അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റം നേടിയേക്കാമെന്നത് യൂറോപ്യൻ, ഏഷ്യൻ വിപണികൾക്ക് അനുകൂലമാണ്. ജാപ്പനീസ് , കൊറിയൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16600 പോയിന്റിന് മുകളിൽ വ്യാപാരം തുടങ്ങിയത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. യുഎസ് റീറ്റെയ്ൽ സെയിൽസ് അഞ്ചു ദിവസം നീണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ  ഫ്യൂച്ചറുകൾ  ഇന്ന്  മുന്നേറ്റം  നേടിയേക്കാമെന്നത്  യൂറോപ്യൻ, ഏഷ്യൻ  വിപണികൾക്ക്  അനുകൂലമാണ്. ജാപ്പനീസ് , കൊറിയൻ  വിപണികൾ  ലാഭത്തിലാണ്  വ്യാപാരം  തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി  16600 പോയിന്റിന്  മുകളിൽ  വ്യാപാരം  തുടങ്ങിയത്  ഇന്ത്യൻ വിപണിക്കും  അനുകൂലമാണ്.

യുഎസ് റീറ്റെയ്ൽ സെയിൽസ് 

ADVERTISEMENT

അഞ്ചു ദിവസം  നീണ്ട അമേരിക്കൻ  വിപണി മുന്നേറ്റത്തിന്  ഇന്നലെ  പുറത്ത്  വന്ന  കഴിഞ്ഞ  രണ്ടു  മാസത്തെ  ഏറ്റവും മോശം റീറ്റെയ്ൽ സെയിൽസ് റിപ്പോർട്ട്  വിരാമമിട്ടു.  ജൂലൈയിലെ  റീറ്റെയ്ൽ  വില്പനയിൽ  0.3 % വീഴ്ച  പ്രതീക്ഷിച്ചിടത്ത്  1.1 % വീഴ്ച  റിപ്പോർട്ട് ചെയ്തതിന്  പിന്നാലെ ഹോം ഡിപ്പോയുടെ  മോശം  റിസൾട്ടും  ഇന്നലെ  അമേരിക്കൻ  വിപണിയുടെ  വീഴ്ചക്ക്  കാരണമായി. കാറുകളുടെ  വില്പനയിലുണ്ടായ  കുറവാണ്  പ്രധാനമായും  റീറ്റെയ്ൽ സെയിൽസ് ഡേറ്റയിൽ പ്രതിഫലിച്ചത്. ഡെൽറ്റ  വ്യാപനവും, ഉത്തേജക  പേയ്‌മെന്റുകൾ  ഇല്ലാതെ  പോയതുമാണ്  അമേരിക്കൻ  വാങ്ങൽ  ശേഷി  കുറച്ചത്.  

നിഫ്റ്റി  

ഐടി, എഫ്എംസിജി, ഫാർമ  സെക്ടറുകളുടെ  പിൻബലത്തിൽ ഇന്ത്യൻ വിപണി  ഇന്നലെ  വീണ്ടും  റെക്കോർഡ്  മുന്നേറ്റം  നടത്തി.  ടെക്  ഓഹരികൾ  ഒരു  ചെറു തിരുത്തലിന്  ശേഷം  വീണ്ടും  മുന്നേറ്റം  തുടരുന്നത്  ഇന്ത്യൻ  സൂചികകൾക്ക്  ഇനിയും  മുന്നേറ്റ  സാധ്യത  നൽകുന്നു. ഇന്ന്  ബാങ്കുകളും, റിലയൻസും  മുന്നേറിയേക്കാവുന്നതും വിപണിക്ക്  പ്രതീക്ഷയാണ്. ഇന്നലെ  അവസാന  മണിക്കൂറിലെ  വാങ്ങലിൽ  16600 പോയിന്റ്  കടന്ന നിഫ്റ്റിയുടെ  ഇന്നത്തെ  പിന്തുണ  16500, 16420 പോയിന്റുകളിലാണ്. 16680, 16730 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ  അടുത്ത  പ്രതിരോധം. 

ബാങ്കിങ്, ഐടി, എഫ്എംസിജി, ഫാർമ, ഇൻഫ്രാ, ഓട്ടോ  മേഖലകൾ  ശ്രദ്ധിക്കുക. റിലയൻസ്, എച്ച്ഡിഎഫ്സി  ബാങ്ക്, എച്സിഎൽ  ടെക്നോളോജിസ്, ഇൻഫോസിസ്, വിപ്രോ, പവർ ഗ്രിഡ്, ഭാരത് ഡൈനാമിക്സ്, ഡിസിഎം ശ്രീറാം ഇൻഡസ്ട്രീസ്, മഹിന്ദ്ര മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.

ADVERTISEMENT

ബാങ്ക് നിഫ്റ്റി  

വിപണി പ്രതീക്ഷക്ക് വിപരീതമായി ഇന്നലെ  വീഴ്ചയോടെ  തുടങ്ങിയ  ബാങ്ക്  നിഫ്റ്റി  അവസാന മണിക്കൂറിലെ വാങ്ങലിൽ  35867 പോയിന്റിലേക്ക്  കയറിയത്  ഇന്ന് വിപണി  പ്രതീക്ഷയോടെ കാണുന്നു. എസ്ബിഐ യും , എച്ച്ഡിഎഫ്സി ബാങ്കും, , ഐസിഐസിഐ  ബാങ്കും ഇന്ന് വാങ്ങൽ പ്രതീക്ഷിക്കുന്നു.

ടിസിഎസ് @13 ലക്ഷം കോടി 

ഇന്നലെ  മറ്റ് ഐടി  ഓഹരികൾക്കൊപ്പം  മുന്നേറി 3548 രൂപയിൽ  വ്യാപാരമവസാനിപ്പിച്ച  ടിസിഎസ്സിന്റെ വിപണി  മൂല്യം 13 ലക്ഷം  കോടി  രൂപ കവിഞ്ഞു. 3800/- രൂപയാണ്  ഓഹരിയുടെ  അടുത്ത ലക്‌ഷ്യം. വിപ്രോ  ഇന്നലെ  3.4 %വും, ടെക്ക് മഹിന്ദ്ര  3.3 %വും മുന്നേറ്റം നേടിയതും  ശ്രദ്ധിക്കുക. ടെക് ഓഹരികൾ  ദീർഘകാല  നിക്ഷേപത്തിന് അടുത്ത തിരുത്തലിൽ പരിഗണിക്കാം.

ADVERTISEMENT

സ്വർണം  

അനുകൂല  വിപണി  സാഹചര്യങ്ങളിൽ രാജ്യാന്തര വിപണിയിൽ  സ്വർണം മുന്നേറ്റം  സ്വന്തമാക്കിയേക്കാം. ഇന്നത്തെ  ഫെഡ്  മിനുട്സ്  സ്വർണത്തിനും  പ്രധാനമാണ്.

ക്രൂഡ് ഓയിൽ 

കഴിഞ്ഞ  ആഴ്ചയിലെ  അമേരിക്കൻ  ക്രൂഡ്  ഓയിൽ ശേഖരത്തിൽ  കുറവുണ്ടായെങ്കിലും  വിപണി  പ്രതീക്ഷിച്ച 1 .259 മില്യൺ  ബാരലിന്റെ കുറവുണ്ടായില്ല എന്നത്  മോശം  ചൈനീസ്, അമേരിക്കൻ  ഡേറ്റകൾ കൂടി  പുറത്ത്  വന്ന  സാഹചര്യത്തിൽ  ക്രൂഡിന്  ക്ഷീണമായേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക