അതിവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെങ്കില്‍ ലോകത്തിലെ ഓഹരി വിപണിയുടെ മൂന്നു ശതമാനത്തോളം പ്രാതിനിധ്യം മാത്രമേ ഇന്ത്യയുടേതായുള്ളു. ആഗോള തലത്തില്‍ വലിയൊരു സാധ്യതയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ പ്രയോജനപ്പെടുത്താത്തതായി ഉള്ളതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഓഹരികള്‍ക്കപ്പുറത്തേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വത്തുസമ്പാദനത്തിന് അധിക സാധ്യത തുറന്നു തരുന്ന ആഗോള നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ നഷ്ടസാധ്യതകള്‍ കുറയ്ക്കുവാനും സഹായിക്കും. ആഗോള തലത്തില്‍ വിവിധ വിപണികള്‍ വിവിധ ഘട്ടങ്ങളില്‍ മികച്ച രീതിയില്‍ പ്രകടനം നടത്തും.  അമേരിക്കന്‍ വിപണി വിശകലനം ചെയ്യുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന്, അഞ്ച്, പത്ത് വര്‍ഷ കാലയളവുകളില്‍ ഇന്ത്യന്‍ വിപണിയേക്കാള്‍ കൂടുതല്‍ സമ്പത്താണ് നിക്ഷേപകര്‍ക്കായി സൃഷ്ടിച്ചത്. ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഇത് കൂടുതല്‍ ഉയരത്തിലേക്ക് എത്തുകയും ചെയ്യും. അമേരിക്കന്‍ ഡോളറിനെതിരെ ദീര്‍ഘകാലത്തില്‍ രൂപയുടെ വിലയിടിയുന്നത് വരുമാനം വര്‍ധിപ്പിക്കുമെന്നതും നിക്ഷേപകര്‍ കണക്കിലെടുക്കണം. നഷ്ടസാധ്യതയെ നേരിടാനുള്ള തങ്ങളുടെ കഴിവിന് അനുസൃതമാണ് ഈ അവസരങ്ങളെങ്കില്‍ അതു പ്രയോജനപ്പെടുത്തണം.

അവസരങ്ങൾ നിരവധി

ADVERTISEMENT

ഓരോ രാജ്യത്തും വ്യത്യസ്ത നിക്ഷേപ അവസരങ്ങളാണുള്ളതെന്നതും പ്രധാനമാണ്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഐടി കണ്‍സള്‍ട്ടന്‍സി, ബാങ്കിങ് സാമ്പത്തിക സേവനം, എണ്ണ-വാതകം തുടങ്ങിയവയാണ് ഇപ്പോഴും ഗണ്യമായ മുന്നേറ്റം നടത്തുന്നതെങ്കില്‍ സാങ്കേതികവിദ്യാ രംഗത്തെ ചുറ്റിപ്പറ്റിയാണ് ആഗോള തലത്തിലെ ചലനങ്ങള്‍. റോബോട്ടിക്, നിര്‍മിത ബുദ്ധി, വൈദ്യുത വാഹനങ്ങള്‍, വ്യാവസായിക ഓട്ടോമേഷന്‍, ബ്ലോക് ചെയിന്‍, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ തുടങ്ങിയവയാണ് ആഗോള തലത്തില്‍ കൂടുതല്‍ പ്രസക്തിയുള്ളവ. ഇത്തരം മേഖലകളില്‍ പങ്കാളിത്തം നേടാനായി ആഗോള നിക്ഷേപ സാധ്യതകള്‍ പരിഗണിക്കുക തന്നെ വേണം. നിക്ഷേപകരുടെ സവിശേഷതകള്‍ അനുസരിച്ചും നഷ്ടസാധ്യതകള്‍ നേരിടാനുള്ള കഴിവ് അനുസരിച്ചും ഇങ്ങനെയുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണം.

ലേഖകൻ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ ഇടിഎഫ് ഉൽപ്പന്ന മേധാവിയാണ്

ADVERTISEMENT

English Summary : Global Investing is Ideal for Diversification