അമേരിക്കൻ സൂചിക ഫ്യൂച്ചറുകളുടെയും , ഏഷ്യൻ വിപണികളുടെയും പതിഞ്ഞ തുടക്കം ഇന്ത്യൻ വിപണിക്കും ക്ഷീണമായേക്കാം. എസ്ജിഎക്സ് നിഫ്റ്റി 16200 പോയിന്റിന് മുകളിൽ വ്യാപാരം ചെയ്യുന്നു. ചൈനയുടെ മോശം ട്രേഡ് ഡേറ്റയും, ഇന്ന് പുറത്ത് വരാനിരിക്കുന്ന ഇൻഫ്‌ളേഷൻ കണക്കുകളിന്മേലുള്ള ആശങ്കയും ഇന്ന് ഏഷ്യൻ വിപണികൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ  സൂചിക  ഫ്യൂച്ചറുകളുടെയും ഏഷ്യൻ  വിപണികളുടെയും  പതിഞ്ഞ  തുടക്കം ഇന്ത്യൻ വിപണിക്കും ക്ഷീണമായേക്കാം.  എസ്ജിഎക്സ് നിഫ്റ്റി  16200 പോയിന്റിന്  മുകളിൽ  വ്യാപാരം  ചെയ്യുന്നു. ചൈനയുടെ  മോശം ട്രേഡ് ഡേറ്റയും, ഇന്ന്  പുറത്ത്  വരാനിരിക്കുന്ന  ഇൻഫ്‌ളേഷൻ കണക്കുകളിന്മേലുള്ള  ആശങ്കയും  ഇന്ന് ഏഷ്യൻ  വിപണികൾക്കും  വിനയാണ്. ജപ്പാൻ, സിങ്കപ്പൂർ  വിപണികൾ അവധിയാണ്. \ബൈഡന്റെ  ഇൻഫ്രാസ്ട്രക്ച്ചർ  പ്ലാൻ റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണയില്ലാതെ തന്നെ പാസായേക്കാമെന്ന പ്രതീക്ഷയിലാണ്  അമേരിക്കൻ  വിപണി.

നിഫ്റ്റി 

ADVERTISEMENT

കഴിഞ്ഞ  ആഴചയിൽ  റെക്കോർഡ്  മുന്നേറ്റ  നടത്തി  16000 പോയിന്റ്  കടന്ന്  വന്ന  നിഫ്റ്റിക്ക്   ഈ  ആഴ്ച  വീണ്ടും  പുതിയ ഉയരങ്ങൾ  പ്രതീക്ഷിക്കുന്നു.  ബാങ്ക്  സെക്ടറിനൊപ്പം , റിലയൻസും  മുന്നേറ്റം  തുടർന്നാൽ  നിഫ്റ്റി  വീണ്ടും  മുന്നേറിയേക്കാം.  മാറ്റമില്ലാതെ തുടർന്ന  പലിശനയം  വെള്ളിയാഴ്ച  വിപണിക്ക്  അനുകൂലമായെങ്കിലും  ഫ്യൂച്ചർ  റീറ്റെയ്ൽ  വിധിയെത്തുടർന്ന്  റിലയൻസ്  വീണത്  ക്ഷീണമായി.  16238 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്  16180 പോയിന്റിലും, 16100 പോയിന്റിലുമാണ്.  

ബാങ്കിങ് , ഇൻഫ്രാ , ഐടി, ഓട്ടോ, മെറ്റൽ സെക്ടറുകൾ  ശ്രദ്ധിക്കുക. റിലയൻസ്, എച്ച് ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ ബാങ്ക്, എച്ഛ് സിഎൽ  ടെക്, എസ്ബിഐ  ലൈഫ്, മാരികോ, ബജാജ്  ഓട്ടോ, ട്രെന്റ്, മഹിന്ദ്ര, ബാങ്ക് ഓഫ്  ബറോഡ, സെയിൽ, നാൽകോ, ആംബർ  മുതലായ  ഓഹരികൾ  ഇന്ന്  മുന്നേറ്റം  പ്രതീക്ഷിക്കുന്നു. റിലയൻസ്   2100  രൂപക്ക്  മുകളിലും , എച്ച്ഡിഎഫ്സി   ബാങ്ക്   1500  രൂപക്ക്  മുകളിലും  മുന്നേറ്റം  നേടിയെക്കാവുന്നതും  ഇന്ന്  ഇന്ത്യൻ  വിപണിക്ക്  പ്രധാനമാണ്.

