Banks are Giving Cryptocurrency