ദലാൽ സ്ട്രീറ്റിൽ ഇപ്പോൾ യുവജനോത്സവത്തിന്റെ അന്തരീക്ഷമാണ്. ആറു മാസത്തിനിടെ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് സമീപ കാലത്തെ ഏറ്റവും വലിയ തുക, ഓരോ ദിവസവും സൂചികകളിൽ റെക്കോർഡ് നേട്ടം, ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ ഈ വർഷം തന്നെ കാത്തിരിക്കുന്നത് നാൽപതോളം കമ്പനികൾ......കോവിഡ് പ്രതിസന്ധിയിലും കുലുങ്ങാതെ

ദലാൽ സ്ട്രീറ്റിൽ ഇപ്പോൾ യുവജനോത്സവത്തിന്റെ അന്തരീക്ഷമാണ്. ആറു മാസത്തിനിടെ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് സമീപ കാലത്തെ ഏറ്റവും വലിയ തുക, ഓരോ ദിവസവും സൂചികകളിൽ റെക്കോർഡ് നേട്ടം, ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ ഈ വർഷം തന്നെ കാത്തിരിക്കുന്നത് നാൽപതോളം കമ്പനികൾ......കോവിഡ് പ്രതിസന്ധിയിലും കുലുങ്ങാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദലാൽ സ്ട്രീറ്റിൽ ഇപ്പോൾ യുവജനോത്സവത്തിന്റെ അന്തരീക്ഷമാണ്. ആറു മാസത്തിനിടെ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് സമീപ കാലത്തെ ഏറ്റവും വലിയ തുക, ഓരോ ദിവസവും സൂചികകളിൽ റെക്കോർഡ് നേട്ടം, ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ ഈ വർഷം തന്നെ കാത്തിരിക്കുന്നത് നാൽപതോളം കമ്പനികൾ......കോവിഡ് പ്രതിസന്ധിയിലും കുലുങ്ങാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദലാൽ സ്ട്രീറ്റിൽ ഇപ്പോൾ യുവജനോൽസവത്തിന്റെ അന്തരീക്ഷമാണ്. ആറു മാസത്തിനിടെ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് സമീപ കാലത്തെ ഏറ്റവും വലിയ തുക, ഓരോ ദിവസവും സൂചികകളിൽ റിക്കോഡ് നേട്ടം, ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ ഈ വർഷം തന്നെ കാത്തിരിക്കുന്നത് നാൽപതോളം കമ്പനികൾ......കോവിഡ് പ്രതിസന്ധിയിലും കുലുങ്ങാതെ ഓഹരി വിപണി കുതിക്കുമ്പോൾ നിർണായക ചാലകശക്തിയായി മാറിയിരിക്കുന്നു മില്ലനിയൽസ് എന്നറിയപ്പെടുന്ന പുതുതലമുറ നിക്ഷേപകർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വിപണിയിൽ പുതിയ നിക്ഷേപവുമായെത്തിയത് സമീപകാലത്തെങ്ങുമില്ലാത്ത അത്രയധികം ആളുകളാണ്. പുതുതായി എത്തിയ നിക്ഷേപകരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നു കണക്കുകൾ പറയുന്നു. 18–35 പ്രായപരിധിയിൽ ഉള്ള ഇവർ ശക്തമായ സ്വാധീനമാണ് ഓഹരിവിപണിയിൽ ചെലുത്തുന്നത്. വീട്ടിലിരുന്നുള്ള ജോലിയേറിയതും, മൊബൈൽ ഫോണിലൂടെ ഓഹരി നിക്ഷേപ പ്ലാറ്റ്ഫോമുകൾ സർവസാധാരണമായതുമാണ് കാരണം. കൂടാതെ പരമ്പരാഗത നിക്ഷേപ പദ്ധതികളുടെ പലിശ തീരെ കുറഞ്ഞത് പുതിയ തലമുറയെ മാറിച്ചിന്തിപ്പിക്കുന്നു. പെൻഷൻ പദ്ധതികൾ അടക്കമുള്ള നിക്ഷേപരീതികളിൽ നിന്ന്, ‘റിസ്ക്’ കൂടിയ കളികളിലേക്ക് ചുവടുമാറ്റുകയുമാണവർ.

