കൊച്ചി∙ കോവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് ആശ്വസിക്കാം. വിദേശ രാജ്യങ്ങൾക്കും കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താൽപര്യത്തിൽ കുറവ് സംഭവിച്ചിട്ടില്ല. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ–ജൂലൈ കാലയളവിൽ 2737 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയ്ക്ക്

കൊച്ചി∙ കോവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് ആശ്വസിക്കാം. വിദേശ രാജ്യങ്ങൾക്കും കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താൽപര്യത്തിൽ കുറവ് സംഭവിച്ചിട്ടില്ല. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ–ജൂലൈ കാലയളവിൽ 2737 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് ആശ്വസിക്കാം. വിദേശ രാജ്യങ്ങൾക്കും കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താൽപര്യത്തിൽ കുറവ് സംഭവിച്ചിട്ടില്ല. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ–ജൂലൈ കാലയളവിൽ 2737 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്  ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് ആശ്വസിക്കാം. വിദേശ രാജ്യങ്ങൾക്കും കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താൽപര്യത്തിൽ കുറവ് സംഭവിച്ചിട്ടില്ല. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ–ജൂലൈ കാലയളവിൽ 2737 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1692 കോടി ഡോളറായിരുന്നു. സർക്കാർ നടപ്പാക്കിയ നയങ്ങളും ഇന്ത്യയിൽ ബിസിനസ് നടത്താൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും മറ്റുമാണ് നിക്ഷേപം ആകർഷിക്കുന്ന ഘടകങ്ങളെന്നു വിദേശകാര്യ മന്ത്രാലയം പറയുന്നു.

വ്യവസായ സൗഹൃദ അന്തരീക്ഷം

ADVERTISEMENT

2027 സാമ്പത്തിക വർഷത്തോടെ 5 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. എന്നാൽ ഇത് കൈവരിക്കണമെങ്കിൽ അടുത്ത 6 വർഷത്തിനുള്ളിൽ 40,000കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം നേടേണ്ടതുണ്ട്. ഇത് നേടണമെങ്കിൽ കൂടുതൽ സംസ്ഥാനങ്ങൾ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും നയങ്ങൾ രൂപീകരിക്കുകയും വേണമെന്നും വിലയിരുത്തുന്നു.

അവലോകന കാലയളവിൽ ഏറ്റവും കൂടുതൽ നിക്ഷേപം നേടിയ സംസ്ഥാനം കർണാടകയാണ്. മൊത്തം നിക്ഷേപത്തിന്റെ 45 ശതമാനം. മഹാരാഷ്ട്ര (23 ശതമാനം) ഡൽഹി 12 ശതമാനം) രണ്ടും മൂന്നും സ്ഥാനത്തുണ്ട്. നേരത്തേ മൊത്തം നിക്ഷേപത്തിന്റെ 37 ശതമാനം നേടി ഗുജറാത്തായിരുന്നു ഒന്നാമത്. മഹാരാഷ്ട്ര (27) രണ്ടാമതും കർണാടക (13) മൂന്നാമതും. അവിടെനിന്നാണ് ഇപ്പോൾ കർണാടക ഒന്നാമതെത്തിയത്.

വിദേശ നിക്ഷേപം: ഇന്ത്യയിൽ അവസരങ്ങളേറെ...

വിദേശ നിക്ഷേപം ആകർഷിക്കാൻ സാധ്യതയുള്ള ഒട്ടേറെ മേഖലകൾ ഇന്ത്യയിലുള്ളതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ടെക്സ്റ്റൈൽ, ഭക്ഷ്യസംസ്കരണം, കെമിക്കൽ, ഓട്ടമൊബീൽ, ഓട്ടമൊബീൽ ഘടകങ്ങൾ, ഫാർമ, മൂലധന ഉൽപന്നങ്ങൾ എന്നിവയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 18,100 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയതാണ് ഈ മേഖലകൾ. ഉൽപന്ന അധിഷ്ഠിത ഇൻസന്റീവ് പദ്ധതി പ്രകാരം അടുത്ത 5 വർഷത്തിനുള്ളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉറപ്പാക്കിയാൽ 1 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി ഇന്ത്യയ്ക്കു നേടാനാവുമെന്നും കണക്കാക്കുന്നു. 

