വിപണിയിലെ ഐപിഒ തരംഗം തുടരുകയാണ്‌. ഈ ആഴ്‌ചയും പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കായി നാല്‌ കമ്പനികള്‍ ആണ്‌ വിപണിയിലേക്ക്‌ എത്തുന്നത്‌. കാര്‍ ട്രേഡ്‌ ടെക്‌, കെംപ്ലാസ്റ്റ്‌ സന്‍മാര്‍, നുവോകോ വിസ്‌റ്റാസ്‌, ആപ്‌റ്റസ്‌ വാല്യു ഹൗസിങ്‌ എന്നിവയുടെ പ്രഥമ ഓഹരി വില്‍പ്പന ഇന്നും നാളെയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിലെ ഐപിഒ തരംഗം തുടരുകയാണ്‌. ഈ ആഴ്‌ചയും പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കായി നാല്‌ കമ്പനികള്‍ ആണ്‌ വിപണിയിലേക്ക്‌ എത്തിയിട്ടുള്ളത്.

കെം പ്ലാസ്ററ് സന്മാർ, അപ്റ്റസ് വാല്യൂ ഹൗസിങ് ഫിനാൻസ്  ഓഹരികളുടെ  ഐപിഓ  ഇന്നാരാരംഭിച്ചു. ഇന്നലെ ആരംഭിച്ച കാർ  ട്രേഡ്, നുവോക്കോ ഐപിഓകളാകട്ടെ നാളെ  അവസാനിക്കും

ADVERTISEMENT

ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈയ്‌ഡ്‌ പ്ലാറ്റ്‌ഫോമായ കാര്‍ട്രേഡിന്റെ ഐപിഒയ്ക്ക് ആദ്യദിനം ഇരട്ടി വരിക്കാരെത്തി. ഇഷ്യുവിന്റെ പ്രൈസ്‌ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌ ഓഹരി ഒന്നിന്‌ 1585 രൂപ മുതല്‍ 1618 രൂപ വരെയാണ്‌ . ഐപിഒ വഴി 2,999 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

നുവാകോ വിസ്‌റ്റാസ്‌ കോര്‍പറേഷന്റെ ഐപിഒയും നാളെ അവസാനിക്കും. ഐപിഒ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. പ്രതിഓഹരി 560-570 രൂപയാണ്‌ ഇഷ്യുവിന്റെ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

ADVERTISEMENT

ഇന്ന് പ്രഥമ ഓഹരി വില്‍പ്പന തുടങ്ങിയ ആപ്‌റ്റസ്‌ വാല്യു ഹൗസിങിന്റെ ധനസമാഹരണ ലക്ഷ്യം 2780 കോടി രൂപയാണ്‌. പ്രതി ഓഹരി 346 രൂപ മുതല്‍ 353 രൂപ വരെയാണ്‌ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചിയിച്ചിരിക്കുന്നത്‌.

കെംപ്ലാസ്റ്റ്‌ സന്‍മാർ ഐപിഒ വഴി 3,850 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പ്രതി ഓഹരി 530 രൂപ മുതല്‍ 541 രൂപ വരെയാണ്‌ ഇഷ്യുവിന്റെ പ്രൈസ്‌. ആഗസ്റ്റ്‌ 12 ന്‌ ഇഷ്യു അവസാനിക്കും.

ADVERTISEMENT

കഴിഞ്ഞ ആഴ്‌ചയും നാല്‌ ഐപിഒകള്‍ക്ക്‌ വിപണി സാക്ഷ്യം വഹിച്ചു. നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ഐപിഒയ്‌ക്ക്‌ ലഭിക്കുന്നത്‌.ധനസമാഹരണത്തിനായി ഐപിഒ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കൂടുതല്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇതാണ്‌.

English Summary : IPOs Gaining Popularity in Share Market