ഡീമാറ്റ് അക്കൗണ്ടുകളിൽ വൻവർധന

ADVERTISEMENT

136 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 3.7ശതമാനം ആളുകൾക്കു മാത്രമാണ് ഓഹരിവിപണിയിൽ നിക്ഷേപമുള്ളത്. ചൈനയിൽ ഇത് ആകെ ജനസംഖ്യയുടെ 12.7 ശതമാനമാണ്. അമേരിക്കയിൽ 55 ശതമാനം ജനത്തിനും ഓഹരിവിപണിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്. ഇന്ത്യയിൽ ഇതിന് ഉടൻ മാറ്റം വരുമെന്ന പ്രതീക്ഷയാണ് ഓഹരി വ്യാപാരത്തിന് പുതുതായി തുറക്കുന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. അടുക്കാനാകാത്ത ഒരു വിചിത്രജീവിയായി ഓഹരിവിപണിയെ കാണുന്ന പ്രവണതയ്ക്കാണ് മാറ്റം വരുന്നത്.

 

വർക്ക് ഫ്രം ഹോം തുടങ്ങിയതോടെയാണ് ഓഹരിവിപണിയിൽ നിക്ഷേപം തുടങ്ങിയത്. ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയിൽനിന്നു കിട്ടിയ സർവൈവൽ ബെനഫിറ്റ് തുകയാണ് ഇതിന് ഉപയോഗിച്ചത്. ഒൻപതു മാസമേ ആയിട്ടുള്ളു. എന്റെ പോർട്ട് ഫോളിയോ 54 ശതമാനം ലാഭത്തിലാണ് നിൽക്കുന്നത്. വാങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഓഹരി വിൽക്കുകയാണ് എന്റെ രീതി...

സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡിൽ(സിഡിഎസ്എൽ) ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4 കോടി കവിഞ്ഞു.  കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020ലെ ആദ്യ ഒൻപതു മാസത്തിൽ 50 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ സിഡിഎസ്എലിൽ മാത്രം തുറന്നിട്ടുണ്ട്.  അതിനു മുൻപത്തെ അഞ്ചു വർഷം കൊണ്ട് ആകെ തുറന്നത് ഇതിന്റെ പകുതി അക്കൗണ്ടുകൾ മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ചെറുകിട നിക്ഷേപകരുടേതായി ആകെ ഓപ്പൺ ചെയ്തത് 1.42 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ്. ഇതിൽ 1.22 കോടിയും സിഡിഎസ്എല്ലിലും 19.7 ലക്ഷം എൻഎസ്ഡിഎല്ലിലും(നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) ആണ്. നടപ്പു സാമ്പത്തിക വർഷം രണ്ടു മാസംകൊണ്ട് 44.7 ലക്ഷം ചില്ലറ നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. 2020–21ൽ ഓഹരിവിപണി വിറ്റുവരവിൽ ചില്ലറ നിക്ഷേപകരുടെ പങ്ക് 45 ശതമാനമായും ഉയർന്നു. മുൻവർഷം ഇത് 39 ആയിരുന്നു. 

 

ADVERTISEMENT

കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ ചില്ലറ നിക്ഷേപകരുടെ എണ്ണത്തിൽ 41ശതമാനത്തിലേറെ വർധനയുണ്ടായതായാണ് ബിഎസ്ഇ(ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ 1.7 കോടി ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യും സാക്ഷ്യപ്പെടുത്തുന്നു. ഇത് എക്കാലത്തെയും റിക്കോഡാണ്. ശരാശരി 40–47 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ മാത്രമാണ് മുൻവർഷങ്ങളിൽ തുറന്നിട്ടുള്ളത്. 

വെറും പിള്ളേരു കളിയല്ല

 

എട്ടു വർഷം മുൻപ് ഡീമാറ്റ് അക്കൗണ്ട് തുറന്നിരുന്നെങ്കിലും സജീവമായി ട്രേഡിങ് തുടങ്ങിയത് ലോക്‌‍ഡൗണിനു ശേഷമാണ്. അന്നു വാങ്ങി നഷ്ടത്തിൽ കിടന്ന ചില ഓഹരികൾ റീഇൻവെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാൻ സാധിച്ചു. നിക്ഷേപം സംബന്ധിച്ച് ചർച്ച ചെയ്യാനും മറ്റും ഞങ്ങൾക്കൊരു വാട്സാപ്പ് കൂട്ടായ്മയുണ്ട്. മിക്കവാറും സ്വിങ് ട്രേഡിങ്ങാണ് നടത്തുന്നത്...

ഇപ്പോൾ ഡീമാറ്റ് അക്കൗണ്ടുകളിൽ 24 ശതമാനവും 20–30 വയസ് പരിധിയിൽ ഉള്ളവരുടേതാണ്. 20 വയസിന് താഴെയുള്ള നിക്ഷേപകർ 5.9 ശതമാനവും. ഇത് മുൻവർഷം 3.9ശതമാനം മാത്രമായിരുന്നു.  ആറു കോടിയിൽനിന്ന് ഏഴു കോടിയിലേക്ക് ബിഎസ്ഇയിലെ ഡീമാറ്റ് ഉപയോക്താക്കളുടെ എണ്ണം എത്തിയത് വെറും 139 ദിവസം കൊണ്ടാണ്. കൂടിയ ഒരു കോടിയിലെ 82 ലക്ഷം പേരും 20–30 പ്രായപരിധിയിൽ ഉള്ളവരും. മുൻകാലങ്ങളിൽ ഓരോ കോടിയും കടക്കാൻ ഇതിന്റെ പതിന്മടങ്ങ് ദിവസങ്ങൾ എടുത്തിരുന്നു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 1500 കമ്പനികളിൽ ചില്ലറനിക്ഷേപകരുടെ വിഹിതത്തിൽ 9 ശതമാനം വർധനയാണ് 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മാത്രം ഉണ്ടായത്. 

ADVERTISEMENT

ഒന്നു ശ്രമിച്ചു നോക്കിയാലെന്താ?

പുതിയതായി അക്കൗണ്ട് തുറക്കുന്നവരിൽ 70 ശതമാനവും 30 വയസ്സിനു താഴെയുള്ളവരാണെന്ന് ഓഹരി ബ്രോക്കറേജ് കമ്പനികളും പറയുന്നു. മിക്കവാറും ചെറുപ്പക്കാരായ നിക്ഷേപകർ ടയർ 2, ടയർ 3 വിഭാഗത്തിലുള്ള നഗരങ്ങളിൽ നിന്നാണ്. ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ ഓൺലൈനിലൂടെ കെവൈസി നടപടി അടക്കം പൂർത്തിയാക്കാനുള്ള സൗകര്യം സെബി ഏർപ്പെടുത്തിയതും നടപടിക്രമങ്ങൾ ലളിതമാക്കി. ഇതോടെ ‘ഒന്നു ട്രൈ ചെയ്താലെന്താ’ എന്ന മനസോടെ എത്തുന്നവർക്കും ഓഹരിവിപണിയിലേക്ക് പ്രവേശനം എളുപ്പമായിരിക്കുന്നു.

വെറും 15 മിനിറ്റിനുള്ളിൽ ഇപ്പോൾ ഡീമാറ്റ് അക്കൗണ്ട് തുറക്കാം. ഓഹരിക്രയവിക്രയത്തിനായി ഇഷ്ടംപോലെ പ്ലാറ്റ്ഫോമുകളാണ് മൊബൈൽ ഫോണിൽ ലഭ്യമായിട്ടുള്ളത്. ബ്രോക്കിങ് സ്ഥാപനങ്ങൾ ഉപയോക്താക്കൾക്കായി കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ  നൽകാനും മൽസരിക്കുകയാണ്. തങ്ങളുടെ ഉപയോക്താക്കളിൽ 80 ശതമാനവും 18നും 36നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഇന്ത്യയിലെ പ്രമുഖ ഓഹരി വ്യാപാര ബ്രോക്കറായ സെറോദ പറയുന്നു. ഇതിൽ തന്നെ 70 ശതമാനം പേരും ഓഹരിവിപണിയിലെ പുതുമുഖങ്ങളും.

 

പാടത്ത് പണി, വരമ്പത്ത് കൂലി

 

കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനു മുൻപ് സെൻസെക്സ് 25,981.24 പോയിന്റിലേക്ക് കൂപ്പു കുത്തിയെങ്കിൽ, ഇന്നത് നിൽക്കുന്നത് 100 ശതമാനത്തിലേറെ നേട്ടത്തിലാണ്. അതിനു കാരണക്കാരായവരിൽ പുതുതലമുറക്കാരായ ഓഹരി ഇടപാടുകാരുടെ പങ്ക് ചില്ലറയല്ല. ദീർഘകാല നിക്ഷേപമല്ല ഇതിൽ മിക്കവരും നടത്തുന്നത്. പണം നിക്ഷേപിച്ച് പെട്ടെന്നു തന്നെ ലാഭം സ്വന്തമാക്കുന്ന ഇൻട്രാ ഡേ, സ്വിങ്, ഓപ്ഷൻ ട്രേഡിങ് എന്നിവയിലാണ് പുതുതലമുറയുടെ കളി അധികവും. ഇതോടെ ബിഎസ്ഇയിൽ ഇക്കാലയളവിൽ ഇടത്തരം, ചെറുകിട സ്റ്റോക്കുകളിൽ യഥാക്രമം 96%, 120% വളർച്ചയുണ്ടായി.  ഓഹരികളുടെ തിരഞ്ഞെടുപ്പിനായി സമൂഹമാധ്യമങ്ങളെയാണ് ഇത്തരക്കാർ കൂടുതലായി ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരക്കാരുടെ ഓഹരിവ്യാപാരം ചൂതാട്ടത്തിന്റെ തലത്തിലേക്കു മാറാനും സാധ്യതയേറെയെന്ന് നിക്ഷേപവിദഗ്ധർ വിലയിരുത്തുന്നു. ഓഹരി വിപണിയിൽനിന്നു കിട്ടുന്ന ലാഭം മിക്കവരും രണ്ടു കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും സർവേകൾ പറയുന്നു. ഒന്ന് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വാങ്ങാൻ, രണ്ട് യാത്രകൾ ചെയ്യാൻ. 

 

സെൻസെക്സിന്റെ മുന്നേറ്റം

 

2021ലും സെൻസെക്സ് റെക്കോർഡ് നേട്ടം തൊടുന്നതിന്റെ എണ്ണം കൂടിയിട്ടുണ്ട്. കുറഞ്ഞ സമയ പരിധിയിലാണ് പുതിയ റെക്കോർഡ് നിലവാരങ്ങൾ കൈവരിക്കുന്നത്. ജൂലൈ 7 വരെയുള്ള കണക്ക് അനുസരിച്ച് 2021ൽ മാത്രം 5,303.43 പോയിന്റിന്റെ വർധനയുണ്ടായി(11.10%). ഓഹരിവിപണിയിലെ ഈ വർഷത്തെ ചില പ്രധാന തീയതികൾ.

 

ജനുവരി 21:  വ്യാപാരത്തിനിടെ 50000 പോയിന്റ് തൊട്ടു

ഫെബ്രുവരി 3:  50000ന് മുകളിൽ ആദ്യമായി വ്യാപാരം അവസാനിച്ചു.

ഫെബ്രുവരി 5:  വ്യാപാരത്തിനിടെ 51000 പോയിന്റ് തൊട്ടു

ഫെബ്രുവരി 8:  51000ന് മുകളിൽ ആദ്യമായി വ്യാപാരം അവസാനിച്ചു.

ഫെബ്രുവരി 15: 52000ന് മുകളിൽ എത്തി

മേയ് 24: ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 3 ലക്ഷം കോടി ഡോളറിലെത്തി.

ജൂൺ 22: വ്യാപാരത്തിനിടെ 53000 പോയിന്റ് തൊട്ടു

ജൂലൈ 7: 53000ന് മുകളിൽ ആദ്യമായി വ്യാപാരം അവസാനിച്ചു. 

 

English Summary :  Now a Days Youngsters are Active in Share Marketing