അടിസ്ഥാനപരമായി മികച്ച കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി കണ്ടെത്താൻ കഴിഞ്ഞാൽ വരുമാനവർധന സുഗമമാക്കാം. ഏറ്റവും മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ സുരക്ഷിതമായി അത്യാകർഷക നേട്ടം ഉറപ്പാക്കാം എന്നതിൽ സംശയമില്ല. പക്ഷേ പ്രസക്തമായ ചോദ്യമിതാണ്, ഏഴായിരത്തിലധികം ലിസ്റ്റഡ് കമ്പനികളിൽ നിന്നു തങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ സുരക്ഷിതമായി അത്യാകർഷക നേട്ടം ഉറപ്പാക്കാം എന്നതിൽ സംശയമില്ല. പക്ഷേ പ്രസക്തമായ ചോദ്യമിതാണ്, ഏഴായിരത്തിലധികം ലിസ്റ്റഡ് കമ്പനികളിൽ നിന്നു തങ്ങൾക്ക് ആവശ്യമായ ഏതാനും മികച്ച ഓഹരികൾ എങ്ങനെ കണ്ടെത്തും? 

ഓഹരി തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന അടിസ്ഥാന സവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിച്ചു ഉറപ്പാക്കുക.  

ADVERTISEMENT

1. മനസ്സിലാകുന്ന ബിസിനസ് 

വളർച്ചസാധ്യതയുള്ള, വ്യവസായമേഖലയിൽ മികച്ച ആധിപത്യം ഉള്ള കമ്പനിയാകണം. പക്ഷേ, കമ്പനി നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന ബിസിനസാകണം ചെയ്യുന്നത്. ഒന്നിൽ ഊന്നാതെ രണ്ടോ മൂന്നോ വ്യത്യസ്തവും മികച്ചതുമായ മേഖലകളിൽ വൈവിധ്യവൽക്കരണം നടത്തിയ കമ്പനിയാണ് നല്ലത്. വേറിട്ടു നിൽക്കുന്നതും പുതുമയുള്ളതുമായ യുണീക് മോഡൽ പിന്തുടരുന്ന കമ്പനികൾ കണ്ടെത്തണം.  

2. ഭാവിയിലെ ലാഭക്ഷമത

വിറ്റുവരവും ലാഭവും സംബന്ധിച്ച കണക്കുകൾ കൃത്യമായി വിശകലനം ചെയ്യണം. മുൻകാലങ്ങളിലെ ലാഭവും ഭാവിയിലെ ലാഭസാധ്യതയും വിലയിരുത്തണം. ഉൽപന്നത്തിന്റെ മികവുകൾ, ഡിമാൻഡ്, വിപണിയിലെ മത്സരം എന്നിവയെല്ലാം ആശ്രയിച്ചായിരിക്കും ഭാവി. കട ബാധ്യത സംബന്ധിച്ച് കൃത്യമായ വിവരങ്ങളും പാദഫലങ്ങളും വാർഷിക റിപ്പോർട്ടും വായിക്കണം. വിപണിയുടെ ദീർഘകാല സാധ്യത വിലയിരുത്തണം.

ADVERTISEMENT

3. മാനേജ്മെന്റിന്റെ മികവ്

കമ്പനി മാനേജ്മെന്റിന്റെ ഗുണനിലവാരം. അതു സംബന്ധിച്ച് ശരിയായ വിവരം കിട്ടില്ലെങ്കിൽ നിക്ഷേപിക്കാതിരിക്കുക. എല്ലായ്പോഴും സത്യസന്ധതയും സുതാര്യതയും പുലർത്തുന്ന പ്രമോട്ടർമാരാൽ നിയന്ത്രിക്കുന്ന കമ്പനികൾ ദീർഘകാലം നല്ല പ്രവർത്തനം കാഴ്ച വയ്ക്കും. നിക്ഷേപകർക്കു നേട്ടവും ഉറപ്പാക്കും. പ്രതിസന്ധിഘട്ടങ്ങളിൽ മികവു തെളിയിച്ച മാനേജ്മെന്റാകണം. ഓഹരി നിക്ഷേപകർക്ക് മാനേജ്മെന്റ് നൽകുന്ന പരിഗണനയും പ്രധാനമാണ്. ബോണസും ഡിവിഡൻഡും നൽകുന്നതിൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള കമ്പനിയാണെങ്കിൽ നിങ്ങളുടെ നേട്ടം പെട്ടെന്നു വർധിക്കും. 

4. ആസ്തിയും കടബാധ്യതയും

കമ്പനിയുടെ ആസ്തികളും കടബാധ്യതയും വിലയിരുത്തണം. കമ്പനിയിൽ പ്രമോട്ടർമാരുടെ വിഹിതം എത്ര, അതിൽ എത്ര ശതമാനം ഈടുവച്ചു വായ്പ എടുത്തിട്ടുണ്ട് എന്നിവയും പരിശോധിക്കണം. 

ADVERTISEMENT

5. വിലനിലവാരം 

ഓഹരിയുടെ വിലയാണ് അടുത്ത ഘടകം. ഏറ്റവും പ്രധാനമാണിത്. നിലവിലെ ഓഹരിവില അർഹിക്കുന്നതാണോ അമിതമാണോ എന്നറിയണം. അർഹിക്കുന്നതിലും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഓഹരികൾ ആണു വാങ്ങേണ്ടത്. 

എത്ര മികച്ചതാണെങ്കിലും അർഹിക്കുന്നതിലും ഏറെ ഉയർന്ന വിലയിൽ വാങ്ങുന്നത് അപകടമാകും. ഓഹരിവില അഥവാ വാലുവേഷൻ വിലയിരുത്താൻ ഓഹരിയുടെ പ്രൈസ് ഏണിങ് റേഷ്യോ (പിഇ) നിങ്ങളെ സഹായിക്കും. അതുപോലെ വിപണിയിൽ ലഭ്യമായ ഓഹരികളുടെ എണ്ണവും നോക്കണം. 

English Summary: 5 Tips to Identify Best Shares