ഓവര്‍നൈറ്റ്‌ ഫണ്ടിലെ നിക്ഷേപകര്‍ക്കും ഇനിമുതല്‍ പിന്‍വലിക്കുന്ന തുക ഉടന്‍ ബാങ്ക്‌ അക്കൗണ്ടില്‍ ലഭിക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുക്കാം. ഓവര്‍നൈറ്റ്‌ ഫണ്ട്‌ സ്‌കീമുകളില്‍ ` ഇന്‍സ്റ്റന്റ്‌ ആക്‌സസ്‌ ഫെസിലിറ്റി ' (ഐഎഫ്‌ ) ലഭ്യമാക്കുന്നതിന്‌ അസ്സറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ക്ക്‌ വിപണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓവര്‍നൈറ്റ്‌ ഫണ്ടിലെ നിക്ഷേപകര്‍ക്കും ഇനിമുതല്‍ പിന്‍വലിക്കുന്ന തുക ഉടന്‍ ബാങ്ക്‌ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യം തിരഞ്ഞെടുക്കാം. ഓവര്‍നൈറ്റ്‌ ഫണ്ട്‌ സ്‌കീമുകളില്‍ ഇന്‍സ്റ്റന്റ്‌ ആക്‌സസ്‌ ഫെസിലിറ്റി ' (ഐഎഫ്‌ ) ലഭ്യമാക്കുന്നതിന്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ക്ക്‌ വിപണി നിയന്ത്രകരായ സെബി അനുവാദം നല്‍കി. ഈ സൗകര്യം തിരഞ്ഞെടുക്കുന്നതിലൂടെ ഓവര്‍നൈറ്റ്‌ ഫണ്ട്‌ പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന അതേ ദിവസം തന്നെ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തും. മുമ്പ്‌ ലിക്വിഡ്‌ സ്‌കീമുകളില്‍ മാത്രമാണ്‌ ഇത്തരം സൗകര്യം ലഭ്യമാക്കാന്‍ അനുവദിച്ചിരുന്നത്‌. ഇന്‍സ്റ്റന്റ്‌ ആക്‌സസ്‌ സൗകര്യവുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്‌ സെബി അറിയിച്ചു.

ലിക്വിഡ്‌ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ഡെറ്റ്‌ ഫണ്ടുകളില്‍ നിന്നും സാധാരണരീതിയില്‍ പിന്‍വലിക്കുമ്പോള്‍ തുക 1-2 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലാണ്‌ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക്‌ എത്തുന്നത്‌.അതേസമയം, പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതല്ലെങ്കില്‍ മിനുട്ടുകള്‍ക്ക്‌ ഉള്ളില്‍ പോലും

ADVERTISEMENT

ഫണ്ട്‌ ലഭ്യമാകുന്നതിന്‌ നിക്ഷേപകര്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒരു മാര്‍ഗമാണ്‌ ഇന്‍സ്റ്റന്റ്‌ ആക്‌സസ്‌ ഫെസിലിറ്റി. 50,000 രൂപ പരിധിക്ക്‌ വിധേയമായി, നിക്ഷേപകര്‍ക്ക്‌ അവരുടെ യൂണിറ്റുകളുടെ മൂല്യത്തിന്റെ 90 ശതമാനം വരെ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിയും.

ഒരു ദിവസത്തെ കാലാവധിയോടു കൂടിയ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഡെറ്റ്‌ ഫണ്ടുകളാണ്‌ ഓവര്‍നൈറ്റ്‌ ഫണ്ടുകള്‍. ഉയര്‍ന്ന പണലഭ്യതയും താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയും ഉറപ്പു നല്‍കുന്നു ഇവ.

ADVERTISEMENT

English Summary ; You can Redeedm Easily the Overnigt Funds