ആഗോള വിപണികളിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പലരും കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് അമേരിക്കന്‍ ഓഹരി വിപണിയിലാണ്. അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രധാനമായും രണ്ടു രീതികളാണ് ഇന്ത്യക്കാര്‍ക്കു മുന്നിലുളളത്. നേരിട്ട് അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള വിപണികളിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പലരും കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് അമേരിക്കന്‍ ഓഹരി വിപണിയിലാണ്. അമേരിക്കന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രധാനമായും രണ്ടു രീതികളാണ് ഇന്ത്യക്കാര്‍ക്കു മുന്നിലുളളത്. നേരിട്ട് അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ പരോക്ഷമായി മ്യൂചല്‍ ഫണ്ടുകളോ ഇടിഎഫുകളോ വഴി നിക്ഷേപിക്കാം.  

ഒരു ബ്രോക്കറുടെ പക്കല്‍ ട്രേഡിങ് അക്കൗണ്ട് ആരംഭിച്ച് അമേരിക്കന്‍ ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപം ആരംഭിക്കാം. റിസര്‍വ് ബാങ്കിന്റെ ലളിതമാക്കിയ പണമയക്കല്‍ പദ്ധതി (എല്‍ആര്‍എസ്) പ്രകാരമാണ് ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കാന്‍ സാധിക്കുന്നത്. ഓരോ തവണ വിദേശത്തേക്കു പണമയക്കുമ്പോഴും റിസര്‍വ് ബാങ്കിന്റെ അനുമതി തേടേണ്ടിയിരുന്ന സ്ഥിതിയാണ് എല്‍ആര്‍എസ് വഴി ഒഴിവായത്. ഓരോ വ്യക്തിക്കും പ്രതിവര്‍ഷം രണ്ടര ലക്ഷം ഡോളര്‍ വരെ അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഇതിലൂടെ സാധ്യമാകും. ചില പ്രത്യേക സ്രോതസുകളില്‍ നിന്നുള്ള പണം എല്‍ആര്‍എസ് വഴി അയക്കുവാന്‍ സാധിക്കില്ല എന്ന നിബന്ധനയും ഉണ്ട്. ഏഴു ലക്ഷം രൂപയ്ക്കു മേല്‍ ഒരു വര്‍ഷം അയക്കുമ്പോള്‍ സ്രോതസില്‍ നിന്നു നികുതി ശേഖരിക്കുകയും (ടിസിഎസ്) ചെയ്യും. 

ADVERTISEMENT

മ്യൂചല്‍ ഫണ്ടുകളും ഇടിഎഫുകളുമാണ് അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള മറ്റൊരു മാര്‍ഗം. ആഭ്യന്തര വിപണിയിലേതു പോലെ പരോക്ഷമായ ഓഹരി നിക്ഷേപം ഇവിടേയും സാധ്യമാകും. അമേരിക്കന്‍ ഓഹരികളില്‍ മാത്രമായോ മറ്റു നിരവധി വിദേശ വിപണികളിലായോ നിക്ഷേപം നടത്തുന്ന പദ്ധതികള്‍ നിരവധി മ്യൂചല്‍ ഫണ്ടുകള്‍ക്കുണ്ട്. ഇടിഎഫുകളിലും ഇതേ രീതിയില്‍ നിക്ഷേപം നടത്താം.

English Summary: Know More about US Share Market