ADVERTISEMENT

യുഎസ്, യുകെ, ജപ്പാൻ, സിംഗപ്പൂർ എന്നിവി‍ടങ്ങളിലെ നിക്ഷേപകർ പുതിയ മേഖലകളിലും നിലവിലുള്ള പദ്ധതികളിലും ഇനിയും നിക്ഷേപം നടത്താൻ തയാറാണെന്നു സൂചന നൽകിയിട്ടുണ്ട്. ആദ്യമായി  നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്ന നിക്ഷേപകരിൽ നല്ല പങ്കും ഇന്ത്യയോടാണ് താൽപര്യം കാണിക്കുന്നതെന്ന് ഈ രാജ്യങ്ങളിലെ 1200 മുൻനിര നിക്ഷേപകർക്കിടയിൽ ഓഡിറ്റ് കമ്പനി ‘ഡലോയിറ്റ്’ നടത്തിയ പഠനത്തിൽ പറയുന്നു. ഇതിൽ 44 ശതമാനവും ആദ്യമായി നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നവരാണ്. നിക്ഷേപത്തിന് അനുയോജ്യമായ രാജ്യം എന്ന പേര് നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതായും ഡലോയിറ്റ്  പറയുന്നു. 

ശക്തമാകണം ആഭ്യന്തര വിപണി

വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയും മികച്ച വളർച്ച ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം കണ്ടെത്തിയതും വിദേശ നിക്ഷേപം ആകർഷിക്കാൻ വഴി തുറക്കുമെന്നും കരുതുന്നു. എന്നാൽ ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിൽ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഏറ്റവും അധികം വിദേശ നിക്ഷേപം രാജ്യത്തിനു ലഭിച്ചത്. 64,062 കോടി ഡോളർ. മുൻ വർഷത്തേക്കൾ 27 ശതമാനം അധികം. 2018ൽ 42,156 കോടി ഡോളറാണ് ലഭിച്ചത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ–ജൂലൈ കാലയളവിൽ  ഓഹരിയിലുള്ള നിക്ഷേപം 112 ശതമാനം കൂടി 2042 കോടി ഡോളറിലെത്തി. 

 

ADVERTISEMENT

അവലോകന കാലയളവിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചത് ഓട്ടമൊബീൽ മേഖലയ്ക്കാണ്–23 ശതമാനം. കംപ്യൂട്ടർ ആൻഡ് ഹാർഡ്‌വെയർ18 ശതമാനം, സേവന രംഗം 10 ശതമാനം. വിദേശ നിക്ഷേപം ആകർഷിക്കുന്ന 20 പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. കോവിഡ് സൃഷ്ടിച്ച ആശങ്കയ്ക്കിടയിലും ലയനം, ഏറ്റെടുക്കൽ എന്നിവ സജീവമായിരുന്നു.വിദേശ നിക്ഷേപം ആകർഷിക്കുന്ന മുഖ്യ ഘടകങ്ങളിൽ ഒന്നാണിത്. 2,70,000 കോടി ഡോളറിന്റെ ഏറ്റടുക്കൽ. ലയന നടപടികളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടന്നത്. വർധന 83 ശതമാനം. 

ഇഷ്ടം സേവന രംഗത്തോട്

2020 ഏപ്രിൽ–2021 മാർച്ച് കാലയളവിൽ ഏറ്റവും അധികം നിക്ഷേപം എത്തിയത് മൗറീഷ്യസിൽ നിന്നാണ്. മൊത്തം നിക്ഷേപത്തിന്റെ 28 ശതമാനം. രണ്ടാം സ്ഥാനം സിംഗപ്പൂരിനും– 22 ശതമാനം. ഇഷ്ട മേഖല സേവന രംഗം തന്നെ. നിക്ഷേപത്തിന്റെ 16 ശതമാനം ലഭിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം കണക്കാക്കുന്നതിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഉണ്ടാകുന്ന വർധന നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിൽ കരുതൽ ശേഖരം എത്തിയിട്ട് അധികം നാളായില്ല. ഇപ്പോൾ അൽപം കുറഞ്ഞുവെങ്കിലും വളരെ ശക്തമായ നിലയിലാണ് കരുതൽ ശേഖരം ഇപ്പോഴും. ഏറ്റവും കൂടുതൽ കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാമത് ചൈനയും.

English Summary: Amidst Covid, India Still Continues to Attract More Foreign Direct Investments