ആർബിഐ  

ആർബിഐ  അമേരിക്കൻ  ഫെഡിനെ  പിന്തുടർന്ന്  ബേസ് നിരക്കുകൾ  മാറ്റമില്ലാതെ  തുടർന്നെങ്കിലും , വിപണി  പ്രതീക്ഷിച്ച  ഇക്കണോമിക് ബൂസ്റ്ററുകൾ ഇല്ലാതെ  പോയി.  ജിഡിപി ഇക്കൊല്ലം 9 .5 %  വളർച്ച  നേടുമ്പോൾ  പണപ്പെരുപ്പം  6 % ൽ  താഴെ  നിൽക്കുമെന്നാണ്  ആർബിഐ  കണക്കു  കൂട്ടുന്നത്. ബാങ്കിങ്  ഓഹരികളിലെ വിദേശ  ഫണ്ടുകളുടെ  വാങ്ങൽ തുടരുന്നത്  ഇന്ത്യൻ  വിപണിക്ക്  പ്രതീക്ഷയാണ്.

ADVERTISEMENT

റിസൾട്ടുകൾ

സെയിലിന്റെ  മികച്ച  റിസൾട്ട്  ഇന്ന്  സ്റ്റീൽ  ഓഹരികൾക്കും  മുന്നേറ്റം  നൽകിയേക്കാം. എം ആർഎഫ് , ശ്രീ സിമന്റ്,  അസ്ത്ര സെനേക്ക, ബാൽറാംപുർ ചിനി,  ഇന്ത്യൻ  ഹോട്ടൽ,  ബോംബെ ഡയിങ്,  കെംകോൺ സ്പെഷ്യൽറ്റി  കെമിക്കൽസ്, പെട്രോനെറ്റ്, ലക്ഷ്മി  ഓർഗാനിക്, നീൽ കമൽ, ക്‌ളീൻ സയൻസ്, ഗതി, ഷാൽബി, സുബെക്സ് ലൈഫ് സയൻസ്, വെങ്കിസ് മുതലായ കമ്പനികൾ  ഇന്ന്  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നു.

സ്വർണം, ബോണ്ട് , ഡോളർ 

മികച്ച  ഇക്കണോമിക്  ഡാറ്റകളുടെ പിൻബലത്തിൽ  ഫെഡ്  റിസർവ്  നേരത്തെ  തന്നെ  ബോണ്ട്  വാങ്ങലിൽ  കുറവ്  വരുത്തിയേക്കാമെന്ന  ചിന്ത  അമേരിക്കൻ  ബോണ്ട്  യീൽഡിനും, തുടർന്ന്  ഡോളറിനും  മുന്നേറ്റം  നൽകിയപ്പോൾ  സ്വർണം വൻ തിരുത്തൽ നേരിട്ടു. 1700  ഡോളറിനും  താഴെ  പോയ ശേഷം  തിരികെ  1720 കളിൽ നിൽക്കുന്ന  സ്വർണ വില  ഇവിടെ  ക്രമപ്പെട്ടേക്കാം.

ADVERTISEMENT

ക്രൂഡ്  ഇൻവെന്ററി 

ഡെൽറ്റ  വേരിയന്റ്  വ്യാപനം  ക്രൂഡിനും തിരുത്തൽ  നൽകി. ബ്രെന്റ്  ക്രൂഡ് നിരക്ക്  വീണ്ടും  69 ഡോളറിന്  താഴെ  പോയി. അമേരിക്കൻ  ക്രൂഡ്  ഇൻവെന്ററി  കണക്കുകളിലാണ്  ഇനി  ക്രൂഡ്  ഓയിലിന്റെ  പ്രതീക്ഷ.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക