ഇന്നത്തെ അമേരിക്കൻ വിപണി തിരിച്ചു വരവിന്റെ സൂചനകൾ കാണിച്ചെങ്കിലും, സൂചിക ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും ക്ഷീണമാണ്. എസ്ജിഎക്സ് നിഫ്റ്റി 16400 പോയിന്റിനും താഴെയാണ് വ്യാപാരം നടക്കുന്നത്. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് മേഖലകൾ മുന്നേറ്റ പ്രതീക്ഷയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ  അമേരിക്കൻ  വിപണി  തിരിച്ചു വരവിന്റെ സൂചനകൾ കാണിച്ചെങ്കിലും, സൂചിക ഫ്യൂച്ചറുകളും ഏഷ്യൻ  വിപണികളും ഇന്നും  നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും ക്ഷീണമാണ്. എസ്ജിഎക്സ് നിഫ്റ്റി 16400 പോയിന്റിനും താഴെയാണ് വ്യാപാരം  നടക്കുന്നത്. മിഡ് ക്യാപ്, സ്‌മോൾ  ക്യാപ്  മേഖലകൾ  മുന്നേറ്റ പ്രതീക്ഷയിലാണ്. ഇന്നലത്തെ അവധി ഇന്ത്യൻ  വിപണിക്കും റീറ്റെയ്ൽ  നിക്ഷേപകർക്കും അനുഗ്രഹമായി. ഇന്നലെ  പുറത്ത്  വന്ന  മികച്ച  ജോബ് ഡേറ്റയും, ടെക് ഓഹരികളിലെ മുന്നേറ്റവും വലിയ  ചാഞ്ചാട്ടങ്ങൾക്ക്  ശേഷം എസ്&പിക്കും, നാസ്ഡാകിനും പോസിറ്റീവ് ക്ലോസിങ് നൽകിയത് ഇന്ന്  ലോകവിപണിക്ക്  പ്രതീക്ഷയാണ്. കൂടാതെ  ബൈഡന്റെ  ഇൻഫ്രാ സ്ട്രക്ച്ചർ പ്ലാനിന്മേലുള്ള നടപടികളും അമേരിക്കൻ സൂചികകൾക്ക്  അടുത്ത ആഴ്ചയിൽ മുന്നേറ്റ  പ്രതീക്ഷ നൽകുന്നു.

നിഫ്റ്റി 

ADVERTISEMENT

ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്കിന്റെ  മുന്നേറ്റത്തിൽ 16700 പോയിന്റും കടന്ന ശേഷം ലാഭമെടുക്കലിൽ  വീണ  ഇന്ത്യൻ  വിപണി  രാജ്യാന്തര  ഘടകങ്ങളുടെ  കൂടി  സ്വാധീനത്തിൽ  തിരുത്തൽ  ഭയത്തിലാണ്. മുൻ നിര  ഓഹരികളിലെ തിരുത്തൽ  നിക്ഷേപ അവസരമാകുമ്പോൾ,  സ്‌മോൾ  ക്യാപ്, മിഡ് ക്യാപ്  ഓഹരികൾ മുന്നേറ്റ പ്രതീക്ഷയിലാണ്. 16430 പോയിന്റിലെ  പ്രധാന  പിന്തുണ  നഷ്ടപ്പെട്ടാൽ  16300 പോയിന്റിലാണ്  നിഫ്റ്റിയുടെ  അടുത്ത  പ്രതീക്ഷ. 16666, 16770 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ  അടുത്ത  റെസിസ്റ്റൻസ്.

ബാങ്കിങ് , ഐടി സെക്ടറുകളിലാണ്  ഇന്ന്  ഇന്ത്യൻ  വിപണിയുടെ പ്രധാന  പ്രതീക്ഷ. എഫ് എംസിജി , ഇൻഫ്രാ , സിമന്റ്  സെക്ടറുകളിൽ  ദീർഘകാല  നിക്ഷേപങ്ങൾ  പരിഗണിക്കുക.  റിലയൻസ്, ആക്സിസ്  ബാങ്ക്, ഇൻഫോസിസ്, അൾട്രാ ടെക്ക് സിമന്റ്, യുണൈറ്റഡ്  സ്പിരിറ്റ്സ്, ടാറ്റ  കൺസ്യൂമർ, ഏഷ്യൻ  പെയിന്റ്സ് , ടാറ്റ  എൽ എക്സി, സൊമാറ്റോ മുതലായ  ഓഹരികൾ  മുന്നേറ്റ  പ്രതീക്ഷയിലാണ്.

ബാങ്ക്  നിഫ്റ്റി  

ബുധനാഴ്ച  ബാങ്കിങ്  ഓഹരികളിൽ  നടന്ന  അപ്രതീക്ഷിത  തിരുത്തലിൽ  35555 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  ബാങ്ക്  നിഫ്റ്റി  ഇന്ന്  മുന്നേറ്റ പ്രതീക്ഷയിലാണ്. എച്ച് ഡിഎഫ്സി  ബാങ്കിന് ക്രെഡിറ്റ് കാർഡ്  വില്പന  സാധ്യമാകുമെന്നത് മറ്റ് ബാങ്കിങ്  ഓഹരികൾക്ക്  തിരുത്തലിന്  കാരണമായപ്പോൾ റെക്കോർഡ് വിലയിൽ  നിന്ന് എച്ച്ഡിഎഫ്സി  ബാക് വീണതും  ബാങ്ക് നിഫ്റ്റിക്കും, ഇന്ത്യൻ  വിപണിക്കും വിനയായി.  35500 പോയിന്റിൽ  നിന്നും വീണാൽ 35250 പോയന്റിലാണ്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 

ADVERTISEMENT

ഐപിഓ  ലിസ്റ്റിങ് 

കാർ ട്രേഡ്  ടെക്കിന്റെ ഓഹരികൾ ഇന്ന് ലിസ്റ്റ് ചെയ്യുന്നു. 1618 രൂപക്ക്  ഇഷ്യൂ ചെയ്ത 10 രൂപ മുഖവിലയുള്ള ഓഹരികളാണ്  ഇന്ന്  ലിസ്റ്റ്  ചെയ്യുന്നത്.

സ്വർണം 

1780 ഡോളറിനടുത്ത്  ക്രമപ്പെടുന്ന  രാജ്യാന്തര  സ്വർണ  വില  മുന്നേറ്റ  പ്രതീക്ഷയിലാണ്. ബോണ്ട് യീൽഡ്  കുറഞ്ഞു  നിൽക്കുന്നതും, ഓഹരി  വിപണിയിലെ  അനിശ്ചിതത്വങ്ങളും  സ്വർണത്തിന്  അനുകൂലമാണ്.

ADVERTISEMENT

ക്രൂഡ് ഓയിൽ 

ക്രൂഡ്  ഓയിൽ  ഉല്പാദനത്തിലെ  വർധനവും, മോശം  ചൈനീസ്- അമേരിക്കൻ  ഇക്കോണമിക് സൂചനകളും, ഫെഡ്  നയവ്യതിചലനങ്ങളും ക്രൂഡിന്  തിരുത്തൽ നൽകി. ഇൻഫ്രാ സ്ട്രക്ച്ചർ  പ്ലാനും, ഉയരുന്ന  ഓയിൽ  ആവശ്യകതയും  ക്രൂഡിന്  മുന്നേറ്റ സാധ്യതയാണ്.എങ്കിലും ഡെൽറ്റ ഭീഷണിയിൽ താത്കാലികമായി  ക്രൂഡിന്റെ  മുന്നേറ്റം  തടസപ്പെട്ടേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക